
News
സംവിധായകനും നടനും തിരക്കഥാകൃത്തുമായ സോഹൻ സീനുലാൽ വിവാഹിതനായി
സംവിധായകനും നടനും തിരക്കഥാകൃത്തുമായ സോഹൻ സീനുലാൽ വിവാഹിതനായി

സംവിധായകനും നടനും തിരക്കഥാകൃത്തുമായ സോഹൻ സീനുലാൽ വിവാഹിതനായി. സ്റ്റെഫി ഫ്രാൻസിസ് ആണ് വധു. കൊച്ചിയിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്.
സിദ്ദിഖ് ലാലിന്റെ കാബൂളിവാല എന്ന ചിത്രത്തില്‍ ബാലതാരമായാണ് സോഹന്‍ സീനുലാല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന് ഷാഫിയുടെ വണ്‍ മാന്‍ ഷോ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 2011-ല്‍ മമ്മൂട്ടിയെ നായകനായ ഡബിള്‍സ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. തുടര്‍ന്ന് ‘വന്യം’, ‘അണ്‍ലോക്ക്’ എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. ഫെഫ്ക വര്‍ക്കിങ്ങ് ജനറല്‍ സെക്രട്ടറി കൂടിയാണ് സോഹന്‍ സീനുലാല്‍.
എബ്രിഡ് ഷൈനിന്റെ ‘ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ സോഹന്‍ സീനുലാലിന്റെ കഥാപാത്രം ശ്രദ്ധേയമായി. ‘പുതിയ നിയമം’, ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, തോപ്പില്‍ ജോപ്പന്, ഗ്രേറ്റ് ഫാദര്‍, സൈറ ബാനു, പരോള്‍, ഡ്രൈവിങ് ലൈസന്‍സ്, ഉണ്ട, ബ്രോ ഡാഡി തുടങ്ങി നാല്‍പ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. നൈറ്റ് ഡ്രൈവാണ് അവസാനം പുറത്തിറങ്ങിയ ചിത്രം.
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദിഡാർക്ക് വെബ്ബ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. കൊച്ചി, വാഗമൺ, ഒറ്റപ്പാലം,...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...