ഏഷ്യനെറ്റ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. 2019ൽ ആണ് സീരിയൽ ആരംഭിക്കുന്നത്. സംഭവബഹുലമായി സീരിയൽ മുന്നോട്ട് പോവുകയാണ്. പുതുമുഖ താരങ്ങളായ ഐശ്വര്യ റംസിയും നലീഫ് ജിയയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ ഒരൊറ്റ സീരിയലിലൂടെ താരങ്ങൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. കല്യാണി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. കിരണായിട്ടാണ് നലീഫ് എത്തുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണിവർ.
മലയാള ടെലിവിഷൻ ചാനലുകളിലെ സീരിയൽ റേറ്റിങ്ങുകൾ പുറത്ത് വരുമ്പോൾ തുടർച്ചയായി മികച്ച പ്രകടനമാണ് മൗനരാഗം സീരിയൽ നടത്തുന്നത്. കഴിഞ്ഞ രണ്ട് ആഴ്ചയും സീരിയലിൽ ഉണ്ടായ പുതിയ സംഭവ വികാസങ്ങൾ പ്രേക്ഷകരെ കൂടുതലായി ആകർഷിക്കുന്നു എന്ന് വേണം മനസിലാക്കാൻ.
അതേ സമയം ഉദ്യോഗഭരിതമായ നിമിഷങ്ങളാൽ സമ്പന്നമാകും വരുന്ന എപ്പിസോഡുകളിലും മൗനരാഗം. അതുകൊണ്ട് തന്നെ റേറ്റിങ്ങിൽ ഇനിയും മുകളിലേയ്ക്ക് തന്നെ സീരിയൽ പോകാനാണ് സാധ്യത. എന്നാൽ സീരിയൽ ആവണിക്കുകയാണ്,മൗനരാഗം ഇത്ര പെട്ടന്ന് തീർക്കേണ്ട കാര്യം ഇല്ലായിരുന്നു എന്നാണ് ഇപ്പോൾ ആരാധകർ പറയുന്നത്.
മറ്റൊരു സീരിയലിലും ഇല്ലാത്ത പോലെ കിരൺ കല്യാണി വിവാഹം സസ്പെൻസ് വാരിക്കോരിയിട്ടാണ് നടത്താൻ പോകുന്നത്. വിവാഹം ആഘോഷം ആക്കാൻ മറ്റു സീരിയൽ താരങ്ങളും എത്തുന്നുണ്ട്. ആദ്യം തന്നെ ഈ കാഴ്ച സീരിയൽ അവസാനിക്കുന്നു എന്ന തോന്നൽ സൃഷ്ടിച്ചിരുന്നു,. എന്നാൽ നായകനും നായികയും വിവാഹം കഴിക്കുമ്പോൾ സ്വാഭാവികമായും ഇത്രയും ഒക്കെ വേണം.. ഇത്രയും നല്ലൊരു വിവാഹ ആഘോഷം സംഘടിപ്പിച്ചതിന് പ്രേക്ഷകർ മൗനരാഗം ടീമിനോട് നന്ദിയും പറയുന്നുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട നായികാ ശ്വേതാ മേനോനും കിരൺ കല്യാണി വ്യവഹാത്തിന് എത്തുന്നുണ്ട്. അതും കൂടി എത്തിയപ്പോൾ മൗനരാഗം പ്രക്ഷകർ ഏറെ സന്തോഷത്തിലായിരിക്കുകയാണ്. എന്നാൽ, ഇതെല്ലം സീരിയൽ ക്ലൈമാക്സിലേക്കാണ് എന്നത് ഉറപ്പിക്കാൻ സാധിക്കില്ല എന്നാണ് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. കഥയിൽ ഒരുപാട് സംഭവങ്ങൾ ഇനിയും കാണിക്കാൻ ഉണ്ടല്ലോ എന്നും പ്രക്ഷകർ ആശങ്കപ്പെടുന്നുണ്ട്…
മിണ്ടാപ്രാണിയായ ഒരു പാവം പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. പെൺകുട്ടികളെ വെറുക്കുന്ന പ്രകാശന്റെ മകളാണ് കല്യാണി. മകനെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കല്യാണി ജനിക്കുന്നത്. എന്നാൽ തന്റെ പ്രതീക്ഷ തെറ്റിച്ച് കൊണ്ട് പിറന്ന കല്യാണിയോട് തീർത്താൽ തീരാത്ത വെറുപ്പായിരുന്നു പ്രകാശന്. സ്വന്തം മകളാണെന്നുള്ള പരിഗണന പോലും കല്യാണിയ്ക്ക് നൽകിയിരുന്നില്ല.
ആ പാവം മിണ്ടപ്രാണിയെ വീട്ടിനുള്ളിൽ തളച്ച് ഇടുകയായിരുന്നു ഇയാൾ. പിന്നീട് പ്രാകാശിന് ഒരു ആൺകുട്ടി ജനിക്കുകയായിരുന്നു. മകനെ സകല സൗഭാഗ്യങ്ങളും നൽകി പ്രകാശ് വളർത്തുകയായിരുന്നു. അച്ഛനെ പോലെ തന്നെ മകനും അഹങ്കാരത്തിന്റെ ആൾ രൂപമായി മാറുകയായിരുന്നു. പിന്നീട് തട്ടിപ്പിലൂടെ സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു.
നലീഫ് അവതരിപ്പിക്കുന്ന കിരൺ എന്ന കഥാപാത്രത്തിന്റെ സഹോദരിയായ സോണിയെയാണ് വിവാഹം കഴിക്കുന്നത്. സമ്പന്ന കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം കഴിച്ചതോടെ അച്ഛൻ പ്രകാശിന്റേയും മകൻ വിക്രമിന്റേയും അഹങ്കാരം വർധിക്കുകയായിരുന്നു ഇതെല്ലാം പാവം കല്യാണിയോടായിരുന്നു ഇവർ തീർക്കുന്നത്.
കൊടിയ പീഡനങ്ങളാണ് കല്യാണിക്ക് വീട്ടിൽ നിന്ന് അനുഭവിക്കേണ്ടി വന്നത്. തുടക്കത്തിൽ മൗനം പാലിച്ച ഇവരോട് കല്യാണി പിന്നീട് ശക്തമായി പ്രതികരിക്കുകയായിരുന്നു. കിരൺ ജീവിതത്തിൽ എത്തിയതോടെയാണ് ഈ മാറ്റം വന്നത്. വീട്ടു ജോലിക്കാരിയിൽ നിന്ന് ഉയർന്ന ശമ്പളമുള്ള ജോലിക്കാരിയായി മാറുകയും ചെയ്തു.
കല്യാണിയുടെ വളർച്ച പ്രകാശനേയും മകൻ വിക്രമിനേയും ചൊടിപ്പിച്ചിരുന്നു. കല്യാണിയെ തകർക്കാനുള്ള സകല പ്ലാനും ഇവർ നോക്കിയിരുന്നു, അതൊക്കെ കിരൺ തകർക്കുകയായിരുന്നു. ഇന്നുമിടുക്കിയായ പെൺകുട്ടിയാണ് കല്യാണി.. കിയാണി ജോഡികൾ വളരെപെട്ടെന്നുതന്നെ പ്രക്ഷക ഹൃദയം കേഴടക്കി..
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...