
Malayalam
നടി ആക്രമിക്കപ്പെട്ട കേസ്; നടി മീനാ ജാസ്മിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
നടി ആക്രമിക്കപ്പെട്ട കേസ്; നടി മീനാ ജാസ്മിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

അക്രമിക്കപ്പെട്ട നടിയെ സോഷ്യല്‍ മീഡിയയില്‍ അപമാനിക്കാന്‍ സീരിയല്‍ നിര്‍മ്മാതാവായ യുവതിയുടെ നേതൃത്വത്തില്‍ ആസൂത്രണം നടന്നതായാണ് പുറത്ത് വരുന്ന വിവരം. മുന്‍പ് പരസ്യ ഏജന്‍സി നടത്തിയിരുന്ന യുവതിക്ക് കേസിലെ പ്രതിയായ ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. സൈബിറടത്തില്‍ ദിലീപ് ഫാന്‍സും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും അക്രമിക്കപ്പെട്ട നടിയെ പരസ്യമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കുറിപ്പുകളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.
പബ്ലിക് റിലേഷന്‍സ് കൈകാര്യം ചെയ്യാനറിയാവുന്ന വിദഗ്ധരെ ഉപയോഗിച്ച് ആസൂത്രിതമായിട്ടാണ് അതിജീവിതയ്ക്കെതിരായ ക്യാംപെയ്ന് നടന്നത്. ആസൂത്രിതമായ ഈ നീക്കത്തെക്കുറിച്ച് മുന്‍പ് ആരോപണങ്ങളുയര്‍ന്നിരുന്നു. സീരീയല്‍ നിര്‍മ്മാതാവായ യുവതിയിലേക്ക് പൊലീസ് എത്തി കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഇന്ന് ചോദ്യം ചെയ്തവരില്‍ സീരിയല്‍ നിര്‍മ്മാതാവായ യുവതിയുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇവരില്‍ നിന്ന് ക്യാംപെയ്ന് സംബന്ധിച്ച ആസൂത്രണം അടക്കമുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആരാഞ്ഞതായിട്ടാണ് സൂചന. നിലവില്‍ യുവതിയുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയ്യാറായിട്ടില്ല.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രവാസി സംരംഭകയായ സീരിയല്‍ നടിയെ ഇന്ന് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. ദിലീപുമായി ഏറെ അടുപ്പമുള്ള നടിയെ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വച്ചാണ് ചോദ്യം ചെയ്തത്. മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമാരംഗത്തെ ദിലീപിന്റെ കൂടുതല്‍ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീട്ടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ദിലീപിനെതിരായ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടി ആക്രമണ കേസ് വീണ്ടും പൊതുസമൂഹത്തില്‍ ചര്‍ച്ചയായിരുന്നു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്ര കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ വെളിപ്പെടുത്തിയത്. കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കിലും പ്രതിക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന നിലപാടിലാണ് പൊലീസ്. മൊബൈല്‍ ഫോണിലെ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത് ഉള്‍പ്പെടെ അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, സായ് ശങ്കറെ കേന്ദ്രീകരിച്ചുള്ള അന്വേഷണം കൂടുതല്‍ ശക്തമാക്കുകയാണ് ഇപ്പോള്‍ അന്വേഷണ സംഘം. ദിലീപിന്റെ ഫോണില്‍ നിന്നുള്ള നിര്‍ണ്ണായക രേഖകള്‍ നശിപ്പിച്ചത് സായ് ശങ്കറാണ്. നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മീര വെള്ളിത്തിരയില്‍ എത്തിയത്. പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലും സജീവ സാന്നിധ്യമാകുകയായിരുന്നു. ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു മീര അധികവും ചെയ്തിരുന്നത്. കസ്തൂരിമാന്‍,പാഠം ഒന്ന് ഒരു വിലാപം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ എന്നിങ്ങനെ മീരയുടെ മിക്ക ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ ഇന്നും ചര്‍ച്ച വിഷയമാണ്.
മാത്രമല്ല, കസ്തൂരിമാന്‍, സ്വപ്നക്കൂട്, ഗ്രാമഫോണ്‍, പാഠം ഒന്ന് ഒരു വിലാപം, ചക്രം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര, ഒരേ കടല്‍ കല്‍ക്കട്ട ന്യൂസ്, മിന്നാമിന്നിക്കൂട്ടം, പാട്ടിന്റെ പാലാഴി, ഒന്നും മിണ്ടാതെ, പത്ത് കല്പനകള് എന്നിവയാണ് മീര ജാസ്മിന്റേതായി പുറത്തിറങ്ങിയ മലയാളം സിനിമകളില്‍ പ്രധാനപ്പെട്ടവയാണ്.
2016ന് ശേഷം സിനിമയില്‍ അത്ര സജീവമല്ലാതിരുന്ന മീരാ ജാസ്മിന് ഇപ്പോള്‍ വീണ്ടും മലയാള സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. സത്യന് അന്തിക്കാടിന്റെ സംവിധായനത്തില്‍ ജയറാം നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. എന്നാല്‍ ഇപ്പോഴിതാ നടി മീര ജാസ്മിനെയും നടി ആക്രമിക്കപ്പെട്ട കേസില്‍ മീരാ ജാസ്മിനെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...