സീരിയലുകളുടെ തോൽവി ഇതൊക്കെയാണ് ;താരങ്ങള്‍ ഒരുമിച്ച് പിന്മാറുന്നു; മാറേണ്ടി വന്ന സാഹചര്യങ്ങൾ ; ഇനിയും മാറ്റിനിർത്താൻ സാധിക്കാത്ത കഥാപാത്രങ്ങളിൽ ഒന്ന് കൂടെവിടെ പരമ്പരയിലെ ആദി സാർ!
സീരിയലുകളുടെ തോൽവി ഇതൊക്കെയാണ് ;താരങ്ങള്‍ ഒരുമിച്ച് പിന്മാറുന്നു; മാറേണ്ടി വന്ന സാഹചര്യങ്ങൾ ; ഇനിയും മാറ്റിനിർത്താൻ സാധിക്കാത്ത കഥാപാത്രങ്ങളിൽ ഒന്ന് കൂടെവിടെ പരമ്പരയിലെ ആദി സാർ!
സീരിയലുകളുടെ തോൽവി ഇതൊക്കെയാണ് ;താരങ്ങള്‍ ഒരുമിച്ച് പിന്മാറുന്നു; മാറേണ്ടി വന്ന സാഹചര്യങ്ങൾ ; ഇനിയും മാറ്റിനിർത്താൻ സാധിക്കാത്ത കഥാപാത്രങ്ങളിൽ ഒന്ന് കൂടെവിടെ പരമ്പരയിലെ ആദി സാർ!
മലയാളികളുടെ ഇഷ്ടവിനോദങ്ങളിൽ ഒന്നാണ് ടെലിവിഷന്‍ പരമ്പരകള്‍. പരമ്പരകൾക്ക് ലോക്ഡൗണ്‍ കാലത്ത് പ്രേക്ഷകർ കൂടിയെന്ന് വേണം വിലയിരുത്താം . യൂത്തിനിടയിലും സീരിയലുകൾ ചർച്ചചെയ്യപ്പെടാൻ തുടങ്ങിയത് കൊറോണയ്ക്ക് ശേഷമാണ് .
യൂത്തിനിടയിൽ സീരിയൽ ചർച്ചയായതോടെ കഥകളിൽ നിലവാരം കൊണ്ടുവരാനും സീരിയൽ അണിയറപ്രവർത്തകർക്ക് ഒരു പരിധി വരെ സാധിക്കുന്നുണ്ട്. ഒട്ടുമി ക്ക എല്ലാ ചാനൽ സീരിയലുകൾക്കും ഫാൻസ് അസോസിയേഷനും ഉണ്ട് . താരജോഡികൾക്കുള്ള സോഷ്യൽ മീഡിയ പേജുകളാണ് കൂടുതലും. ഇതെല്ലാം തന്നെ യൂത്തിനിടയിലെ സീരിയൽ സ്വീകാര്യതയാണ് കാണിക്കുന്നത്.
അതേസമയം സൂപ്പര്‍ഹിറ്റായ ഓടിക്കൊണ്ടിരിക്കുന്ന പല സീരിയലുകളില്‍ നിന്നും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിക്കുന്ന താരങ്ങള്‍ പിന്മാറുന്നതാണ് എല്ലാവരെയും നിരാശപ്പെടുത്തുന്നത്. പ്രധാന കഥാപാത്രങ്ങൾ മാറുന്നതോടെ സീരിയൽ ആരാധാർ സീരിയൽ കാണുന്നതിൽ നിന്നും പിന്നോട്ട് പോകുന്നതും സാധാരണമാണ്.
കഴിഞ്ഞ കുറച്ചു നാളുകളായി ഒരു സീരിയലില്‍ തന്നെ അടുപ്പിച്ചുള്ള മാറ്റങ്ങളും ഉണ്ടായിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. നായകന്മാരും നായികമാരും ഒക്കെ പിന്മാറുകയും മറ്റ് ചിലര്‍ ഇതിലേക്ക് കടന്ന് വരികയും ചെയ്തിരുന്നു.
ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിംഗില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്ന സീരിയലിലെ ഓരോ കഥാപാത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഈ സീരിയലില്‍ നിന്നും ഒന്നിലധികം താരങ്ങള്‍ പിന്മാറിയിരുന്നു. കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന അമൃത നായരാണ് ആദ്യം മാറിയത്. മറ്റൊരു സീരിയലിലേക്ക് അഭിനയിക്കാന്‍ പോകുന്നതുമായി ബന്ധപ്പെട്ടാണ് അമൃതയുടെ പിന്മാറ്റം. പിന്നാലെ ഡോക്ടര്‍ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ആതിര മാധവും അഭിനയത്തില്‍ നിന്ന് തല്ക്കാലം മാറി നിന്നു. ഗര്‍ഭിണിയായതിനെ തുടര്‍ന്നാണ് ആതിരയുടെ പിന്മാറ്റം.
ആതിരയ്ക്ക് പിന്നാലെ ഗര്‍ഭിണിയായതോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത മറ്റൊരു നടിയാണ് മൃദുല വിജയ്. സീരിയല്‍ നടന് യുവ കൃഷ്ണയുമായിട്ടുള്ള വിവാഹം കഴിഞ്ഞതിന് പിന്നാലെ തുമ്പപ്പൂ എന്ന സീരിയലിലെ കേന്ദ്രകഥാപാത്രം വീണയെ അവതരിപ്പിച്ചിരുന്നത് മൃദുലയാണ്. എന്നാല്‍ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ നടി ഗര്‍ഭിണിയായതോടെ സീരിയലില്‍ നിന്നും മാറി നില്ക്കാന് തീരുമാനിക്കുകയായിരുന്നു. പകരം മറ്റൊരു നടി ഈ വേഷം ഏറ്റെടുക്കുകയും ചെയ്തു.
നായികമാര്‍ മാത്രമല്ല കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചില നടന്മാരും സീരിയലില്‍ നിന്ന് പിന്മാറിയിരുന്നു. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയാണ് രാക്കുയില്‍. ഈ സീരിയലിന്റെ സംവിധായകനും ക്യാമറാമാനും സീരിയലില്‍ നിന്ന് പിന്മാറിയതിനെ പിന്നാലെ നായകനായ റോണ്സന് വിന്‍സെന്റും മാറുകയായിരുന്നു. തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞതു കൊണ്ടാണ് താനും പടിയിറങ്ങുന്നത് എന്നാണ് റോണ്സന് ഇതേ പറ്റി വ്യക്തമാക്കിയത്. റോയി അലക്സ് എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് നടന് സീരിയലില്‍ അഭിനയിച്ചിരുന്നത്.
ഏഷ്യാനെറ്റിൽ വിജയകരമായി സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ പരമ്പരയിൽ ഇന്ന് വിരലിൽ എണ്ണാവുന്ന കഥാപാത്രണങ്ങളാണ് ഉള്ളത്. കഥയിലെ ടൈറ്റിൽ കഥാപാത്രമായ ആദി സാർ ഇന്ന് പരമ്പരയിൽ ഇല്ല. നടൻ കൃഷ്ണകുമാർ ആയിരുന്നു ആദി സാർ ആയിട്ടെത്തിയത്.
ഇതേ സീരിയലിൽ മുൻപ് അഭിനയിച്ച നിരവധി കഥാപാത്രങ്ങൾ ഇന്ന് കാണാനില്ല. കഥാ സന്ദർഭങ്ങൾക്ക് അനുസരിച്ചാണ് അവരൊക്കെ മാറിയത്. ഏഷ്യാനെറ്റിലെ മറ്റൊരു സൂപ്പർ ഹിറ്റ് പരമ്പര പാടാത്ത പൈങ്കിളിയിലും കുറെയധികം താരങ്ങൾ പിന്മാറിയിരുന്നു . അവസാനമായി നായകൻ ആയ ലെക്ജിത്ത് സെയ്നി തന്നെ മാറുകയുണ്ടായി.
നടന് ഷാനവാസ് ഷാനു നായകനായി അഭിനയിച്ച സീ കേരളം ചാനൽ സീരിയലില്‍ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു . മിസ്സിസ് ഹിറ്റ്ലര്‍ എന്ന സീരിയലിലെ ഡികെ എന്ന നായക കഥാപാത്രത്തെയാണ് ഷാനവാസ് അവതരിപ്പിച്ചിരുന്നത്.
ഫ്ലവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലെ രണ്ട് താരങ്ങള്‍ മാറി നിന്നതും പ്രേക്ഷകരെ നിരാശപ്പെടുത്തിയിരുന്നു. ആദ്യം നായക കഥാപാത്രമായ ഉത്തമനെ അവതരിപ്പിച്ചിരുന്ന ശ്രീകുമാറാണ് പിന്മാറുന്നത്. പിന്നാലെ പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രം ചെയ്തിരുന്ന ശ്രുതി രജനീകാന്തും മാറി.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...