
News
നടനും നിര്‍മ്മാതാവുമായ രമേഷ് ഡിയോ അന്തരിച്ചു; അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍
നടനും നിര്‍മ്മാതാവുമായ രമേഷ് ഡിയോ അന്തരിച്ചു; അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍

നടനായും നിര്‍മ്മാതാവായും മറാത്തി, ഹിന്ദി ഭാഷ ചിത്രങ്ങളില്‍ തിളങ്ങി നിന്നിരുന്ന രമേഷ് ഡിയോ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മുംബൈ കോകില ബെന്‍ ആശുപത്രിയില്‍ വെച്ച് അന്ത്യം സംഭവിച്ചത്. ഹൃദാഘാതത്തെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായിരുന്നു.
ബോളിവുഡിലെ താരങ്ങളും നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരുമാണ് അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. 1951 ല്‍ മഹാരാഷ്ട്രയിലെ അമരാവതിയില്‍ ആണ് രമേഷ് ഡിയോ ജനിച്ചത്. ‘പത്ലാചി പോര്’ എന്ന മറാത്തി ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചു.
തുടര്‍ന്ന് ‘മക്തോ ഏക് ദോല’ എന്ന മറാത്തി ചിത്രത്തിലെ വില്ലന്‍ വേഷം ബോളിവുഡിലാകെ ശ്രദ്ധനേടിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ആദ്യ ഹിന്ദിചിത്രം ആരതി 1962 ല്‍ പുറത്തിറങ്ങി. ‘ആനന്ദ്’, ‘ആപ്കി കസം’, ‘പ്രേം നഗര്‍’, ‘മേരേ ആപ്നേ’, ‘ഫക്കീറ’ എന്നിങ്ങനെ തുടങ്ങി 285 ലേറെ ഹിന്ദി ചിത്രങ്ങളിലും 190 ലേറ മറാത്തി ചിത്രങ്ങളിലും വേഷമിട്ടു.
രമേഷ് ഡിയോ എന്ന അത്ഭുത നടന്. സിനിമകള്‍ കൂടാതെ നിരവധി ഡോക്യുമെന്ററികളും ടെലിവിഷന്‍ സീരിയലുകളും അദ്ദഹം നിര്‍മ്മിച്ച് പ്രശംസയും നേടി. നടി സീമ ഡിയോയാണ് ഭാര്യ. മറാത്തി നടന് അജിന്‍ക്യ ഡിയോ, സംവിധായകന് അഭിനയ് ഡിയോ എന്നിവര്‍ മക്കളാണ്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...