
News
നിമിഷങ്ങൾക്കകം കോടതിയിൽ അത് സംഭവിക്കും, രണ്ടും കൽപ്പിച്ച് ദിലീപ് കൂനിന്മേൽ കുരുപോലെ ആ വാർത്തയും..നടൻ വിയർക്കുമോ?
നിമിഷങ്ങൾക്കകം കോടതിയിൽ അത് സംഭവിക്കും, രണ്ടും കൽപ്പിച്ച് ദിലീപ് കൂനിന്മേൽ കുരുപോലെ ആ വാർത്തയും..നടൻ വിയർക്കുമോ?

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് രണ്ടും കൽപിച്ച് ഹൈക്കോടതിയിലേക്ക് നീങ്ങിയിരിക്കുകയാണ്. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് നടന്റെ വാദം. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപിന്റെ ഹർജിയിൽ പറയുന്നു. നടൻ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെവെ ദിലീപിനെ വീണ്ടും പൂട്ടികെട്ടാനെന്നോണം കട്ടയ്ക്ക് ഇറങ്ങി അന്വേഷണ സംഘം.
നടിയെ ആക്രമിച്ച കേസിലെ നിർണായക തെളിവായ ആക്രമണദൃശ്യങ്ങൾ കോടതിയിൽനിന്ന് ചോർന്നെന്ന ആരോപണത്തിൽ ഹൈകോടതിയുടെ വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ദൃശ്യങ്ങൾ ചോർന്നത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് നടി നൽകിയ കത്ത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഹൈകോടതിക്ക് കൈമാറിയതിനെത്തുടർന്നാണ് അന്വേഷണം.
സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പുറമെ രാഷ്ട്രപതി, പ്രധാനമന്ത്രി, കേരള മുഖ്യമന്ത്രി, ഹൈകോടതി ചീഫ് ജസ്റ്റിസ് തുടങ്ങിയവർക്കും നടി കത്തെഴുതിയിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൈമാറിയ കത്തും തനിക്ക് ലഭിച്ച കത്തും ഹൈകോടതി ചീഫ് ജസ്റ്റിസ് അന്വേഷണത്തിനായി വിജിലൻസ് രജിസ്ട്രാർക്ക് കൈമാറി. വിജിലൻസ് രജിസ്ട്രാറുടെ നിർദേശ പ്രകാരം ഡിവൈ.എസ്.പി ജോസഫ് സാജുവാണ് അന്വേഷണം നടത്തിവരുന്നത്.
ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചത് . സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച്\ അതിജീവിത ദൃശ്യം അനുമതിയില്ലാതെ തുറന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് കത്തില്‍ പറയുന്നു. ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും അതിജീവിത പറഞ്ഞു. കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടതെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു.
നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നത് സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു . 2018 ഡിസംബര്‍ 13നാണ് പീഡനദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത് . തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം സ്ഥിരീകരിച്ചത്.എറണാകുളം ജില്ലാ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് ദൃശ്യങ്ങള്‍ തുറന്ന് പകര്‍ത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഫോറന്‍സിക് സംഘം ശാസ്ത്രീയ പരിശോധന ഫലം സഹിതം റിപ്പോര്‍ട്ട് കൈമാറിയെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ദൃശ്യങ്ങള്‍ എങ്ങനെ കോടതിക്കു പുറത്തുപോയി എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു. അനുമതിയില്ലാതെ സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് ആരാണ് തുറന്നത് അടക്കമുള്ള വിവരങ്ങളാണ് പുറത്തു വരേണ്ടത്.
2017 ഫെബ്രുവരി 17ന് തൃശൂരിൽനിന്ന് കൊച്ചിയിലേക്ക് ഷൂട്ടിങ്ങിനുവരുമ്പോൾ വാഹനം തടഞ്ഞുനിർത്തിയാണ് നടിയെ ആക്രമിച്ച് പ്രതികൾ ദൃശ്യങ്ങൾ പകർത്തിയത്. കേസ് പിന്നീട് പരിഗണിച്ചിരുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽനിന്ന് ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ വിചാരണ കോടതിയായ എറണാകുളം അഡി. സ്പെഷൽ സെഷൻസ് കോടതിക്ക് കൈമാറുന്നതിനിടെ ചോർന്നെന്നാണ് ആരോപണം. ദൃശ്യം പരിശോധിച്ച ഫോറൻസിക് വിഭാഗം ഇക്കാര്യത്തിൽ ചില സംശയങ്ങളും നിഗമനങ്ങളും ഉൾപ്പെടുത്തി 2019 ഡിസംബർ 19ന് വിചാരണ കോടതിയിൽ രഹസ്യറിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാധ്യമങ്ങൾ വാർത്ത നൽകി. തുടർന്നാണ് വാർത്ത ഞെട്ടിക്കുന്നതും സംഭവം തന്റെ സ്വകാര്യതയെ ഹനിക്കുന്നതുമാണെന്നും വ്യക്തമാക്കി നടി കത്തെഴുതിയത്.
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....