
Malayalam
‘റീല്‍ ഹീറോ’ പരാമര്‍ശം ഒഴിവാക്കുന്നു; വിജയ്ക്ക് ആശ്വാസമായി കോടതി വിധി
‘റീല്‍ ഹീറോ’ പരാമര്‍ശം ഒഴിവാക്കുന്നു; വിജയ്ക്ക് ആശ്വാസമായി കോടതി വിധി

നടന് വിജയ്ക്കെതിരായ ‘റീല്‍ ഹീറോ’ എന്ന പരാമര്‍ശം നീക്കി മദ്രാസ് ഹൈക്കോടതി. ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാറിന് എന്‍ട്രി ടാക്സ് ചുമത്തിയതിന് എതിരെ വിജയ് കോടതിയെ സമീപിച്ചപ്പോഴായിരുന്നു നടനെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്.
നികുതി കൃത്യമായി അടയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന താരങ്ങള്‍ വെറും ‘റീല്‍ ഹീറോകള്‍’ മാത്രമായി ചുരുങ്ങരുത് എന്നായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യത്തിന്റെ പരാമര്‍ശം. ഈ സമീപനം ദേശവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
എന്‍ട്രി ടാക്സിനു പുറമെ ഒരു ലക്ഷം രൂപ പിഴയും കോടതി അന്ന് വിധിച്ചിരുന്നു. ഈ പരാമര്‍ശം റദ്ദാക്കണം എന്നാവശ്യപ്പെട്ട് വിജയ് നല്കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ താരത്തിന് ആശ്വാസമേകുന്ന നടപടി വന്നിരിക്കുന്നത്.
തന്റെ അഭിഭാഷകന് വിജയ് നാരായണ്‍ വഴി നല്കിയ ഹര്‍ജിയില്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് കാറിന് വരുന്ന നികുതിയായ 32 ലക്ഷവും താന്‍ അടച്ചതായി നടന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2012ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത ‘ഗോസ്റ്റ്’ മോഡല്‍ കാര്‍ ആണിത്.
വാദം കേട്ട ജസ്റ്റിസുമാരായ സത്യനാരായണയും മുഹമ്മദ് ഷഫീഖും അടങ്ങിയ ബഞ്ചാണ് വിജയ്ക്കെതിരെ ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യം നടത്തിയ പരാമര്‍ശം ഒഴിവാക്കുകയാണെന്ന് അറിയിച്ചത്.
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇന്ന് മലയാളികളുടെ ഹാസ്യ സാമ്രാട്ട് ആണ് ജഗതി ശ്രീകുമാർ. എന്നാൽ ഇന്നത്തെപ്പോലെ അറിയപ്പെടുന്ന നടനായി ഉയർന്ന് വരിക ജഗതിയ്ക്ക് എളുപ്പമായിരുന്നില്ല. അവസരങ്ങൾക്കായി...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...