കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേയ്ക്ക് അയക്കുന്നതിന് നടപടി തുടങ്ങി. ഇതിന് മുന്നോടിയായി ഫോണുകളുടെ അണ്‍ലോക്ക് പാറ്റേണ്‍ പ്രതികളുടെ അഭിഭാഷകര്‍ ആലുവ കോടതിയ്ക്ക് കൈമാറി.
എന്നാല്‍ ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനെ ദിലീപും കൂട്ടുപ്രതികളും എതിര്‍ത്തിരുന്നു. ഫോണുകള്‍ മജിസ്ട്രേറ്റ് കോടതിയില്‍ തുറക്കുന്നതിനെയാണ് പ്രതിഭാഗം എതിര്‍ത്തത്. കോടതിക്ക് പാറ്റേണ്‍ ചോദിക്കാന്‍ പോലും അധികാരമില്ലെന്നും പ്രോസിക്യൂഷന്റെ വാദം മാത്രം കേട്ട് തങ്ങളെ വിളിച്ച് വരുത്തുകയായിരുന്നെന്ന് പ്രതികള്‍ വാദിച്ചു. ഫോണുകള്‍ മജിസ്ട്രേറ്റ് കോടതിയില്‍ വച്ച് തുറക്കരുത്.
കൃത്രിമം നടത്താനാണ് അന്വേഷണ സംഘത്തിന്റെ ഉദ്ദേശം. ഫോണുകള്‍ ഹൈക്കോടതിയില്‍ വച്ച് ഡിജിപിയുടെ സാന്നിധ്യത്തില്‍ സീല്‍ ചെയ്തതാണ്. സൈബര്‍ വിദഗ്ധര്‍ പോലുമില്ലാതെയാണ് ഫോണ്‍ ഉള്‍കൊള്ളുന്ന കവര്‍ തുറക്കാന്‍ പോകുന്നതെന്ന് ദിലീപും സംഘവും വാദിച്ചു.അതേസമയം, ഫോണ്‍ തുറക്കുന്നത് പ്രതിഭാഗം എതിര്‍ക്കുന്നത് കേസ് വൈകിപ്പിക്കാനാണെന്ന് പ്രോസിക്യൂഷന് വാദിച്ചു. ഇതിനിടെ പ്രതിഭാഗം വാദത്തെ തള്ളി പാറ്റേണ്‍ ഉള്‍പ്പെട്ട കവര്‍ കോടതി തുറന്ന് പരിശോധിച്ചു.
ഇന്ന് ഉച്ചയോടെയാണ് അഭിഭാഷകര്‍ മുഖേന പ്രതികള്‍ ഫോണ്‍ തുറക്കാന്‍ ആവശ്യമായ പാറ്റേണുകള്‍ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ആറ് മൊബൈല്‍ ഫോണുകളാണ് ഇന്നലെ രാത്രി ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചത്. ഇവ ശാസ്ത്രീയമായി പരിശോധിക്കുന്നതിന് കോടതി തന്നെ തിരുവനന്തപുരം ഫൊറന്‍സിക് ലാബിലേക്ക് അയക്കണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.
അന്വേഷണ സംഘത്തിന് കൈമാറണമെന്നാവശ്യപ്പെട്ടാല്‍ പ്രതികള്‍ തടസ വാദവുമായി എത്തുമെന്ന് കണക്കുകൂട്ടിയാണ് ഈ നീക്കം. സംവിധായകന് ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ സംഭാഷണത്തിലുളളത് തങ്ങളുടെ ശബ്ദം തന്നെയാണെന്ന് ദിലീപും സഹോദരന് അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.
സംവിധായകന് റാഫി അടക്കമുളള സുഹൃത്തുക്കളും ശബ്ദം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പ്രതികളുടെ ശബ്ദം തന്നെയാണിതെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതിനാണ് ശബ്ദ സാമ്പിള്‍ ശേഖരിക്കാന്‍ നടപടി തുടങ്ങിയത്. കോടതിയനുമതിയോടെ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ശബ്ദപരിശോധന നടത്താനാണ് നീക്കം.
ഇതിനിടെ, ദിലീപിന്റെ ശബ്ദ പരിശോധന നടത്താനും അന്വേഷണ സംഘം നടപടി തുടങ്ങി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ശക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...