Connect with us

പത്മസരോവരത്ത് ചർച്ച കൊഴുക്കുന്നു! ഇന്ന് നിർണ്ണായകം..അകത്തേക്കോ? പുറത്തേക്കോ! സംഭവിക്കാൻ പോകുന്നത്

News

പത്മസരോവരത്ത് ചർച്ച കൊഴുക്കുന്നു! ഇന്ന് നിർണ്ണായകം..അകത്തേക്കോ? പുറത്തേക്കോ! സംഭവിക്കാൻ പോകുന്നത്

പത്മസരോവരത്ത് ചർച്ച കൊഴുക്കുന്നു! ഇന്ന് നിർണ്ണായകം..അകത്തേക്കോ? പുറത്തേക്കോ! സംഭവിക്കാൻ പോകുന്നത്

ദിലീപിനെ സംബന്ധിച്ച് ഇന്ന് നിർണ്ണായക ദിവസമാണ്. നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ദിലീപിൻറേയും ഒപ്പമുള്ളവരുടേയും മൊബൈല്‍ ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് തീരുമാനം പറയും. ഏത് ഫോറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കണം എന്നത് സംബന്ധിച്ചും കോടതി നിര്‍ദ്ദേശം നല്‍കും. ഉച്ചയ്ക്ക് 1.45-നാണ് ഉപഹർജി പരിഗണിക്കുക

ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം നേരിട്ടതിന് ശേഷം ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നിഷേധിച്ചാല്‍ എത്രയും പെട്ടന്ന് കസ്റ്റഡിയിലെടുക്കാനുള്ള ഒരുക്കങ്ങളാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്.

ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് മൊബൈല്‍ ഫോണുകളില്‍ ആറെണ്ണമാണ് ദീലീപ് അടക്കമുള്ള പ്രതികള്‍ ഇന്നലെ ഹൈക്കോടതിക്ക് കൈമാറിയത്. ക്രൈംബ്രാ‍ഞ്ച് ആവശ്യപ്പെട്ട നാലാമത്തെ ഫോണ്‍ താന്‍ ഉപയോഗിക്കുന്നതല്ലെന്നാണ് ദീലീപിന്റെ നിലപാടെങ്കിലും ഈ ഫോൺ ഉപയോഗിച്ചിരുന്നതിന്‍റെ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

തൻറെ വീട്ടിൽ നിന്നും കൊണ്ടു പോയ എല്ലാ ഗാഡ്ജറ്റുകളും പൊലീസിൻറെ കൈവശമുണ്ടെന്നാണ് ദിലീപ് പറയുന്നത്. ഫോണുകളിൽ കൃത്രിമമായി എന്തെങ്കിലും തിരികി കേറ്റാനുള്ള സാധ്യതയുണ്ടെന്നും ദിലീപ് കോടതിയിൽ ചൂണ്ടിക്കാട്ടി. ഫോണുകൾ പൊലീസിന് വിട്ടു നൽകിയാൽ അതിൽ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന് ദിലീപിൻറെ അഭിഭാഷകൻ അഡ്വ.ബി.രാമൻപ്പിള്ളയുടെ വാദം. മൂന്നാം പ്രതി സുരാജിന്റേതെന്നു പറയുന്ന ഫോണ്‍ യഥാര്‍ഥത്തില്‍ ബന്ധുവും മറ്റൊരു പ്രതിയുമായ കൃഷ്ണപ്രസാദ് എന്ന അപ്പുവിന്റേതാണെന്നും പ്രതികള്‍ വ്യക്തമാക്കി. ഇതാവശ്യപ്പെട്ട് നല്‍കിയ നോട്ടിസിനു മറുപടി നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.

കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ ഫോണുകൾ ഇപ്പോൾ വിട്ടുനൽകരുതെന്നും വ്യാഴാഴ്ച ജാമ്യഹർജിയിൽ തീരുമാനം വന്ന ശേഷമേ ഫോണുകൾ കൊടുക്കാവൂ എന്നും പ്രതിഭാഗം വാദിച്ചിരുന്നു. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും മുൻപ് ഫോണിലെ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ദിലീപിനെതിരെ നടക്കുന്നത് മാധ്യമ, പൊലീസ് വിചാരണയാണ് . ദിലീപിന്റെ അമ്മയെ ഒഴിച്ച് നടനുമായി ബന്ധപ്പെട്ട എല്ലാവരെയും കേസില്‍ വലിച്ചിഴയക്കുകയാണെന്നും പ്രതിഭാഗം വാദിച്ചു. ചോദ്യം ചെയ്തപ്പോള്‍ ഫോണുകളെക്കുറിച്ചു പറഞ്ഞില്ലെന്നു പ്രോസിക്യൂഷന്‍ പറഞ്ഞപ്പോള്‍ അക്കാര്യം ചോദിച്ചില്ലെന്നു പ്രതിഭാഗം അറിയിച്ചു. 33 മണിക്കൂര്‍ ചോദ്യം ചെയ്തു. ചോദിച്ചതിനെല്ലാം മറുപടി പറഞ്ഞു. അവസാന ദിവസം വൈകിട്ട് ഏഴു മണിക്കാണ് ഇത് ചോദിച്ചത്. മാധ്യമ വിചാരണയാണിത്. മുംബൈയിലേക്ക് ഫോണുകള്‍ അയയ്ക്കുമ്പോള്‍ കേസുമില്ല, നോട്ടിസുമില്ല. ഒരാള്‍ വന്നു കള്ളക്കഥ പറഞ്ഞു. സംഭാഷണം റെക്കോര്‍ഡ് ചെയ്ത ടാബ് നശിച്ചുപോയെന്നു പറയുന്നു. ട്രാന്‍സ്ഫര്‍ ചെയ്ത ലാപ്‌ടോപ് എവിടെ. ഇലക്ട്രോണിക് ഉപകരണങ്ങള്‍ എല്ലാം പോയി. കെട്ടിച്ചമച്ച കഥയാണിതെന്നു പ്രതിഭാഗം വാദിച്ചു. എന്തായാലും ദിലീപിനെ സംബന്ധിച്ച് എന്തുണ്ടാകുമെന്ന് ഇന്നറിയാം.

Continue Reading
You may also like...

More in News

Trending

Recent

To Top