Connect with us

ഗർഭിണിയായ ശേഷം യുവയുടെ സ്മെൽ പറ്റുന്നില്ല; പ്ലാന്‍ഡായിട്ടുള്ള സംഭവമായിരുന്നില്ല; അപ്രതീക്ഷിതമായി കിട്ടിയത്; മൃദുലയുടെ വിഷമിപ്പിക്കുന്ന ഗർഭാവസ്ഥയിലെ മാറ്റങ്ങളെ കുറിച്ച് യുവ!

Malayalam

ഗർഭിണിയായ ശേഷം യുവയുടെ സ്മെൽ പറ്റുന്നില്ല; പ്ലാന്‍ഡായിട്ടുള്ള സംഭവമായിരുന്നില്ല; അപ്രതീക്ഷിതമായി കിട്ടിയത്; മൃദുലയുടെ വിഷമിപ്പിക്കുന്ന ഗർഭാവസ്ഥയിലെ മാറ്റങ്ങളെ കുറിച്ച് യുവ!

ഗർഭിണിയായ ശേഷം യുവയുടെ സ്മെൽ പറ്റുന്നില്ല; പ്ലാന്‍ഡായിട്ടുള്ള സംഭവമായിരുന്നില്ല; അപ്രതീക്ഷിതമായി കിട്ടിയത്; മൃദുലയുടെ വിഷമിപ്പിക്കുന്ന ഗർഭാവസ്ഥയിലെ മാറ്റങ്ങളെ കുറിച്ച് യുവ!

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുല വിജയും യുവ കൃഷ്ണയും. ഇരുവരുടെയും സീരിയൽ മാത്രമല്ല റിയൽ ലൈഫും അറിയാൻ ആരാധകർക്ക് ഏറെ താല്പര്യമാണ്. അതുകൊണ്ടുതന്നെ മൃദുല യുവ വിവാഹം വിഡിയോകൾ ഇന്നും സോഷ്യൽ മീഡിയയിൽ വൈറലായി ഷെയർ ചെയ്യപ്പെടുന്നുമുണ്ട്.

ഇപ്പോൾ ഇരുവരും ഇവരുടെ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ്. അടുത്തിടെയായിരുന്നു സന്തോഷവാര്‍ത്ത പങ്കുവെച്ച് ഇരുവരും എത്തിയത്. ഛര്‍ദ്ദിയും മണം പറ്റാത്തതുമൊക്കെയുള്ള പ്രശ്‌നങ്ങളുമുണ്ടെന്ന് മൃദുല പറഞ്ഞിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവിന് പുറമെ സുന്ദരിയിലും കൂടി അഭിനയിക്കുന്നതിനാല്‍ നല്ല തിരക്കിലാണ് താനെന്നായിരുന്നു യുവ കൃഷ്ണ പറഞ്ഞത്. നാളുകള്‍ക്ക് ശേഷമായി മൃദ്വ വ്‌ളോഗിലൂടെയായി വിശേഷങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് ഇരുവരും. ഇന്‍സ്റ്റഗ്രാമിലൂടെയായി ആരാധകര്‍ ചോദിച്ച ചോദ്യങ്ങള്‍ക്കും ഇരുവരും മറുപടി നല്‍കിയിരുന്നു.

മൃദുല ഗർഭിണി ആണെന്ന വാർത്ത അറിഞ്ഞപ്പോഴുള്ള നിമിഷത്തെ കുറിച്ച് യുവ പറയുന്നുണ്ട്… വളരെയധികം സന്തോഷമുള്ള വാര്‍ത്തയായിരുന്നു അത്. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്നോണ്ടിരിക്കുന്നതിനിടയിലായിരുന്നു എന്നോട് മൃദുല വിളിച്ച് ഗര്‍ഭിണിയാണെന്ന് പറഞ്ഞത്. ഇടയ്ക്ക് വിളിച്ച് കളിപ്പിക്കാറുള്ളതിനാല്‍ അങ്ങനെയാണ് ഇതും എന്നായിരുന്നു കരുതിയത്. ഉറക്കപ്പിച്ചിലാണ് കേട്ടത്, വിശ്വസിക്കാന്‍ പറ്റിയിരുന്നില്ല ആദ്യം. പ്ലാന്‍ഡായിട്ടുള്ള സംഭവമായിരുന്നില്ല.അപ്രതീക്ഷിതമായി കിട്ടിയ അനുഗ്രഹമായിരുന്നു ഇതെന്നായിരുന്നു ഇരുവരും പറഞ്ഞത്.

ഗര്‍ഭിണിയായ ശേഷം മൃദുലയ്ക്കുണ്ടായ മാറ്റത്തെക്കുറിച്ചും യുവ കൃഷ്ണ സംസാരിച്ചിരുന്നു. എന്നെത്തന്നെ പിടിക്കാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. മൂഡ് സ്വിംഗ്‌സ് ഭയങ്കര കൂടുതലാണ്, ആഹാരം കഴിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്, എന്ത് കഴിച്ചാലും ഛര്‍ദ്ദിക്കുന്ന അവസ്ഥയാണ്. സ്‌മെല്‍ പറ്റാത്ത പ്രശ്‌നവുമുണ്ട്. ചിലപ്പോള്‍ എന്റേയും സ്‌മെല്‍ പിടിക്കൂല, അപ്പോള്‍ എന്നെ മാറ്റിക്കിടത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മുതലുള്ള മാറ്റങ്ങള്‍ അറിയുന്നുണ്ടെന്നായിരുന്നു മൃദുല പറഞ്ഞത്. പക്വതയോട് കൂടി ഇതൊക്കെ മാനേജ് ചെയ്ത് പോവുന്നുണ്ടെന്നും യുവ പറഞ്ഞിരുന്നു.

ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാലാണ് തുമ്പപ്പൂവില്‍ നിന്നും പിന്‍മാറിയത്. കുഞ്ഞതിഥി വന്ന് കാര്യങ്ങളെല്ലാം സെറ്റായാല്‍ അഭിനയരംഗത്തേക്ക് തിരിച്ചുവരും. കിടിലനൊരു റീഎന്‍ട്രി പ്രതീക്ഷിക്കാവുന്നതാണെന്നും ഇരുവരും പറഞ്ഞിരുന്നു. മൃദുല ഇറിറ്റേറ്റഡാണെങ്കില്‍ എന്നേയും ഇറിറ്റേറ്റഡാക്കും. എന്താണ് അതിന്റെ കാരണമെന്ന് പറയൂ, നമുക്ക് അതിന് പരിഹാരം കാണാനാവുമെന്ന് പറയുമ്പോഴാണ് അവള്‍ക്ക് കാര്യം മനസിലാവുന്നത്. ചേട്ടന്റെ കാര്യത്തില്‍ ഫോണ്‍ കൈയ്യിലുണ്ടെങ്കില്‍ എന്ത് ചോദിച്ചാലും മറുപടിയുണ്ടാവാറില്ല, അതാണ് യുവയില്‍ തനിക്ക് ഇഷ്ടമില്ലാത്ത കാര്യമല്ലെന്നായിരുന്നു മൃദുല പറഞ്ഞത്.

ആണ്‍കുഞ്ഞാവാനാണ് സാധ്യതയെന്ന് യുവ പറഞ്ഞിരുന്നു. ആരോഗ്യത്തോടെയുള്ള കുഞ്ഞ് വേണമെന്നാണ് ആഗ്രഹിക്കുന്നത്. ആണായാലും പെണ്ണായാലും ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. ഭാര്യയും ഭര്‍ത്താവും എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക, സീക്രട്ട്‌സ് പരമാവധി കുറയ്ക്കുക, ഒരാള്‍ പൊട്ടിത്തെറിച്ചാല്‍ മറ്റേയാള്‍ കൂളാവുക. നമ്മുടെ സ്‌പേസിലേക്ക് മൂന്നാമതൊരാളെ ഇടപെടുത്താതിരിക്കുക,സന്തോഷകരമായ ദാമ്പത്യത്തിനുള്ള ടിപസ് ചോദിച്ചയാള്‍ക്ക് യുവയും മൃദുലയും മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു.

തുമ്പപ്പൂവിന്റെ ചിത്രീകരണം നടക്കുന്നതിനിടയില്‍ വയ്യായ്കകളൊക്കെ വന്നിരുന്നു. ജെസിബിയിലെ സീനൊക്കെ ചെയ്യുന്ന സമയത്ത് ബേബി വയറ്റിലുണ്ട്, നമ്മള്‍ അറിഞ്ഞിരുന്നില്ല. കാലില്‍ നീരൊക്കെ വന്നിരുന്നു. 2 ദിവസം കഴിഞ്ഞപ്പോള്‍ ഭയങ്കര ക്ഷീണമായിരുന്നു. സംശയമുണ്ടെന്ന് ആ സമയത്ത് തന്നെ ഏട്ടനോട് പറഞ്ഞിരുന്നു. അങ്ങനെ ടെസ്റ്റ് ചെയ്തു. അപ്പോഴാണ് അറിയുന്നത്. അതിന് ശേഷം ആശുപത്രിയില്‍ പോവുകയായിരുന്നു. പാര്‍വതിയുടെ ബേബി ഷവര്‍ സമയത്ത് പ്രഗ്നന്റാണെന്ന് അറിഞ്ഞിരുന്നു. കൊച്ചിയിലായതിനാല്‍ എനിക്ക് ആ ചടങ്ങ് മിസ്സായെന്നായിരുന്നു യുവ പറഞ്ഞത്.

about yuva and mridula

More in Malayalam

Trending

Recent

To Top