
News
ഓസ്കര് ജേതാവായ അമേരിക്കന്‍ താരം വില്യം ഹര്‍ട്ട് അന്തരിച്ചു
ഓസ്കര് ജേതാവായ അമേരിക്കന്‍ താരം വില്യം ഹര്‍ട്ട് അന്തരിച്ചു

ഓസ്കര് ജേതാവായ അമേരിക്കന്‍ താരം വില്യം ഹര്‍ട്ട് അന്തരിച്ചു. .2018 മുതല്‍ അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു ഹര്‍ട്ട്.
വില്യം ഹര്‍ട്ടിന്റെ മകനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. 72-ാം പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ഒരാഴ്ച മുമ്പാണ് അച്ഛന്റെ വേര്‍പാടെന്നും മകന് വ്യക്തമാക്കി
1986ല്‍ കിസ് ഓഫ് ദി സ്പൈഡര്‍ വുമന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഹര്ട്ടിന് മികച്ച നടനുള്ള ഓസ്കര് ലഭിച്ചത്. 1980ല്‍ പുറത്തിറങ്ങിയ ആള്‍ട്ടേര്‍ഡ് സ്റ്റേറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് ഹര്‍ട്ട് ചലച്ചിത്ര രംഗത്തെത്തുന്നത്. 1981ല്‍ പുറത്തിറങ്ങിയ ബോഡി ഹീറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായി.
ചില്‍ഡ്രന്‍ ഓഫ് എ ലെസ്സര്‍ ഗോഡ്, ബ്രോഡ്കാസ്റ്റ് ന്യൂസ് എന്നീ ചിത്രങ്ങള്‍ക്കും ഹര്ട്ടിന് ഓസ്കര് നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. എ ഹിസ്റ്ററി ഓഫ് വയലന്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡിലേക്കും പരിഗണിക്കപ്പെട്ടിരുന്നു.
ദ ഇന്‍ക്രഡിബിള്‍ ഹള്‍ക്ക്, ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്, അവഞ്ചേര്‍സ്: ഇന്‍ഫിനിറ്റി വാര്, അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം, ബ്ലാക്ക് വിഡോ തുടങ്ങിയ മാര്‍വല്‍ ചിത്രങ്ങളിലും ഹര്‍ട്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...