കടുത്ത മാനസിക സമ്മര്‍ദം മൂലം 105 കിലോ ഭാരത്തിലെത്തി.., ഒടുവില്‍ 105 ല്‍ നിന്നും 72 ലേയ്ക്ക്…, അമ്പരപ്പിക്കുന്ന ട്രാന്സ്ഫൊര്മേഷന് വീഡിയോയുമായി ചിമ്പു

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ചിമ്പു. ഒരുകാലത്ത് സിനിമകളില്‍ തിളങ്ങി നിന്നിരുന്ന താരം ഇടയ്ക്ക് വെച്ച് ഒന്നു പിന്നിലേയ്ക്ക് പോയിരുന്നു. എന്നിരുന്നാലും താരത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് ചിമ്പു ആരാധകര്‍. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ചിമ്പുവിന്റെ ട്രാന്സ്ഫൊര്മേഷന് വീഡിയോ ആണ്.
സിനിമയ്ക്കു വേണ്ടി അഭിനേതാക്കള്‍ ശരീരഭാരം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നത് പോലെയായിരുന്നില്ല ചിമ്പുവിന്റെ കാര്യം. സിനിമാ ഇന്‍ഡസ്ട്രിയില്‍ റെഡ് കാര്‍ഡ് കിട്ടിയ താരത്തിന്റെ കരിയര്‍ നിന്നു പോകുന്ന അവസ്ഥയിലായിരുന്നു കാര്യങ്ങളുടെ പോക്ക്. അവിടെ നിന്നുമാണ് ചിമ്പുവിന്റെ തിരിച്ചു വരവ്.
കടുത്ത മാനസിക സമ്മര്‍ദം മൂലം ചിമ്പുവിന്റെ വണ്ണം ക്രമാതീതമായി കൂടി. 105 കിലോ വരെ എത്തിയതോടെ താരം മുന്നും പിന്നും നോക്കാതെ തിരിച്ചു വരവിന് കഠിനമായി പ്രയത്നിക്കുകയായിരുന്നു.
105 കിലോയില്‍ നിന്നും 72 കിലോയിലേയ്ക്ക് ശരീരം മാറ്റിമറിച്ച ചിമ്പുവിന്റെ യാത്ര അതികഠിനമായിരുന്നു. അതിരാവിലെയും അര്‍ദ്ധരാത്രിയിലും നടത്തം. ടെന്നിസ്, ക്രിക്കറ്റ്, കുതിരയോട്ടം, ജിം, കളരി, നടി ശരണ്യയുടെ കീഴില്‍ നൃത്തം അങ്ങനെ എല്ലാം അദ്ദേഹം മാസങ്ങളോളം ചെയ്തു. ഇപ്പോള്‍ ആ വിഡിയോ തന്റെ യുട്യൂബ് ചാനല്‍ വഴി പുറത്ത് വിട്ടിരിക്കുകയാണ് ചിമ്പു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...