
Malayalam
ഫഹദിന്റെ ‘പാട്ട്’ എന്തായി? ആരാധകന്റെ ചോദ്യത്തിന് അല്‍ഫോന്‍സ് പുത്രന്റെ മറുപടി ഇങ്ങനെ
ഫഹദിന്റെ ‘പാട്ട്’ എന്തായി? ആരാധകന്റെ ചോദ്യത്തിന് അല്‍ഫോന്‍സ് പുത്രന്റെ മറുപടി ഇങ്ങനെ

അഞ്ച് വര്‍ഷത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന് പ്രഖ്യാപിച്ച ചിത്രമാണ് പാട്ട്. ഫഹദ് ഫാസിലിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കിയിട്ടാണ് ചിത്രം പ്രഖ്യാപിച്ചത്
പ്രേമം റിലീസ് ചെയ്ത് അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഖ്യാപിച്ച ചിത്രം നടന്നില്ല. പാട്ട് സിനിമയ്ക്ക് പകരം പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഗോള്‍ഡ് എന്ന സിനിമയാണ് അല്‍ഫോന്‍സ് പൂര്ത്തിയിക്കിയിരിക്കുന്നത്.
പാട്ട് എന്തായി എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് അല്‍ഫോന്‍സ് നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘പാട്ട് പടം ആലോചനയെ കുറിച്ചു ഒരു വാക്ക്’ എന്ന കമന്റിനാണ് സംവിധായകന് മറുപടി കൊടുത്തത്. ‘ഇപ്പോള്‍ ഗോള്‍ഡിന്റെ ടൈം ആണ്. അത് കഴിയട്ടെ’ എന്നാണ് അല്‍ഫോന്‍സിന്റെ മറുപടി.
ഗോള്‍ഡിന്റെ ചിത്രീകരണം കഴിഞ്ഞ് എഡിറ്റിംഗ് നടക്കുകയാണെന്ന് അല്‍ഫോന്‍സ് പറഞ്ഞിരുന്നു. നേരവും പ്രേമവും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കുറച്ചു നല്ല കഥാപാത്രങ്ങളും കുറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകള്‍, കൊറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം.
പതിവ് പോലെ ഒരു മുന്നറിയിപ്പ്! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്’, എന്നായിരുന്നു മുമ്പ് അല്‍ഫോന്‍സ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...
നടി വിൻസി അലോഷ്യസിനോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന്...