കുട്ടിക്കാലത്ത് മഞ്ജു എനിക്ക് നല്ല പാരയായിരുന്നു, കൊന്ന് കളയുമെന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്ന് മധു വാര്യര്‍; എല്ലാവരും നില്ക്കുമ്പോള് അത് പറയട്ടെ… ഇത് പറയട്ടെ എന്നൊക്കെ ചോദിക്കുമായിരുന്നു’ എന്നും മധു വാര്യര്‍

കഴിഞ്ഞ ദിവസമാണ് മഞ്ജു വാര്യര്‍ നായികയായി എത്തിയ ലളിതം സുന്ദരം എന്ന ചിത്രം പുറത്തെത്തിയത്. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പുറത്തെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മഞ്ജുവിന് വേണ്ടി എഴുതിയ സിനിമയായിരുന്നില്ല ലളിതം സുന്ദരമെന്നും പിന്നീട് മഞ്ജു സിനിമയിലേക്ക് എത്തുകയായിരുന്നുവെന്നും മധു വാര്യര്‍ പറഞ്ഞു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മധു വാര്യരും മഞ്ജുവും സ്റ്റാര്‍ സിങര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഇരുവരും കുട്ടിക്കാല അനുഭവങ്ങളും പങ്കുവെച്ചിരുന്നു. കുട്ടിക്കാലത്ത് മഞ്ജു തനിക്ക് വലിയ പാരയായിരുന്നുവെന്ന് മധു വാര്യര്‍ പറഞ്ഞു.
‘സുഖമുള്ളൊരു ഭാരമായിരുന്നു നിര്മാതാകുക എന്നത്. സന്തോഷത്തോടെയാണ് ഞാന്‍ അതേറ്റെടുത്തത്. പല കാരണങ്ങളാലും എനിക്കേറെ സ്പെഷലാണ് ലളിതം സുന്ദരം. ചേട്ടന്റെ ആദ്യ സംവിധാന സംരംഭമാണ്. അതേപോലെ തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ബിജു ചേട്ടനോടൊപ്പം അഭിനയിക്കുന്നത്. അതേ പോലെ തന്നെ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നതും. ശരിക്കും ഇതെന്റെ കുടുംബചിത്രമാണ്’ മഞ്ജു വാര്യര്‍ പറയുന്നു.
‘ടെന്‍ഷന്‍ കാരണമാണ് എന്റെ താടി നരച്ചത്. പലരുടേയും ധാരണ ഞാന്‍ മഞ്ജുവിന്റെ അനിയനാണെന്നാണ്. ഞാന്‍ അത് തിരുത്താനും പോവാറില്ല. നമ്മുടെ വീട്ടിലൊക്കെ നടക്കുന്ന ചില കാര്യങ്ങളും രസകരമായ നിമിഷങ്ങളുമാണ് ലളിതം സുന്ദരം ചിത്രത്തിലുള്ളത്. കഥ ആദ്യമായിട്ട് പറഞ്ഞത് ബിജുവേട്ടനോടാണ്. അതിന് ശേഷമായാണ് മഞ്ജുവിനോട് പറഞ്ഞത്. ഫൈനല്‍ സ്ക്രിപ്റ്റ് വായിച്ചപ്പോഴാണ് ഞാനിത് നിര്മ്മിച്ചോട്ടെയെന്ന് മഞ്ജു ചോദിച്ചത്’ മധു വാര്യര്‍ പറയുന്നു.
‘മഞ്ജുവിനെന്ന് കരുതി ഒരിക്കല്‍ മഞ്ജരിക്ക് മെസേജ് അയച്ചു. ഊണ് കഴിക്കാന്‍ ഞാനുമുണ്ടാവുമെന്നായിരുന്നു മെസേജ്. വന്നോളൂയെന്ന് എനിക്ക് മറുപടിയും കിട്ടി. മഞ്ജുവിന്റെ വീട്ടില്‍ പോയപ്പോള്‍ എനിക്ക് ചോറില്ല. ഞാന്‍ മെസേജ് അയച്ചിരുന്നല്ലോയെന്ന് പറഞ്ഞപ്പോള്‍ എനിക്കൊന്നും കിട്ടിയില്ലെന്നായിരുന്നു പറഞ്ഞത്.
ഞങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ പാര ആരാണെന്ന് ചോദിച്ചല് ഉത്തരം മഞ്ജുവെന്നെ പറയാന്‍ കഴിയൂ. കുട്ടിക്കാലത്ത് മഞ്ജു എനിക്ക് നല്ല പാരയായിരുന്നു. കൊന്ന് കളയുമെന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. എല്ലാവരും നില്ക്കുമ്പോള് അത് പറയട്ടെ… ഇത് പറയട്ടെ എന്നൊക്കെ ചോദിക്കുമായിരുന്നു’ എന്നും മധു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...