
Bollywood
വർഷങ്ങളായുള്ള പ്രണയം വിവാഹത്തിലേക്ക്..നടൻ വിക്രാന്ത് മാസി വിവാഹിതനായി! വധു ശീതൾ താക്കൂർ
വർഷങ്ങളായുള്ള പ്രണയം വിവാഹത്തിലേക്ക്..നടൻ വിക്രാന്ത് മാസി വിവാഹിതനായി! വധു ശീതൾ താക്കൂർ
Published on

ബോളിവുഡ് നടൻ വിക്രാന്ത് മാസി വിവാഹിതനായി. ശീതൾ താക്കൂറാണ് വധു. വർഷങ്ങളായുള്ള പ്രണയമാണ് ഒടുവിൽ വിവാഹത്തിലേക്ക് എത്തിയത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തിന് പങ്കെടുത്തത്.
‘ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ’ എന്ന വെബ് ഷോയുടെ സെറ്റിൽ വച്ച് 2015ലാണ് വിക്രാന്ത് മാസിയും ശീതൾ താക്കൂറും കണ്ടുമുട്ടിയത്. അവർ ഡേറ്റിംഗ് ആരംഭിക്കുകയും 2019 നവംബറിൽ വിവാഹനിശ്ചയം നടത്തുകയും ചെയ്തു.
കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിൽ ഇരുവരുടെയും വിവാഹത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. 2020ൽ വിവാഹം നടത്താനായിരുന്നു ഇരുവരുടെയും പ്ലാനെങ്കിലും കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ വിവാഹം നീളുകയായിരുന്നു. അടുത്തിടെ, നിരവധി ഫാൻ പേജുകൾ ഇരുവരുടെയും ഹൽദി ചടങ്ങിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നു.
ടെലിവിഷൻ പരമ്പരകളിലൂടെയുണ്ട് വിക്രാന്ത് മാസി അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. വിക്രന്ത് ലൂട്ടേര, ‘ദില്‍ ദഡ്ക്കനേ ദോ’, ‘ഹാഫ് ഗേള്‍ഫ്രണ്ട്’, ‘ഛപക്’ എന്നീ സിനിമകളിലൂടെയാണ് വിക്രാന്ത് ശ്രദ്ധ നേടിയത്. എ ഡെത്ത് ഇൻ ദി ഗഞ്ച്, ലിപ്സ്റ്റിക് അണ്ടർ മൈ ബുർക്ക, കാർഗോ, ഡോളി കിറ്റി ഓര് വോ ചമക്തെ സിതാരെ, ജിന്നി വെഡ്സ് സണ്ണി, ഹസീൻ ദില്‍ റൂബ എന്നിവയാണ് വിക്രാന്തിന്റെ മറ്റു പ്രധാന ചിത്രങ്ങൾ.
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
നടിയും മോഡലുമായ നേഹമാലിക്കിന്റെ വീട്ടിൽ നിന്ന് 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ മോഷണം പോയി. പിന്നാലെ ഇവരുടെ വീട്ടു ജോലിക്കാരിക്കെതിരെ...