പൗര്‍ണ്ണമിത്തിങ്കള്‍ എന്ന പരമ്പര അവസാനിച്ചുവെങ്കിലും ഇന്നും ഗൗരിയും പ്രേമും ആരാധകരെയുടെ ഉള്ളിൽ നിറഞ്ഞുനിൽക്കുകയാണ്. ഇവരുടെ പെര്‍ഫോമന്‍സ് പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. പൗര്ണ്ണമിത്തിങ്കളിന് പിന്നാലെയായി മനസിനക്കരെയില്‍ അഭിനയിച്ച് വരികയാണ് വിഷ്ണു നായര്‍. കൈയ്യെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെ ഗൗരി കൃഷ്ണനും പ്രേക്ഷകർക്കൊപ്പം ഉണ്ട്.. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഭയത്തിലും ഗൗരി ഉണ്ട്. സോഷ്യല്‍ മീഡിയയിലൂടെയായി ഇരുവരും വിശേഷങ്ങള്‍ പങ്കിടുമ്പോൾ ഇവരോടുള്ള ആരാധക സ്നേഹം മനസിലാക്കാൻ സാധിക്കും. ഇപ്പോഴിതാ ഗൗരിക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് വിഷ്ണു. വിഷ്ണുവിന്റെ ഫോട്ടോയ്ക്ക് താഴെയായി കമന്റുമായി ഗൗരിയും എത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷമായിരുന്നു വിഷ്ണുവിന്റെ വിവാഹം നടന്നത്. വിവാഹത്തില്‍ ഗൗരിയും പങ്കെടുത്തിരുന്നു. വിവാഹ ശേഷം കാവ്യയ്ക്കും വിഷ്ണുവിനുമൊപ്പമായി ഗൗരി സെല്‍ഫി എടുത്തിരുന്നു. ഓണ്‍സ്ക്രീന്‍ നായകനും ഭാര്യയ്ക്കുമൊപ്പം ചിരിച്ച് നില്ക്കുന്ന ഗൗരിയുടെ ഫോട്ടോ അന്നേ വൈറലായിരുന്നു ഈ ഫോട്ടോയായിരുന്നു കഴിഞ്ഞ ദിവസം വിഷ്ണു പോസ്റ്റ് ചെയ്തത്. നിന്റെ വിവാഹത്തിന് ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്യാനായി കാത്തിരിക്കുകയാണ് ഞാനെന്നായിരുന്നു വിഷ്ണു കുറിച്ചത്.
ഗൗരിയെ മെന്‍ഷന്‍ ചെയ്തായിരുന്നു വിഷ്ണു ചിത്രം പോസ്റ്റ് ചെയ്തത്. ഞാനും കാത്തിരിക്കുകയാണ്, ഈ കൊറോണ സമ്മതിക്കൂലെന്നാ തോന്നുന്നെ എന്നായിരുന്നു ഗൗരിയുടെ മറുപടി. നിങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാല്‍ ഇതിനൊക്കെ വരാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് ഇരിക്കുന്ന ഞങ്ങളൊക്കെ എന്ത് ചെയ്യും, വിഷ്ണൂ നിന്റെ കല്യാണം എനിക്ക് വലിയ മിസ്സിംഗായിരുന്നുവെന്നായിരുന്നു അഭിനേതാവായ ശരണിന്റെ ഭാര്യയായ റാണി ശരണ്‍ കമന്റ് ചെയ്തത്.
ജനുവരി 23ന് നടത്താനിരുന്ന വിവാഹനിശ്ചയം വരനും കടുംബത്തിനും കൊവിഡ് പോസിറ്റീവായതിനാല്‍ മാറ്റിവെക്കുകയായിരുന്നു എന്ന് ഗൗരി അറിയിച്ചിരുന്നു. അദ്ദേഹവും കുടുംബവും ആരോഗ്യം വീണ്ടെടുത്തതിന് ശേഷമായി ചടങ്ങ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. നിശ്ചയത്തിന്റെ ചിത്രങ്ങള്‍ കണ്ടിലല്ലോയെന്ന് ചോദിച്ച് കുറേ പേര് തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും ഗൗരി വ്യക്തമാക്കിയിരുന്നു. സീരിയല്‍ അണിയറപ്രവര്‍ത്തകനാണ് വരനെന്നും മാസങ്ങളായി പരിചയമുണ്ടെന്നും താരം പറഞ്ഞിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ മാത്രമല്ല യൂട്യൂബ് ചാനലിലൂടെയായും വിശേഷങ്ങള്‍ പങ്കിടാറുണ്ട് ഗൗരി കൃഷ്ണന്. നേരത്തെ എനിക്കൊരു ചാനലുണ്ടായിരുന്നു. എന്താണ് വീഡിയോ ഇടാത്തതെന്ന് മെസ്സേജുകളൊക്കെ വരാറുണ്ടായിരുന്നു. കുറച്ചൂടെ നന്നായി എല്ലാ ക്വാളിറ്റിയോടും കൂടി ചാനല്‍ തുടങ്ങുകയാണ് എന്ന് പറഞ്ഞായിരുന്നു ഗൗരി പുതിയ ചാനലുമായെത്തിയത്. കുടുംബാംഗങ്ങളെയെല്ലാം പരിചയപ്പെടുത്തുകയായിരുന്നു താരം. ഗൗരിയുടെ പുതിയ ചാനലിനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...