
Malayalam
ഫ്രഞ്ച് കുക്കിംഗ് രീതിയായ ഫ്ളാംബേ പരീക്ഷിച്ച് മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
ഫ്രഞ്ച് കുക്കിംഗ് രീതിയായ ഫ്ളാംബേ പരീക്ഷിച്ച് മോഹന്‍ലാല്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

മോഹന്‍ലാലിന്റെ കുക്കിംഗ് വീഡിയോകള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വിവിധ തരത്തിലുള്ള പാചക പരീക്ഷണങ്ങളുമായാണ് താരം എത്താറുള്ളത്. ഇപ്പോഴിതാ ഫ്രഞ്ച് കുക്കിംഗ് രീതിയായ ഫ്ളാംബേ പരീക്ഷിച്ച് മോഹന്‍ലാല്‍ തയാറാക്കിയ ഫിഷ് രുചിയാണ് വൈറലാകുന്നത്.
മനോഹരമായി പാചകം ചെയ്യുകയും ഭക്ഷണം ആസ്വദിക്കുകയും ചെയ്യുന്ന സൂപ്പര്‍സ്റ്റാറിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സ്റ്റീക്ക് രുചികള്‍ക്കൊപ്പം ബനാന സ്വീറ്റ് ഡിഷ് ആണ് ഫ്ളാംബേയില് മോഹന്‍ലാല്‍ ഒരുക്കിയത്. സുഹൃത്തായ ജോസ് തോമസിന്റെ കൊച്ചിയിലെ വീട്ടിലായിരുന്നു ഈ സ്പെഷല്‍ പാചകം.
സമീര്‍ ഹംസയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം, ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമാണ് ബറോസ്. വാസ്കോഡഗാമയുടെ നിധികളുടെ കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്.
സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന് റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ടാകും. നടന് ഗുരു സോമസുന്ദരവും ഒരു പ്രധാനപ്പെട്ട റോളില്‍ ചിത്രത്തിലെത്തുന്നുണ്ട്. ആറാട്ട് ആണ് താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം.
ചക്കപ്പഴം എന്ന സിറ്റ്കോം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ അഭിനേതാവാണ് മുഹമ്മദ് റാഫി. ടിക്ക് ടോക്കും റീൽസുമാണ് റാഫിയെ മലയാളികൾക്ക്...
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...