Connect with us

സ്നേഹം കൈമുതലായുള്ള ശുദ്ധ മനുഷ്യന്‍..,’വിധി ‘ എപ്പോളും അങ്ങനെ ആണല്ലോ; പ്രദീപിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി സീമ ജി നായര്‍

Malayalam

നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമായിരുന്നു കോട്ടയം പ്രദീപ്. ഇന്ന് പുലര്‍ച്ചെയായിരുന്നു ,താരത്തിന്റെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ പ്രദീപിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടി സീമ ജി നായര്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം,

പ്രദീപേട്ടന് ആദരാഞ്ജലികള്‍.. വിശ്വസിക്കാന്‍ പറ്റുന്നില്ല.. രാവിലെ ഹാര്‍ട്ട് അറ്റാക്കിന്റെ രൂപത്തില്‍ അദ്ദേഹത്തെ മരണം തട്ടിയെടുത്തു.. അടുത്ത നിമിഷം എന്ത് സംഭവിക്കുന്നുവെന്നറിയാതെ നമ്മള്‍ എന്തൊക്കെയോ കണക്കു കൂട്ടലുകള്‍ നടത്തുന്നു.. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ‘മരണം’ എത്തുന്നു..

സ്നേഹം കൈമുതലായുള്ള ശുദ്ധ മനുഷ്യന്‍.. അമ്മയുടെ ജനറല്‍ ബോഡിയില്‍ കണ്ടപ്പോളും നല്ല സന്തോഷത്തില്‍ ആയിരുന്നു.. ഞങ്ങള്‍ ഒന്നിച്ചു വര്‍ക്ക് ചെയ്തിട്ടുണ്ട്, ‘dear mom’ എന്നൊരു ഷോര്‍ട്ട്ഫിലിമില്‍.. പുതിയ സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ചു വര്‍ക്ക് ചെയ്യേണ്ടതായിരുന്നു.. പക്ഷെ ‘വിധി ‘ എപ്പോളും അങ്ങനെ ആണല്ലോ.. പ്രദീപേട്ടാ പ്രണാമം.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top