
News
‘മേപ്പടിയാന്’ വൻ വിജയം നേടിയെന്ന് റിപ്പോർട്ടുകൾ; ആകെ നേടിയത് 9.02 കോടി
‘മേപ്പടിയാന്’ വൻ വിജയം നേടിയെന്ന് റിപ്പോർട്ടുകൾ; ആകെ നേടിയത് 9.02 കോടി

ഉണ്ണി മുകുന്ദൻ നിർമ്മാതാവും നായകനുമായ ‘മേപ്പടിയാന്’ ചിത്രം വൻ വിജയം നേടിയെന്ന് റിപ്പോർട്ടുകൾ. ഉണ്ണി മുകുന്ദന് എന്റര്‍ടെയ്ന്‍െമന്റ്സ് നിര്‍മിച്ചിരിക്കുന്ന ചിത്രം ബിസിനസ് തലത്തില്‍ ആകെ നേടിയത് 9.02 കോടിയാണ്. നാല് കോടിയിലേറെ ലാഭമാണ് ഉണ്ണിമുകുന്ദന്റെ സ്വന്തം നിര്‍മാണക്കമ്പനി ആദ്യ നിര്‍മാണ സംരംഭത്തിലൂടെ സ്വന്തമാക്കിയത്.
ജനുവരി 14 ന് കേരളത്തിലെ പ്രദര്‍ശനശാലകളില്‍ റിലീസിനെത്തിയ മേപ്പടിയാന് ഇതിനോടകം തീയേറ്റര്‍ ഷെയറായി മാത്രം 2.4 കോടി കലക്ട് ചെയ്തുകഴിഞ്ഞു. കോവിഡ് സി കാറ്റഗറിയില്‍ ഉള്‍പ്പെടാത്ത പ്രദേശങ്ങളില്‍ ഇപ്പോഴും ചിത്രത്തിന്റെ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുകയാണ്. കേരള ഗ്രോസ് കലക്ഷന്‍ 5.1 കോടിയാണ്. ജിസിസി കലക്ഷന്‍ ഗ്രോസ് 1.65 കോടിയും.
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി മേപ്പടിയാന്റെ ഡബ്ബിങ് -റീമേക്ക് റൈറ്റ്സുകളും വിറ്റുപോയിട്ടുണ്ട്. ഈയിനത്തില്‍ മാത്രം രണ്ട് കോടി രൂപയാണ് ലഭിച്ചത്. സാറ്റ്ലൈറ്റ്- ഒടിടി റൈറ്റ്സുകളും വിറ്റുപോയിട്ടുണ്ട്. ഒടിടി റൈറ്റ്സ് ആമസോണ്‍ സ്വന്തമാക്കി. ഓഡിയോ റൈറ്റ്സ് ഇനത്തില്‍ ലഭിച്ച 12 ലക്ഷം ഉള്‍പ്പെടെ മേപ്പടിയാന് ആകെ സ്വന്തമാക്കിയത് 9.02 കോടി രൂപയാണ്. പ്രിന്റ് ആന്‍ഡ് പബ്ലിസിറ്റി അടക്കം മേപ്പടിയാന് ചെലവായത് 5.5 കോടി രൂപയും.
കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പകുതിപേര്‍ക്ക് മാത്രമാണ് തിയറ്ററുകളില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലും ഇത്രയും ഉയര്‍ന്ന ഷെയര്‍ നേടാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മിമിക്രി വേദികളിൽ എന്നും മലയാളിയ്ക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതം സഹപ്രവർത്തകർക്കും കുടുംബത്തിനും താങ്ങാവുന്നതിലും...
മലയാള സിനിമയിൽ എന്നും ഓർത്തുവയ്ക്കാൻ പറ്റുന്ന കാംബസ് ചിത്രമായ ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ ലാൽ ജോസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ് റിവ്യൂ...