യുവനടന്മാരില് ഏറ്റവും പ്രോത്സാഹനം കൊടുക്കേണ്ട നടനാണ്, അടുത്ത മമ്മൂട്ടിയോ മോഹന്‍ലാലോ ആകേണ്ട നടനാണെന്ന് സന്തോഷ് വര്‍ക്കി..ആറാട്ട് ആരാധകന്റെ മുന്നിലകപ്പെട്ട് അര്ജുന്, നടന്റെ മറുപടി കണ്ടോ?

മോഹൻലാൽ ചിത്രം ആറാട്ടിന്റെ തിയേറ്റര്‍ റെസ്പോന്‍ഡ്സ് അറിയുന്നതിനു വേണ്ടി നിന്നിരുന്ന യൂടൂബ് ചാനലുകാരോട് ‘ലാലേട്ടന് ആറാടുകയാണ്…’ എന്ന് പറഞ്ഞ് ട്രോളുകള്‍ക്കിരയായ വ്യക്തിയാണ് സന്തോഷ് മാത്യു വര്‍ക്കി. സിനിമയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരാണ് സന്തോഷ് വര്‍ക്കിയുടെത്.
ഇപ്പോള്‍ മറ്റൊരു ചിത്രത്തിന്റെ തിയേറ്റര്‍ റെസ്പോണ്‍സുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ്. അര്ജുന് അശോകന് നായകനായ ‘മെമ്പര്‍ രമേശന്, ഒമ്പതാം വാര്‍ഡ്’ എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനം കഴിഞ്ഞുള്ള പ്രതികരണ വീഡിയോയിലാണ് സന്തോഷ് എത്തിയത്.
സിനിമയുടെ പ്രദര്‍ശനം കഴിഞ്ഞ ശേഷം അര്ജുന് മാധ്യമങ്ങളോട് സംസാരിക്കവെ സന്തോഷ് വര്‍ക്കിയും അടുത്തുണ്ടായിരുന്നു. അര്ജുന് സംസാരിച്ചു കഴിഞ്ഞപ്പോള്‍ അര്‍ജുനെ ചേര്‍ത്തുനിര്‍ത്തി സന്തോഷ് വര്‍ക്കി പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
”യുവനടന്മാരില് ഏറ്റവും പ്രോത്സാഹനം കൊടുക്കേണ്ട നടനാണ്. നല്ല ലുക്ക് ഉണ്ട്, നല്ല അഭിനേതാവാണ്. അടുത്ത മമ്മൂട്ടിയോ മോഹന്‍ലാലോ ആകേണ്ട നടനാണ്” എന്നാണ് അര്ജുന്നെ കുറിച്ച് സന്തോഷ് വര്‍ക്കി പറഞ്ഞത്.
‘സന്തോഷം, ആറാടുകയാണ്’ എന്നായിരുന്നു അര്‍ജുന്റെ മറുപടി. രസകരമായ വീഡിയോ ട്രോളന്മാരും ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് മെമ്പര്‍ രമേശന് തിയേറ്ററുകൡലെത്തിയത്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...