നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും കൂട്ട് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഹൈക്കോടതിയില്‍ ജസ്റ്റിസ് പി. ഗോപിനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ വാദം തള്ളിയാണ് കോടതിയുടെ ഉത്തരവ്. ജാമ്യം ഉപാധി ലംഘിച്ചാല്‍ പ്രോസിക്യൂഷന് അറസ്റ്റ് അപേക്ഷയുമായി കോടതിയെ സമീപിക്കാം എന്ന് കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ വിധി ദിലീപിന് അനുകൂലമായി വന്നതോടെ ബാലചന്ദ്രകുമാറിനെതിരെ ശക്തമായ ആരോപണങ്ങളാണ് ഉയരുന്നത്. ഇദ്ദേഹം എല്ലാവരെയും പറ്റിക്കുകയായിരുന്നുവെന്നും കണ്ണില്പൊടിയിടുകയായിരുന്നുവെന്നുമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന് ഭാഗം ദൂര്‍ബലമാണെന്ന് അവര്‍ക്ക് തന്നെ തോന്നല്‍ ഉണ്ടായത് കൊണ്ടാവാം പോലീസ് മറ്റൊരു കേസ് എടുക്കാനായി തീരുമാനിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്ന ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് എഫ്.ഐ.ആര് ഇട്ടത്. ആരും തന്നെ ആവശ്യപ്പെടാതെ ഈ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു.
ബാലചന്ദ്രകുമാര്‍ ഒരു സംവിധായകനല്ല. അയാള്‍ ഒരു സിനിമയും സംവിധാനം ചെയ്തിട്ടുമില്ല. ബാലചന്ദ്രകുമാറിനെ വിശ്വാസത്തിലെടുത്ത് മുമ്പോട്ട് പോകുന്നതിന് മുമ്പ് ഇയാളെ കുറിച്ച് മനസിലാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടു എന്ന് വേണം കരുതാന്‍. ചാനല്‍ ചര്‍ച്ചകളിലെ വിദഗ്ദ്ധര്‍ പറയുന്നതുപോലെ കോടതി കേള്‍ക്കണമെന്ന് പറഞ്ഞാല്‍ ഇവിടെ അരാജകത്വം നടമാടും.
മറ്റ് ജോലികള്‍ ഒന്നുമില്ലാത്ത വിരമിച്ച പോലീസ് ഉദ്യോഗസ്ഥരും കേസില്ലാത്ത കുറെ വക്കീലന്മാരും അരമുറി സിനിമ സംവിധാനം ചെയ്ത് അലഞ്ഞ് നടക്കുന്ന കുറെ സംവിധാനത്തൊഴിലാളികളും ചര്‍ച്ചയില്‍ ഈ ശബ്ദശകലം തലനാരിഴ കീറി പരിശോധിച്ച് കോടതിക്ക് നിര്‍ദ്ദേശം നല്‍കും. എന്നിട്ട് പറയും കോടതി ഞങ്ങള്‍ പറയുന്നതുപോലെ ചെയ്തില്ലെങ്കില്‍ നാട്ടില്‍ നിയമ വ്യവസ്ഥ തകരും.
ഇവിടെ ബാലചന്ദ്രകുമാര്‍ തന്നെ സംശയ നിഴലില്‍ നില്ക്കുന്ന വ്യക്തിത്വമാണ്. ഗൂഢാലോചന റിക്കോഡ് ചെയ്ത ഒറിജിനല്‍ ടാബ് ഇല്ല. സംഭാഷണം മറ്റൊന്നിലേക്കാക്കി പിന്നെ പെന്‍ഡ്രൈവിലാക്കി കൊണ്ട് നടക്കുകയാണ് സിനിമ ചെയ്യാത്ത സംവിധായകന്. ബൈജു പൗലോസിനെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന് പറയുന്നതല്ലാതെ കൃത്യം നടപ്പാക്കിയില്ല പോരാത്തതിന് ഒരു ശ്രമം പോലും നടന്നില്ല. അതുകൊണ്ട് തന്നെ കേസിന് കാര്യമായ ബലമില്ല എന്നു പോകുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍.
വിധിയുടെ തൊട്ട് മുന്‍പ് ദിലീപിന്റെ വീട്ടിലും സഹോദരന്റെ വീട്ടിന് മുന്‍പിലും ക്രൈം ബ്രാഞ്ച് സംഘം എത്തിയിരുന്നു. ജാമ്യാപേക്ഷ തള്ളിയാല്‍ ദിലീപ് അടക്കമുള്ള പ്രതികളെ അറസ്റ്റുചെയ്യാനുള്ള തീരുമാനത്തിലായിരുന്നു അന്വേഷണസംഘം. എന്നാല്‍ വിധി വന്നതിനു ശേഷം തിരികെ പോയി. കഴിഞ്ഞ ദിവസങ്ങളിലായി ജാമ്യം സംബന്ധിച്ച ചൂടേറിയ വാദപ്രതിവാദമാണ് ഹൈക്കോടതിയില്‍ നടന്നത്. അന്വേഷണ സംഘവും മാധ്യമങ്ങളും തന്നെ വേട്ടയാടുകയാണെന്ന് ദിലീപ് ആരോപിച്ചപ്പോള്‍ മറ്റൊരു പ്രതിക്കും ലഭിക്കാത്ത ആനുകൂല്യങ്ങളാണ് ദിലീപിന് കോടതിയില്‍ നിന്ന് ലഭിക്കുന്നതെന്ന് പ്രോസിക്യൂഷനും ആരോപിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നത് സംബന്ധിച്ച് പ്രതി ദിലീപ് സഹോദരന് അനൂപിന് നിര്‍ദേശം നല്‍കുന്നതിന്റെ ശബ്ദ സംഭാഷണങ്ങളുടെ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ‘ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ അത് എപ്പോഴും ഗ്രൂപ്പിലിട്ട് തട്ടിയേക്കണ’മെന്ന് ദിലീപ് അനൂപിനോട് പറയുന്നതിന്റെ ശബ്ദ രേഖയും ഇതിലുണ്ട്. ‘ഒരു വര്‍ഷം ഒരു രേഖയും ഉണ്ടാക്കരുതെ’ന്നും ദിലീപ് ഓഡിയോയില്‍ പറയുന്നു. ഇതിന് മറുപടിയായി ‘ഒരു റെക്കോര്‍ഡും ഉണ്ടാക്കരുത്, ഫോണ്‍ ഉപയോഗിക്കരുതെ’ന്ന് അനൂപ് ദിലീപിന് മറുപടിയായി പറയുന്നതും ഓഡിയോയില്‍ വ്യക്തമാണ്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...