Connect with us

‘ദിലീപിനെ കുറ്റക്കാരനാക്കാനുളള എന്ത് തെളിവാണ് ഇതുവരെ കിട്ടിയിട്ടുളളത്; എല്ലാം പോലീസിന്റെ പ്രഹസനം; കൊല്ലാനുള്ള കുടിപ്പക; ‘ദിലീപ് ഭയപ്പെടുന്നത് അതാണ്; തുറന്നടിച്ച് നടൻ മഹേഷ്!

Malayalam

‘ദിലീപിനെ കുറ്റക്കാരനാക്കാനുളള എന്ത് തെളിവാണ് ഇതുവരെ കിട്ടിയിട്ടുളളത്; എല്ലാം പോലീസിന്റെ പ്രഹസനം; കൊല്ലാനുള്ള കുടിപ്പക; ‘ദിലീപ് ഭയപ്പെടുന്നത് അതാണ്; തുറന്നടിച്ച് നടൻ മഹേഷ്!

‘ദിലീപിനെ കുറ്റക്കാരനാക്കാനുളള എന്ത് തെളിവാണ് ഇതുവരെ കിട്ടിയിട്ടുളളത്; എല്ലാം പോലീസിന്റെ പ്രഹസനം; കൊല്ലാനുള്ള കുടിപ്പക; ‘ദിലീപ് ഭയപ്പെടുന്നത് അതാണ്; തുറന്നടിച്ച് നടൻ മഹേഷ്!

ബിഗ് സ്‌ക്രീനിൽ മാത്രം നിറഞ്ഞുനിന്ന നായകന്മാർ ഇന്ന് വാർത്താ ചാനലുകളിലും നിറഞ്ഞു നിൽക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസും വധ ഗൂഢാലോചന കേസും ഇന്ന് കേരളത്തിലെ തന്നെ പ്രധാന ചർച്ചയാണ്. ദിലീപിനെതിരെ മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന തെളിവുകളും കോടതിയുടെ നീക്കങ്ങളും എല്ലാം അപ്പപ്പോൾ തന്നെ മലയാളികൾക്കിടയിൽ ചർച്ചാ വിഷയമാകുന്നുണ്ട്.

ഇപ്പോഴിതാ ദിലീപ് കേസിൽ പോലീസിന്റെ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ആരോപിച്ച് നടൻ മഹേഷ് രംഗത്തുവന്നിരിക്കുകയാണ് . പ്രതിയോട്…. “ദയവ് ചെയ്ത് നിങ്ങള്‍ക്ക് എതിരെയുളള തെളിവ് തരൂ” എന്ന് പോലീസ് പറയുന്ന അവസ്ഥ ലോകചരിത്രത്തിൽ ആദ്യമാണെന്ന് മഹേഷ് പറഞ്ഞു. ഒരു ചാനൽ ചർച്ചയിലാണ് മഹേഷ് ഇപ്രകാരം പ്രതികരിച്ചത്.

കുറ്റകൃത്യം നടത്തിയവർ അകത്ത് കിടക്കുമ്പോൾ റിമോട്ട് കണ്‍ട്രോള്‍ പ്രവര്‍ത്തിപ്പിച്ചവര്‍ പുറത്ത് നിന്ന് കളി കണ്ട് കൊണ്ടിരിക്കുകയാണെന്നും അവരിലേക്ക് പോലീസ് അന്വേഷണം എത്തുന്നില്ലെന്നും മഹേഷ് കുറ്റപ്പെടുത്തി.

നടന്‍ മഹേഷിന്റെ വാക്കുകള്‍ ഇങ്ങനെ: ”തുടരന്വേഷണം വേണ്ട എന്ന് പറയാന്‍ കാരണം കാലതാമസം തന്നെയാണ്. 6 വര്‍ഷത്തോളമായി കേസ് അന്വേഷണം മുന്നോട്ട് പോകുന്നു. ശരിയായ ദിശയില്‍ അല്ല അന്വേഷണം എന്നാണ് മനസ്സിലാകുന്നത്. അതുകൊണ്ട് തന്നെ ദിലീപിന് തുടരന്വേഷണം വേണ്ടെന്ന് പറയാം. ഇവിടെ ആള്‍ മരിച്ചിട്ട് പെട്ടി വാങ്ങുന്നതിന് പകരം ആദ്യം പെട്ടി വാങ്ങി അതിലേക്ക് ആളെ കയറ്റുകയാണ്. ഒരു ഫ്രെയിം ഉണ്ടാക്കി അതിലേക്ക് പ്രതിയെ ചേര്‍ക്കുകയാണ്”.

”ലോക പോലീസിന്റെ ചരിത്രത്തില്‍ തന്നെ പ്രതിയോട് ദയവ് ചെയ്ത് നിങ്ങള്‍ക്ക് എതിരെയുളള തെളിവ് തരൂ എന്ന് പറയുന്ന അവസ്ഥ ഉണ്ടെങ്കില്‍ അതില്‍ നിന്ന് മനസ്സാക്കാവുന്നത് ഇത്രയും നാള്‍ നടത്തിയതൊക്കെ പ്രഹസനമാണ് എന്നാണ്. കേസിലെ എല്ലാ പ്രതികളും ഉള്ളില്‍ കിടക്കുന്നുണ്ട്. റിമോട്ട് കണ്‍ട്രോള്‍ പ്രവര്‍ത്തിപ്പിച്ചവര്‍ പുറത്ത് നിന്ന് കളി കണ്ട് കൊണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍ ദിലീപില്ല. നമുക്ക് ഗാലറിയില്‍ ഇരുന്ന് എന്ത് അഭിപ്രായവും പറയാം”.

”ദിലീപിനെ കുറ്റക്കാരനാക്കാനുളള എന്ത് തെളിവാണ് ഇതുവരെ കിട്ടിയിട്ടുളളത്. ഗൂഢാലോചനയുടെ പേര് പറഞ്ഞ് ഒരു ബാലചന്ദ്ര കുമാറിനെ കെട്ടിയിറക്കി. അദ്ദേഹമിപ്പോള്‍ മുന്‍കൂര്‍ ജാമ്യമെടുക്കാനുളള ഓട്ടത്തിലാണ്. ദിലീപിന്റെ കാര്യത്തില്‍ കാണിച്ച വാശിയോ വീറോ പോലീസ് ബാലചന്ദ്ര കുമാറിന്റെ കാര്യത്തില്‍ കാണിക്കുന്നില്ല. ദിലീപിന്റെ കരിയര്‍ ഇതോടെ ഇല്ലാതാക്കണം എന്നുളള താല്‍പര്യമുളളത് 90 ശതമാനവും ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ടുളളവര്‍ക്ക് തന്നെയാണ്”.

”അവരിലേക്ക് പോലീസ് എത്തുന്നില്ല. പോലീസ് തെറ്റായ വഴിയിലൂടെയാണ് അന്വേഷണം നടത്തുന്നത്. അതിജീവിതയ്ക്ക് ന്യായം കിട്ടണം. സത്യവും നീതിയും ജയിക്കണം. പുതിയ കേസില്‍ അതിജീവിത കക്ഷി ചേര്‍ന്നതിനെ സ്വാഗതം ചെയ്യുന്നു. എത്രയും പെട്ടെന്ന് നീതി നടപ്പിലാക്കണം. കോടതികള്‍ക്ക് അല്ലാതെ തന്നെ അവരുടേതായ കാലതാമസം ഉണ്ട്. അവര്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും കൂടുതല്‍ കേസുകള്‍ ആണ് ഓരോരുത്തരുടേയും ബെഞ്ചുകളിലേക്ക് വരുന്നത്”.

”ചായ പോലും കുടിക്കാന്‍ പോലും സാധിക്കുന്നില്ലെന്നാണ് ഒരു ഹൈക്കോടതി ജഡ്ജ് കഴിഞ്ഞ ദിവസം പറഞ്ഞത്. അത്രത്തോളം കേസുകള്‍ വന്ന് കിടക്കുകയാണ്. ദിലീപിനെതിരെ സംസാരിക്കുന്ന ഒരു മുന്‍ സംവിധായകനുമായുളള തന്റെ കേസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മൂന്ന് വര്‍ഷത്തിന് മുകളിലായി. വിചാരണ പോലും തുടങ്ങിയിട്ടില്ല. അത്രത്തോളം കേസുകള്‍ വന്ന് നില്‍ക്കുമ്പോള്‍ ഇത് എന്ന് തീരും, എത്ര നീളും എന്നുളളതാണ് ദിലീപിനെ സങ്കടത്തിലാക്കുന്നത്”.

”വര്‍ഷത്തില്‍ മൂന്നും നാലും സിനിമകള്‍ ചെയ്ത് കൊണ്ടിരുന്ന ദിലീപിന് ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു പടം ആയി നില്‍ക്കുകയാണ്. എത്രത്തോളം പേര്‍ക്ക് അത് വഴി ജോലി കിട്ടുന്നതാണ്, ദിലീപിന് സിനിമ കിട്ടുന്നത് മാത്രമല്ല. അങ്ങനെ സിനിമാ ഇന്‍ഡ്രസ്ട്രിയില്‍ ജോലി ചെയ്യുന്നവരുടെ വരുമാനം അടക്കമുളള വിഷയങ്ങളുണ്ട്. ദിലീപിനെ കസ്റ്റഡിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് അദ്ദേഹത്തെ ശാരീരികമായും മാനസികമായും തകര്‍ക്കുന്നതിന് വേണ്ടിയാണ്. അതാണ് മുന്‍പ് ചെയ്തത്. അതിനെയാണ് ദിലീപ് ഭയപ്പെടുന്നതും”. എന്നാണ് മഹേഷ് പറഞ്ഞ വാക്കുകൾ.

about dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top