റിപ്പബ്ലിക് ദിനത്തില്‍ ടാര്‍പോളിന്‍ കൊണ്ടുനിര്‍മ്മിച്ച തങ്ങളുടെ കുടിലിനു മുന്നില്‍ നിന്ന് ദേശീയപതാക ഉയര്‍ത്തിയ കുടുംബത്തിന് സഹായഹസ്തവുമായി സംവിധായകന് മേജര്‍ രവി. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് സഹായവുമായി എത്തിയത്. വീട് പുതുക്കിപ്പണിതു നല്‍കാമെന്ന് മേജര്‍ രവി ഉറപ്പു നല്കി
ചേര്‍പ്പ് ചെറുചേനം വെള്ളുന്നപറമ്പില്‍ അമ്മിണിയും പേരമക്കളുമാണ് റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് ചെയ്തത്. റിപ്പബ്ലിക് ദിനത്തില്‍ വീടുകളില്‍ ദേശീയപതാക ഉയര്‍ത്താന്‍ സിഎന്‍എന്‍ സ്കൂളിലെ പ്രധാനാധ്യാപകന് എ ആര് പ്രവീണ്‍കുമാര്‍, വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സ്കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി വിവേകിന്റെ ആവശ്യപ്രകാരം അമ്മൂമ്മയും പേരമക്കളും കൂടി പതാകയുയര്‍ത്തിയത്.
ഈ ദൃശ്യം കൊച്ചുമകള്‍ ഫോണ്‍വീഡിയോയില്‍ പകര്‍ത്തി അധ്യാപിക ആവശ്യപ്പെട്ടതനുസരിച്ച് അയച്ചുകൊടുത്തു. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമായി.കൊച്ചുകുടിലിന്റെ ചിത്രം വീഡിയോയില്‍ കണ്ടവര്‍ പലരും സഹായവുമായി സമീപിച്ചു.
15 വർഷങ്ങൾക്കിപ്പുറം മോഹൻലാൽ-ശോഭന ഒന്നിച്ച ചിത്രമാണ് തുടരും. മോഹൻലാലിലെ നടനെ നഷ്ടമായി എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ...
2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ...