പ്രശസ്ത ഹോളിവുഡ് താരം ബ്രൂസ് വില്ലിസ് അഭിനയരംഗത്ത് നിന്ന് പിന്മാറിയതായി വിവരം. അദ്ദേഹത്തിന്റെ കുടുംബം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ആശയവിനിമയ ശേഷി നഷ്ടമാകുന്ന അഫാസിയ എന്ന അപൂര്‍വരോഗം സ്ഥിരീകരിച്ചതോടെയാണ് അഭിനയരംഗത്ത് നിന്ന് പിന്മാറുന്നത്.
ബ്രൂസിന്റെ ആരാധകരെ ഒരു കാര്യം അറിയിക്കുന്നുവെന്ന മുഖവുരയോടെയായിരുന്നു കുടുംബത്തിന്റെ കുറിപ്പ്. അദ്ദേഹം കുറച്ചു നാളുകളായി ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുകയായിരുന്നു. അടുത്തിടെ അദ്ദേഹത്തിന് അഫാസിയ രോഗം സ്ഥിരീകിരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആശയവിനിമയ ശേഷി നഷ്ടപ്പെടുകയും ചെയ്തതിനാല്‍ അഭിനയരംഗത്ത് പിന്മാറുകയാണ് എന്നാണ് കുടുംബം അറിയിച്ചത്.
ബ്രൂസ് വില്ലിസ് അഭിനേതാവ് എന്നതിന് പുറമേ നിര്‍മ്മാതാവും ഗായകനുമൊക്കെയാണ്. ‘ഡൈ ഹാര്‍ഡ്’ ചിത്രങ്ങളിലെ ‘ജോണ്‍ മക്ലൈന്‍’ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ’12 മങ്കീസ്’, ‘ദ സിക്സ്ത് സെന്‍സ്’, ‘പള്‍പ്പ് ഫിക്ഷന്‍’ , ‘ആര്‍മെഗഡണ്‍’ തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍. ടെലിവിഷനിലും മികച്ച കഥാപാത്രങ്ങളിലൂടെ ബ്രൂസ് വില്ലിസ് ശ്രദ്ധേയനായി.
അമേരിക്കന്‍ ആക്ഷന്‍ ചിത്രമായ ‘ഡൈ ഹാര്‍ഡി’ലെ ‘ജോണ്‍ മക്ലൈനാ’യാണ് ബ്രൂസ് വില്ലിസ് ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയത്. റൊഡെറിക് തോര്‍പ്പിന്റെ ‘നത്തിംഗ് ലാസ്റ്റ്സ് ഫോര്‍എവെര്‍’ എന്ന നോവലിന്റെ ചലച്ചിത്രാവിഷകാരമാണിത്.
‘ഡൈ ഹാര്‍ഡ് 2’ (1990), ‘ഡൈ ഹാര്‍ഡ് വിത്ത് എ വെഞ്ച്യന്‍സ്’ (1995), ‘ലിവ് ഫ്രീ ഓര് ഡൈ ഹാര്‍ഡ്’ (2007) എന്നിവയാണ് പരമ്പരയിലെ മറ്റ് ചിത്രങ്ങള്‍. ബ്രൂസ് വില്ലിസ് ടെലിവിഷന്‍ സീരീസുകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. ഒട്ടേറെ പുരസ്കാരങ്ങളും ബ്രൂസ് വില്ലിസിനെ തേടിയെത്തിയിട്ടുണ്ട്. ഗോള്‍ഡ് ഗ്ലോബ് അവാര്‍ഡ് ജേതാവാണ് ബ്രൂസ് വില്ലിസ്. അദ്ദേഹത്തിന് രണ്ട് തവണ എമ്മി അവാര്‍ഡുകളും ലഭിച്ചു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...