
Malayalam
ആ മോഹന്‍ലാല്‍ ചിത്രം കണ്ടപ്പോള്‍ താന്‍ സംവിധാനം ചെയ്തിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്; മനസ് തുറന്ന് രാജമൗലി
ആ മോഹന്‍ലാല്‍ ചിത്രം കണ്ടപ്പോള്‍ താന്‍ സംവിധാനം ചെയ്തിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്; മനസ് തുറന്ന് രാജമൗലി

തെന്നിന്ത്യയില്‍ ഇന്ന് നിരവധി ആരാധകരുള്ള ബ്രഹ്മാണ്ഡ സംവിധായകനാണ് എസ്എസ് രാജമൗലി. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആര്.ആര്.ആര് റിലീസ് ചെയ്തിരിക്കുകയാണ്. ജൂനിയര്‍ എന്‍.ടി.ആര്, രാംചരണ്‍ തേജ, ആലിയ ഭട്ട്, അജയ് ദേവ്ഗണ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ആക്ഷന്‍ ഡ്രാമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.
ഇപ്പോഴിതാ കണ്ടപ്പോള്‍ തനിക്ക് ചെയ്യണമെന്ന് തോന്നിയ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് രാജമൗലി. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ദൃശ്യം ബ്രില്ല്യന്റ് മൂവി ആണെന്നും അത് കണ്ടപ്പോള്‍ താന്‍ സംവിധാനം ചെയ്തിരുന്നെങ്കില്‍ എന്ന് ആലോചിച്ചിട്ടുണ്ടെന്നുമാണ് രാജമൗലി പറയുന്നത്.
ദൃശ്യത്തിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും കണ്ടപ്പോള്‍, ഞാനായിരുന്നു അതിന്റെ ഡയറക്ടറെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടമായി ആ സിനിമ. പ്രത്യേകിച്ചും അതിന്റെ എഴുത്ത് ശരിക്കും ബ്രില്ല്യന്റായിരുന്നു. ഒന്നാം ഭാഗം തന്നെ ഗ്രേറ്റ് ആയിരുന്നു.
രണ്ടാം ഭാഗം അതിനേക്കാള്‍ ത്രില്ലിങ്ങും.ഇന്റലിജന്‍സും ഇമോഷന്‍സും സിംപ്ലിസിറ്റിയും ആ സിനിമയില്‍ കണ്ടത് ഗ്രേറ്റ് ആയിരുന്നു,”എന്നും രാജമൗലി പറഞ്ഞു. ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തില്‍, എക്കാലത്തെയും പ്രിയപ്പെട്ട സിനിമ ഏതാണ് എന്ന ഇന്റര്‍വ്യൂവറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാജമൗലി.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...