Connect with us

രണ്ടും കല്‍പ്പിച്ച് പൊലീസ്; ദിലീപിനൊപ്പം അവരും വീഴും! എല്ലാം തകർന്ന് തരിപ്പണമായി മാരക ട്വിസ്റ്റിലേക്ക്!

Malayalam

രണ്ടും കല്‍പ്പിച്ച് പൊലീസ്; ദിലീപിനൊപ്പം അവരും വീഴും! എല്ലാം തകർന്ന് തരിപ്പണമായി മാരക ട്വിസ്റ്റിലേക്ക്!

രണ്ടും കല്‍പ്പിച്ച് പൊലീസ്; ദിലീപിനൊപ്പം അവരും വീഴും! എല്ലാം തകർന്ന് തരിപ്പണമായി മാരക ട്വിസ്റ്റിലേക്ക്!

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ വധഗൂഡാലോചന കേസിലും ദിലീപ് ഉള്‍പ്പടേയുള്ള പ്രതികള്‍ക്കെതിരായ നീക്കം ശക്തമാക്കി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം. ദിലീപിന്റെയും കൂട്ടരുടേയും ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ ശക്തമാക്കുന്നത്. സംഭവത്തില്‍ ദിലീപിന്റെ അഭിഭാഷകർ ഉള്‍പ്പടെയുള്ളവർക്കെതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

കേസില്‍ ഏറെ നിർണ്ണായകമായേക്കുമെന്ന് കരുതപ്പെടുന്ന ദിലീപിന്റെ ഫോണിലെ രേഖകള്‍ മായ്ച്ചത് അഭിഭാഷകന്റെ ഓഫീസില്‍ വെച്ചാണെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരിക്കുന്നത്.

കേസില്‍ അഭിഭാഷകർ അനാവശ്യമായ കൈ കടത്തലുകള്‍ നടത്തുന്നുവെന്ന ആരോപണം നേരത്തെ തന്നെ ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ അക്രമിക്കപ്പെട്ട നടി ദിലീപിന്റെ അഭിഭാഷകർക്കെതിരെ ബാർ കൌണ്‍സിലില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. അഭിഭാഷകർ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കുന്നു എന്ന് കാട്ടിയാണ് നടി പരാതി നല്‍കിയിരിക്കുന്നത്ദിലീപിന്റെ ഫോൺ രേഖകൾ മായ്ക്കാൻ കൊച്ചിയിലെ അഭിഭാഷകൻ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചെന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയായ സ്വകാര്യ ഫോറന്‍സിക് വിദഗ്ധന്‍ സായ് ശങ്കറിന്റെ സഹായത്തോടെയായിരുന്നു ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തത്. ഇതോടെ സായ് ശങ്കറിനേയും കേസില്‍ പ്രതിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നേക്കം. ഇത് സംബന്ധിച്ച് സായ് ശങ്കറിനെ നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു.സായ് ശങ്കറിനെ വീണ്ടും വിശദമായ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നാണ് വിവരം. അഭിഭാഷകരായ ബി രാമൻപിള്ള, ടി ഫിലിപ്പ് വർഗീസ്, സുജേഷ് മേനോൻ അടക്കമുള്ളവർക്കെതിരെ ആണ് അതിജീവിത ബാർകൗൺസിലിൽ പരാതി നൽകിയത്. കോടതിയുടെ ഉത്തരവ് നിലനില്‍ക്കെ നിയമത്തെ മറികടക്കുന്ന നീക്കം അഭിഭാഷകരുടെ ഭാഗത്ത് ഉണ്ടായെന്നും നടി ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവിൽ 20 സാക്ഷികൾ കൂറ് മാറിയതിനു പിറകിൽ അഭിഭാഷക സംഘം ഉണ്ട് എന്നും അതിജീവിത ബാർ കൗൺസിലിൽ നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം നേരത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ വധഗൂഢാലോചന കേസില്‍ വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സായ് ശങ്കർ കോടതിയെ സമീപിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതില്‍ ദിലീപിനും വക്കീലായ അഡ്വക്കേറ്റ് ബി രാമന്‍പിളളയ്ക്കും എതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാണ് കോഴിക്കോട് സ്വദേശിയായ സായ് ശങ്കർ ആരോപിക്കുന്നത്.

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ സംഘം കോടതിയെ സമീച്ചേക്കമെന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നതിനെ പിന്നാലെയാണ ക്രൈംബ്രാഞ്ചിനെതിരായ നീക്കവുമായി സായ് കൃഷ്ണ രംഗത്ത് എത്തിയത്. മുന്‍വൈരാഗ്യം വച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ്പി ബൈജു പൗലോസ് തന്നെ ഈ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിച്ചു വരുത്തി ക്രൈം ബ്രാഞ്ച് തന്നെ പീഡിപ്പിക്കുന്നുവെന്ന് സായ് ശങ്കർ ഹൈക്കോടതിയില്‍ കൊടുത്ത ഹർജിയില്‍ പറഞ്ഞിരുന്നു
അതേസമയം, ദിലീപിന്റെയും മറ്റു പ്രതികളുടെയം ഫോണുകള്‍ പരിശോധിച്ച് കൂടുതല്‍ തെളിവ് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. എത്രത്തോളം നിയമ സാധുത ഈ തെളിവുകള്‍ക്കുണ്ടാകുമെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിനും സംശയമുണ്ട്. അതിനിടെയാണ് 12 ഫോണുകളിലേക്കുള്ള ചാറ്റുകള്‍ അപ്രത്യക്ഷമായത് കണ്ടെത്തിയത്. ഇത് തിരിച്ചെടുക്കാന്‍ സാധിച്ചാല്‍ കേസില്‍ നിർണ്ണായകമായി മാറിയേക്കും

about dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top