
Malayalam
തനിക്ക് ആ ചീത്തപ്പേര് ഇപ്പോഴും ഉണ്ട്, എങ്കിലും ആ ചീത്തപ്പേര് താന്‍ ആവോളം ആസ്വദിക്കാറുണ്ടെന്ന് ശാലിന് സോയ
തനിക്ക് ആ ചീത്തപ്പേര് ഇപ്പോഴും ഉണ്ട്, എങ്കിലും ആ ചീത്തപ്പേര് താന്‍ ആവോളം ആസ്വദിക്കാറുണ്ടെന്ന് ശാലിന് സോയ

നിരവധി ചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും മിനിസ്ക്രീന്‍- ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ശാലിന് സോയ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തനിക്കെതിരെയുള്ള ചീത്തപ്പേരിനെ കുറിച്ച് പറയുകയാണ് നടി ശാലിന് സോയ.
സമ്പാദ്യം മുഴുവനും യാത്ര ചെയ്തു ചെലവാക്കുകയാണ് എന്നാണ് തനിക്ക് എതിരെയുള്ള ചീത്തപ്പേര്. എങ്കിലും ആ ചീത്തപ്പേര് താന്‍ ആവോളം ആസ്വദിക്കാറുണ്ടെന്നാണ് ശാലിന് പറയുന്നത്. സമ്പാദ്യം മുഴുവനും യാത്ര ചെയ്തു ചെലവാക്കുകയാണെന്ന ചീത്തപ്പേര് തനിക്കുണ്ട്.
എങ്കിലും ആ ചീത്തപ്പേര് താന്‍ ആവോളം ആസ്വദിക്കാറുണ്ട്. ലോകം കണ്ടില്ലെങ്കില്‍ പിന്നെ എന്തു ജീവിതം. യാത്രകള്‍ അത്രത്തോളം തന്റെ സ്വത്വത്തെ രൂപപ്പെടുത്തിയെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇനിയും കുറെയേറെ യാത്രകള്‍ ചെയ്യണമെന്നാണ് ആഗ്രഹം.
എന്നാല്‍ യാത്രയുടെ ചിത്രങ്ങള്‍ പകര്‍ത്താനും അതെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനും തനിക്ക് താല്പര്യമില്ല. ക്യാമറയും മൊബൈലും പിടിച്ച് നടന്നാല്‍ പലതും കാണാതെയും അറിയാതെയും പോകും. തനിക്ക് ഒട്ടും താല്പര്യമില്ലാത്ത കാര്യമാണത്. തനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലങ്ങളില്‍ ഒന്ന് ദുബായ് ആണ്.
ദുബായ് തനിക്ക് അമ്മ വീടു പോലെയാണ്. ഇടയ്ക്കിടയ്ക്ക് പോകേണ്ടി വരാറുള്ളത് കൊണ്ട് അവിടം സുപരിചിതമാണ്. ദുബായ് എക്സ്പോ കാണാനും പോയിരുന്നു.അവിടെ വന്ന ഭൂരിഭാഗം ആളുകളും മൊബൈലും പിടിച്ച് നടക്കുന്ന കാഴ്ച സത്യം പറഞ്ഞാല്‍ എനിക്ക് അരോചകമായിട്ടാണ് തോന്നിയത്. ഇത് തന്റെ മാത്രം അഭിപ്രായമാണ്.
എല്ലാവര്ക്കും ഓരോ നിമിഷവും മൊബൈലിലും ക്യാമറയിലും പകര്‍ത്താനാണ് താല്പര്യം കൂടുതല്‍. അതുമാത്രമല്ല അത്രയും തിരക്കും ബഹളവുമുള്ള സ്ഥലങ്ങള്‍ തനിക്ക് അത്ര ഇഷ്ടവുമല്ല എന്നാണ് ശാലിന് പറയുന്നത്. മിനിസ്ക്രീനിലൂടെ അഭിനയ രംഗത്തെത്തി ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ശാലിന് സോയ. ധമാക്ക ആണ് നടിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...