Connect with us

80 പേരോളം ജയിലില്‍ നടനെ കാണാൻ എത്തി, കെട്ടിപ്പിടിച്ച് കരഞ്ഞ് കൊണ്ട് ദിലീപ് പറഞ്ഞത്! ഈ ഒരാളോട് മാത്രമല്ല പിണക്കം! ഒടുവിൽ ആ സത്യവും

News

80 പേരോളം ജയിലില്‍ നടനെ കാണാൻ എത്തി, കെട്ടിപ്പിടിച്ച് കരഞ്ഞ് കൊണ്ട് ദിലീപ് പറഞ്ഞത്! ഈ ഒരാളോട് മാത്രമല്ല പിണക്കം! ഒടുവിൽ ആ സത്യവും

80 പേരോളം ജയിലില്‍ നടനെ കാണാൻ എത്തി, കെട്ടിപ്പിടിച്ച് കരഞ്ഞ് കൊണ്ട് ദിലീപ് പറഞ്ഞത്! ഈ ഒരാളോട് മാത്രമല്ല പിണക്കം! ഒടുവിൽ ആ സത്യവും

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ആകെ 14 പ്രതികളാണുള്ളത്. മലയാള സിനിമയിലെ പ്രശസ്ത നടനായിരുന്ന ദിലീപ് പ്രതിപ്പട്ടികയിൽ എട്ടാം സ്ഥാനത്താണുള്ളത്. ദിലീപിന് ഈ പീഡനത്തിൽ പങ്കുണ്ടാകാമെന്ന് ഈ സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽത്തന്നെ പ്രചരിച്ചിരുന്നു. ഈ പെൺകുട്ടിയോടു മുൻവിരോധമുണ്ടായിരുന്ന ഇയാൾ അവളോടു പകവീട്ടിയതായിരിക്കാമെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ.

ആരോപിതനായ നടൻ ദിലീപ് പ്രതിയായ സുനിയെ ഏകദേശം മൂന്നിലേറെ തവണ ബന്ധപ്പെട്ടിരുന്നു എന്ന സൂചന ആദ്യംതന്നെ പോലീസിന് ലഭിച്ചിരുന്നു. കേസിൽ പിന്നീടുണ്ടായ വഴിത്തിരിവുകളും നടനെതിരെയുള്ള കുരുക്കു മുറുകുന്നതിനു കാരണമായി. പൾസർ സുനിയെന്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി തന്റെ മൊബൈലിൽ പകർത്തിയ നടിയുടെ ദൃശ്യങ്ങൾ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുകയും ഈ അന്വേഷണം ദിലീപിലെത്തുകയും ചെയ്തു

എന്നാൽ ഈ കുറ്റകൃത്യത്തിൽ ദിലീപിന് പങ്കിലെന്നാണ് ദിലീപിനെ സ്നേഹിക്കുന്നവരും, അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ആവർത്തിച്ച് പറയുന്നത്. ആക്രമിക്കപ്പെട്ട നടിക്ക് നീതി വാങ്ങി കൊടുക്കുകയല്ല, ദിലീപിനോടുളള പക തീർക്കുകയാണ് പലരുടേയും ലക്ഷ്യമെന്നാണ് നിർമ്മാതാവ് സജി നന്ത്യാട്ട് പറയുന്നത്. അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്നത് ഡബ്ല്യൂസിസിയിലെ സുഹൃത്തുക്കളാണ്. ബാക്കിയുളളവര്‍ കിട്ടിയ അവസരം മുതലെടുക്കുകയാണെന്നും സജി നന്ത്യാട്ട് പറഞ്ഞു.

ജയിലിൽ കിടക്കുമ്പോൾ കാണാൻ പോയ പലരോടും ദിലീപ് കരഞ്ഞ് പറഞ്ഞിട്ടുണ്ട് താനത് ചെയ്തിട്ടില്ല എന്നും സജി നന്ത്യാട്ട് പറയുന്നു. ഈ പെൺകുട്ടിയോട് മാത്രമല്ല പിണക്കം മൂന്നാല് പേരോട് ഉണ്ടെന്നും ദിലീപ് പറഞ്ഞതായി ചാനൽ ചർച്ചയിൽ സജി നന്ത്യാട്ട് വെളിപ്പെടുത്തി.

സജി നന്ത്യാട്ടിന്റെ വാക്കുകൾ ഇങ്ങനെ:

” ഒരിക്കലും കേരളം കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു കാര്യമാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫെബ്രുവരി 17ന് സംഭവിച്ചത്. അതിന് ശേഷം പള്‍സര്‍ സുനി അറസ്റ്റിലായി. കോടതിയില്‍ കീഴടങ്ങാന്‍ ചെന്ന പള്‍സര്‍ സുനിയെ കോടിക്ക് അകത്ത് വെച്ച് തന്നെ പോലീസ് കീഴടക്കുന്നു. നാലര മാസങ്ങള്‍ക്ക് ശേഷം ജൂലൈ പത്തിന് ദിലീപ് അറസ്റ്റ് ചെയ്യപ്പെടുന്നു. ജയിലില്‍ വെച്ച് വിപിന്‍ ലാല്‍ എന്ന എല്‍എല്‍ബി വിദ്യാര്‍ത്ഥി ദിലീപിനായി എഴുതി കൊടുത്ത കത്ത് പുറത്ത് വന്നതോടെയായിരുന്നു അറസ്റ്റ്.

അവിടം മുതലാണ് കേസിലെ ഗൂഡാലോചന എന്ന് പറയുന്നത്. പ്രതിക്ക് പണമുണ്ടോ സ്വാധീനമുണ്ടോ എന്നുളളത് കോടതിക്ക് പ്രശ്‌നമല്ല. നമുക്ക് വെറുതെ ഇവിടെ ഇരുന്ന് പറയാമെന്നേ ഉളളൂ. കോടതിക്ക് വേണ്ടത് തെളിവുകളാണ്. ദിലീപ് ഇവിടെ എട്ടാം പ്രതിയാണ്. അതിജീവിതയ്ക്ക് ന്യായം വാങ്ങിക്കൊടുക്കലല്ല പലരുടേയും ലക്ഷ്യം . പലരും അതിജീവിത എന്നുളള വൈകാരികതയെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് തങ്ങള്‍ക്കുളള പക തീര്‍ക്കാന്‍ ശ്രമിക്കുകയാണ്.

അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്നത് ഡബ്ല്യൂസിസിയിലെ സുഹൃത്തുക്കളാണ്. ബാക്കിയുളളവര്‍ കിട്ടിയ അവസരം മുതലെടുക്കുന്നു എന്നതാണ് സത്യം. പള്‍സര്‍ സുനി മുന്‍പും പല കേസുകളില്‍ പ്രതിയാണ്. പള്‍സര്‍ സുനിക്ക് ജയിലില്‍ ഉണ്ടായിരുന്നവര്‍ നല്ല പൈസയും വക്കീലിനേയും കിട്ടുമെന്ന് കൊടുത്ത ഉപദേശമാണ്. നടിക്ക് ദിലീപിനോട് പിണക്കങ്ങള്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ്.

ദിലീപിനെ കാണാന്‍ 80 പേരൊളം ജയിലില്‍ ചെന്നിരുന്നു. ചെന്നവരോടെല്ലാം ദിലീപ് പറഞ്ഞിട്ടുളള കാര്യമാണ്, ‘സത്യമായിട്ടും തനിക്ക് മൂന്നാല് പേരോട് പിണക്കമുണ്ട്. ഈ ഒരാളോട് മാത്രമല്ല. തന്റെ ജീവിതത്തിന് ചെറിയ പോറലുകള്‍ ഏല്‍ക്കാന്‍ ഇവരൊക്കെ പങ്കുവഹിച്ചിട്ടുണ്ട്. താന്‍ ഒരിക്കലും അത് ചെയ്തിട്ടില്ല’ എന്ന് കരഞ്ഞ് പറഞ്ഞു. കെട്ടിപ്പിടിച്ച് കരഞ്ഞ് കൊണ്ടാണ് ദിലീപ് പറഞ്ഞത് എന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് രഞ്ജിത്ത് പറഞ്ഞത്.

ഇങ്ങനെ ഒരു കൊട്ടേഷന്‍ കൊടുക്കാന്‍ വലിയൊരു ക്രിമിനലിന് മാത്രമേ മനസ്സുണ്ടാകൂ. കുറച്ചൊക്കെ തിരക്കഥകള്‍ ഉണ്ടാക്കി ഇതില്‍ ദിലീപിനെ ക്രൂശിക്കുന്നുണ്ടോ എന്നുളള സംശയം തങ്ങള്‍ക്കുണ്ട്. കത്ത് പുറത്ത് വന്നതോടെയാണല്ലോ ദിലീപ് ഇതിനകത്തേക്ക് വരുന്നത്. പള്‍സര്‍ സുനി അറസ്റ്റ് ചെയ്യപ്പെട്ടിട്ട് നാലര മാസം എടുത്തു കത്ത് പുറത്ത് വരാന്‍. ഈ നാലര മാസത്തിനിടെയില്‍ ഗൂഢാലോചന നടന്നു.

അങ്കമാലി കോടതിയില്‍ പള്‍സര്‍ സുനിയെ ഹാജരാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ വക്കീല്‍ വേറെ ഒരാളായിരുന്നു. അവിടേക്ക് ആളൂര്‍ വക്കീലിന്റെ ആള്‍ ഇടിച്ച് കയറി. അപ്പോള്‍ പള്‍സര്‍ സുനി ചോദിക്കുന്നുണ്ട് ആരാണ് എന്താണ് എന്ന്. പിന്നീട് പള്‍സര്‍ സുനിയെ ഹാജരാക്കിയപ്പോള്‍ ആളൂരാണ് വക്കീല്‍. അപ്പോള്‍ പള്‍സര്‍ സുനിക്ക് ആരാണെന്ന സംശയമൊന്നും ഇല്ല. അതിന്റെ അര്‍ത്ഥം എന്താണ്. ജയിലിലെ വിസിറ്റിംഗ് അവേഴ്‌സില്‍ പല ഗൂഢാലോചനകളും നടന്നിട്ടുണ്ട്. ജയിലില്‍ നിന്ന് കത്തുകള്‍ പോയിട്ടുണ്ട്. ഫോണ്‍ വിളിച്ചിട്ടുണ്ട്.

ജയിലില്‍ നിന്ന് ജയില്‍ അധികാരികള്‍ അറിയാതെ ഫോണ്‍ വിളിക്കാന്‍ പറ്റുമോ എന്ന് അറിയില്ല. ഇങ്ങനെ ഉളള പല സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് ദിലീപിന് പങ്കുണ്ട് എന്നത് വിശ്വസിക്കാനാകാത്തത്. അങ്കമാലി കോടതി ആദ്യമായി ദിലീപിന് ജാമ്യം നിഷേധിക്കുന്ന സമയത്ത് രാംകുമാര്‍ പറഞ്ഞ ഒരു വാചകമുണ്ട്, ഒരാളെ അറസ്റ്റ് ചെയ്തതിന് ശേഷം തെളിവ് സമ്പാദിക്കുന്നത് തന്റെ ജീവിതത്തില്‍ ആദ്യമാണ് എന്ന്. പോലീസിന് സുനിയുടെ കത്ത് ലഭിച്ചപ്പോള്‍ ദിലീപില്‍ സംശയമുണ്ടാവുകയും നടിയുമായി ദിലീപിന് പിണക്കമുളള സാഹചര്യത്തില്‍ ഇത് കൂട്ടിയിണക്കാന്‍ ശ്രമിക്കുകയും അങ്ങനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Continue Reading
You may also like...

More in News

Trending

Recent

To Top