
Malayalam
ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന ദാസന് നിര്‍മായക വിവരങ്ങള്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയെന്ന് വിവരം!?
ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന ദാസന് നിര്‍മായക വിവരങ്ങള്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയെന്ന് വിവരം!?

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ദിലീപിനെതിരെ വീണ്ടും ശക്തമായ ആരോപണങ്ങള്‍ എത്തുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായനുമായ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയതോടെയാണ് ദിലീപിന് കേസിലെ കുരുക്ക് മുറുകുന്നത്. ഒരു മാധ്യത്തിലൂടെ ദിലീപിനെതിരെയുള്ള തെളിവുകള്‍ എന്ന നിലയില്‍ ബാലചന്ദ്രകുമാര്‍ ചില ഓഡിയോ ക്ലിപ്പുകള്‍ പുറത്ത് വിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപിനെതിരെ കൂടുതല്‍ കേസുകളും കാര്യങ്ങളും വരുന്നത്.
എന്നാല്‍ ബാലചന്ദ്രകുമാറിന്റെ കയ്യില്‍ മാത്രമല്ല.., ദിലീപിന്റെ വീട്ടിലെ ജോലിക്കാരനും ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന ദാസന്റെ കയ്യിലും തെളിവുകള്‍ ഉണ്ടെന്നും അത് ക്രൈം ബ്രാഞ്ചിന് കൈമാറിയെന്നുമാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതില്‍ ഔദ്യോഗികമായ വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. ദാസന് കോടതിയിലെത്തി ഫോണിലുള്ള വിവരങ്ങള്‍ കൈമാറിയാല്‍ അത് ദിലീപിന് വമ്പിച്ച തിരിച്ചടിയായേക്കാമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുഖ്യ സാക്ഷിയാണ് ദാസനെന്നാണ് പറയപ്പെടുന്നത്. ദാസന്റെ മുന്നില്‍ വെച്ചാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. മാത്രമല്ല, ദിലീപിന് ലൈസന്‍സില്ലാത്ത റിവോള്‍വര്‍ ഉണ്ടെന്ന് അറിയാവുന്ന വ്യക്തി കൂടിയാണ് ദാസന്. ഇത് ബാലചന്ദ്രകുമാറും വെളിപ്പെടുത്തിയിരുന്നു. അന്നത്തെ ദിവസം ദിലീപ് നല്ല രീതിയ്ക്ക് മദ്യപിച്ചിരുന്നു. അത്രയും രൂക്ഷമായ കാര്യങ്ങളാണ് പറയുന്നത് എന്നതു കൊണ്ട് ദാസന് അത് ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് വെച്ചിരുന്നുവെന്നുമാണ് പറയുന്നത്.
ദിലീപിന്റെ മുന്‍ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ പത്മസരോവരത്തില്‍ നിന്നും പോയതിനു പിന്നാലെയാണ് ദാസനും അവിടെ നിന്നും പോയതെന്നാണ് ലഭിക്കുന്ന വിവരം. കാവ്യയുടെ വരവ് അവിടുത്തെ ജോലിക്കാര്‍ക്ക് പോലും ഇഷ്ടമായിരുന്നില്ല എന്നാണ് വിവരം. മഞ്ജുവിനെ എല്ലാവരും ചേച്ചി എന്നാണ് വിളിച്ചിരുന്നത്, എന്നാല്‍ കാവ്യയെ മാഡം എന്നും.., മഞ്ജു കുടുംബാഗങ്ങളെ പോലെ ജോലിക്കാരെ കണ്ടിരുന്നപ്പോള്‍ കാവ്യ വെറും ജോലിക്കാരായാണ് അവരെ കണ്ടിരുന്നതെന്നും കാവ്യയുമായി ഒത്തുപോകാന്‍ കഴിയാത്തതിനാല്‍ പലരും അവിടെ നിന്നും പോയെന്നുമാണ് ദാസന് പറയുന്നതെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം, ദിലീപിനെതിരെ നിരവധി തെളിവുകള്‍ അന്വേഷണ സംഘത്തിന് ഇതിനകം കിട്ടിക്കഴിഞ്ഞുവെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു. ദിലീപ് കൂടുതല്‍ കുരുങ്ങുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു. ദിലീപിന്റെയോ അനൂപിന്റെയോ ഫോണ്‍ ഏതെങ്കിലും ഒരു ഫോറന്‍സിക് വിദഗ്ധര്‍ റിട്രീവ് ചെയ്ത് കൊണ്ടുവരികയാണെങ്കില്‍ ദിലീപ് കൂടുതല്‍ കുടുങ്ങും. അല്ലെങ്കില്‍ അതിന്റെ തെളിവുകള്‍ എന്റെ ഫോണില്‍ നിന്ന് പോലീസുകാര്‍ക്ക് കൊടുത്തിട്ടുണ്ട്. ഇവരൊന്നും അറിയാത്ത ഒരുപാട് തെളിവുകള്‍ നിലവില്‍ പോലീസിന്റെ കയ്യില്‍ കിട്ടിക്കഴിഞ്ഞു. ദിലീപും അനൂപും സുരാജും എനിക്ക് അയച്ച മെസ്സേജുകള്‍ ഒക്കെയുണ്ട്.
ഒരുപാട് വഴിത്തിരിവുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. നെയ്യാറ്റിന്‍കര ബിഷപ്പിനെ പറഞ്ഞു, ഒരിക്കല്‍ പറഞ്ഞു 2018 ഓഗസ്റ്റ് 2ന് ഞാന്‍ നിങ്ങളുടെ വീട്ടില്‍ വരുമ്പോള്‍ ഒരാളിനെ അവിടെ കണ്ടു എന്നൊക്കെ പറഞ്ഞു. അക്കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം എന്താണ് എന്നൊക്കെ പോലീസിന് കിട്ടിക്കഴിഞ്ഞു. നിങ്ങള്‍ കാത്തിരുന്ന് കണ്ടോളൂ. വിചാരണയ്ക്ക് മുന്‍പ് തന്നെ നിങ്ങള്‍ അറിയും. ഞാന്‍ വെല്ലുവിളിക്കുകയാണ്. താന്‍ നല്കിയ ശബ്ദ ശകലങ്ങളുടെ പൂര്‍ണരൂപമുണ്ടെങ്കില്‍ കൊണ്ടുവരൂ. ദിലീപിന്റെ അളിയനും അനുജനും തന്നോട് പറഞ്ഞ കാര്യങ്ങള്‍ താന്‍ ദിലീപിന് കാണിച്ച് കൊടുത്തിട്ടുണ്ട്. ദിലീപിന് അറിയാം എന്താണെന്ന്. ആ ചാറ്റൊക്കെ കൊണ്ട് വരാന്‍ പറയണം ദിലീപിനോട്. താന്‍ വെല്ലുവിളിക്കുകയാണ് എന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...