
News
ആ മൊഴി കുടുക്കുമോ! അറസ്റ്റിന് സാധ്യത? രഹസ്യങ്ങളുടെ ഭാണ്ഡകെട്ട് അഴിയുമ്പോൾ! സംശയം ബലപ്പെട്ടു…കാര്യങ്ങൾ കൈവിടുമോ
ആ മൊഴി കുടുക്കുമോ! അറസ്റ്റിന് സാധ്യത? രഹസ്യങ്ങളുടെ ഭാണ്ഡകെട്ട് അഴിയുമ്പോൾ! സംശയം ബലപ്പെട്ടു…കാര്യങ്ങൾ കൈവിടുമോ

ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന് ബാലചന്ദ്ര കുമാറിനെതിരെ പരാതി നല്കിയ യുവതിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇന്നലെ യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തിയിരുന്നു. പരാതി വ്യാജമാണെന്നും യുവതിയെ അറിയില്ല എന്നുമാണ് ബാലചന്ദ്ര കുമാറിന്റെ പ്രതികരണം. നടന് ദിലീപാണ് കേസിന് പിന്നിലെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ കേസിന്റെ ഗൗരവം വര്‍ധിക്കുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുവതി മൊഴി നല്കിയ പിന്നാലെ പോലീസ് നടപടികള്‍ വേഗത്തിലാക്കും. ബാലചന്ദ്ര കുമാറിനെ ഉടൻ ചോദ്യം ചെയ്യും. ഹൈടെക് സെല്‍ എസിപി ബിജുമോന് ആണ് കേസ് അന്വേഷിക്കുന്നത്.
കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ പത്ത് കൊല്ലം മുമ്പ് കൊച്ചിയില്‍ വെച്ച് ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്നാണ് പരാതി. 40കാരിയാണ് ബാലചന്ദ്ര കുമാറിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരിക്കുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ എളമക്കര പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്വേഷണം ഹൈടെക് സെല്ലിന് കൈമാറിയത് തിങ്കളാഴ്ചയാണ്. തുടര്‍ന്നാണ് മൊഴിയെടുക്കാന്‍ യുവതിയോട് എത്താന്‍ ആവശ്യപ്പെട്ടത്.
തൃശൂരിലെ ഒരു സിനിമാ പ്രവര്‍ത്തകനുമായുള്ള പരിചയത്തിലാണ് ബാലചന്ദ്ര കുമാറിന്റെ ഫോണ്‍ നമ്പര്‍ കിട്ടിയത്. തുടര്‍ന്ന് ജോലി തേടി വിളിച്ചു. വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് കൊച്ചിയിലേക്ക് വിളിപ്പിച്ചതത്രെ. ഗാനരചയിതാതിന്റെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത്. വീഡിയോ എടുക്കുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാല്‍ പീഡനത്തിന്റെ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി പറയുന്നു.
2011ല്‍ നടന്ന സംഭവത്തില്‍ കേസ് നല്കാന് വൈകിയത് ഭയന്നിട്ടാണ്. ദിലീപ് പ്രതിയായ കേസില്‍ ബാലചന്ദ്രകുമാര്‍ ചാനലുകളില്‍ സജീവമാകുകയും സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നതും കണ്ടപ്പോഴാണ് പരാതി നല്കാന് തീരുമാനിച്ചതെന്നും യുവതി പറഞ്ഞു.
പത്ത് വര്‍ഷം മുമ്പുള്ള കേസായതിനാല്‍ തെളിവ് ശേഖരണം പ്രയാസമാകുമെന്നാണ് കരുതുന്നത്. പീഡന ദൃശ്യം ബാലചന്ദ്ര കുമാര്‍ മൊബൈലില്‍ പകര്‍ത്തി എന്നാണ് ആരോപണം. അങ്ങനെയെങ്കില്‍ ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാകും. അത് ശേഖരിക്കല്‍ പോലീസിന് വെല്ലുവിളിയുമാകും. ലൈംഗിക പീഡന കേസായതിനാല്‍ ബാലചന്ദ്ര കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഏറെയാണ് എന്നാണ് വിവരം. മാത്രമല്ല, ഇദ്ദേഹത്തിന്റെ മൊബൈല്‍ രേഖകള്‍ പോലീസ് പരിശോധിക്കുകയും ചെയ്യും.
യുവതി ഹോം നഴ്സായി ജോലി ചെയ്യുകയാണിപ്പോള്‍.
ആരോപണം ഉന്നയിച്ച സ്ത്രീയെ അറിയില്ല എന്നാണ് ബാലചന്ദ്ര കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെണ്ട്. തനിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. നിയമപരമായി നീങ്ങുമെന്നും ബാലചന്ദ്ര കുമാര്‍ പ്രതികരിച്ചു.
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...