‘ചെറിയൊരു വയ്യായ്ക. സംശയമാണ്. പരിശോധിക്കണം. ഫലം വന്നുകഴിഞ്ഞ് നെഗറ്റീവ് ആണെങ്കില്‍ വൈകുന്നേരം വരാം’; പ്രൊഫസര്‍ എം കെ സാനുവിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി

സാഹിത്യകാരന് പ്രൊഫസര്‍ എം കെ സാനുവിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി എം പി. രാവിലെ ഒന്‍പതരയോടെ എം കെ സാനുവിന്റെ കൊച്ചിയിലെ വീട്ടില്‍ എത്തുമെന്നായിരുന്നു സുരേഷ് ഗോപി അറിയിച്ചിരുന്നത്. വളരെ നേരത്തെ തന്നെ സുരേഷ് ഗോപിയെ സാനുമാഷ് കാത്തിരിക്കുകയും ചെയ്തു.
പത്ത് മണിയോടെ സുരേഷ് ഗോപി എത്തിയെങ്കിലും യാത്രക്കിടെ ചില അസ്വസ്ഥതകള്‍ തോന്നിയതിനാല്‍ വീടിനകത്തേക്ക് കയറിയില്ല. മതിലിന് പുറത്തുനിന്നായിരുന്നു കുശലാന്വേഷണം.
എന്റെ അമ്മയുടെ വാധ്യാരാണെന്ന് ഇവര്‍ക്ക് പറഞ്ഞുകൊടുത്തേരെ എന്ന് സുരേഷ് ഗോപി മാഷിനോട് പറഞ്ഞു. സുരേഷ് ഗോപിയുടെ അമ്മ ജ്ഞാനലക്ഷ്മിയുടെ അദ്ധ്യാപകനായിരുന്നു എം കെ സാനു. ആര് ടി പി സി ആര് പരിശോധനയ്ക്ക് ശേഷം പിന്നീട് വന്നുകാണാമെന്ന് പറഞ്ഞായിരുന്നു താരം മടങ്ങിയത്.
‘ചെറിയൊരു വയ്യായ്ക. സംശയമാണ്. പരിശോധിക്കണം. ഫലം വന്നുകഴിഞ്ഞ് നെഗറ്റീവ് ആണെങ്കില്‍ വൈകുന്നേരം വരാം’- സുരേഷ് ഗോപി യാത്രപറഞ്ഞുകൊണ്ട് അറിയിച്ചു. മാഷിനായി മധുരപലഹാരങ്ങളും സുരേഷ് ഗോപി കൊണ്ടുവന്നിരുന്നു.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...