Connect with us

പൂജയും കുടുംബാംഗങ്ങളുമാണ് തന്റെ പ്രതിച്ഛായ തകര്‍ത്തത്, ആളുകളുടെ മുഖത്ത് നോക്കാന്‍ പറ്റാത്ത സ്ഥിതിയാണ്; അഭിമുഖത്തില്‍ വെളിപ്പെടുത്തലുകളുമായി രണ്‍ബീര്‍ ഷിറോയി

News

തന്റെ പ്രതിച്ഛായ തകര്‍ത്തത് മുന്‍ കാമുകി പൂജയും കുടുംബാംഗങ്ങളുമാണെന്ന് നടന്‍ രണ്‍ബീര്‍ ഷിറോയി. നടി പൂജ ഭട്ടുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷം പൂജ തനിക്കെതിരെ മോശം കമന്റുകള്‍ പറഞ്ഞതിനാല്‍ ആളുകളുടെ മുഖത്ത് നോക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും രണ്‍ബീര്‍ ഷിറോയി പറയുന്നു.

തനിക്ക് ലഭിക്കേണ്ട നിരവധി നല്ല സിനിമകള്‍ നഷ്ടപ്പെടുത്തിയത് പൂജ ഭട്ടും കുടുംബവുമാണെന്നും ഭട്ടിന്റെ കുടുംബം മകളെ സംരക്ഷിക്കാന്‍ വേണ്ടി തന്നെ കുറ്റക്കാരനാക്കിയെന്നും രണ്‍വീര്‍ പറഞ്ഞു. ‘ഞാനും മദ്യപിക്കുന്ന വ്യക്തിയായിരുന്നു. അവളെ ഞാന്‍ ശ്രദ്ധിക്കുന്നില്ല… സ്നേഹിക്കുന്നില്ലായെന്ന് പറഞ്ഞ് അവള്‍ എപ്പോഴും വഴക്കുണ്ടാക്കുമായിരുന്നു. മദ്യപിച്ചില്ലെങ്കിലും അക്രമാസക്തയായി പെരുമാറുന്ന അവളോട് ഞാന്‍ പറഞ്ഞിരുന്നു ദിവസവും മുപ്പതിലധികം തവണ ഇങ്ങനെ ദേഷ്യപ്പെടുന്ന നിന്നോടൊപ്പമുള്ള ജീവിതം എനിക്ക് ബുദ്ധിമുട്ടാണെന്ന്’ രണ്‍വീര്‍ പറഞ്ഞു.

‘കാര്യങ്ങള്‍ കൈവിട്ടുപോയി തുടങ്ങിയപ്പോഴാണ് ഞാന്‍ ബാഗുകള്‍ പാക്ക് ചെയ്ത് ബന്ധം അവസാനിപ്പിച്ച് പൂജയുടെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. കാറില്‍ കയറി ഇരുന്നപ്പോഴാണ് എന്റെ ബാഗുകളിലൊന്ന് ഞാന്‍ മറന്നുപോയതായി എനിക്ക് മനസിലായത്. ഞാന്‍ പൂജയെ അവളുടെ സെല്‍ ഫോണില്‍ വിളിക്കാന്‍ തുടങ്ങി. അവള്‍ എന്റെ കോളുകള്‍ എടുക്കാതെ കട്ട് ചെയ്ത് വിട്ടു.

അതിനിടയില്‍ പെടുന്നനെ കാറിന്റെ ചില്ലുകള്‍ തകരുന്നതായി തോന്നി. ചുറ്റും നോക്കിയപ്പോള്‍ പൂജയുടെ സഹോദരന്‍ രാഹുല്‍ ഇരുമ്പുവടിയുമായി നില്‍ക്കുന്നത് കണ്ടു. ഞാന്‍ അന്ധാളിച്ചുപോയി. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ തിരിച്ചറിയുന്നതിന് മുമ്പ് അവന്‍ എന്നെ വടികൊണ്ട് അടിക്കാന്‍ തുടങ്ങി’ എന്നും രണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
You may also like...

More in News

Trending

Recent

To Top