Connect with us

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ യൂറോപ്പില്‍….!, വീണ്ടും വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍; വിവരങ്ങള്‍ പോലീസിന് കൈമാറി

Malayalam

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ യൂറോപ്പില്‍….!, വീണ്ടും വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍; വിവരങ്ങള്‍ പോലീസിന് കൈമാറി

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ യൂറോപ്പില്‍….!, വീണ്ടും വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍; വിവരങ്ങള്‍ പോലീസിന് കൈമാറി

നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ച വ്യക്തിയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളെല്ലാം തന്നെ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ ഒരു ചാനല്‍ ചര്‍ച്ചയില്‍ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ബാലചന്ദ്രകുമാര്‍. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ യൂറോപ്പിലുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.

ദിലീപിന്റെ മട്ടാഞ്ചേരിയിലെ ഒരു സുഹൃത്തും ബിസിനസ് പാര്‍ട്‌നറുമായ ഒരാളുടെ കൈവശം നടി ആക്രമിക്കപ്പെട്ട വീഡിയോ ഉണ്ട്. ഇവര്‍ തമ്മില്‍ ഒരു സ്വരച്ചേര്‍ച്ച കുറവ് ഇപ്പോള്‍ ഉള്ളതിനാല്‍ തന്നെ ഈ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെടാമെന്നാണ് യൂറോപ്പില്‍ നിന്ന് വിളിച്ചയാള്‍ പറഞ്ഞതെന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്. ഇയാള്‍ പറഞ്ഞതനുസരിച്ച് അയാളുടെ അഡ്രസും വിവരങ്ങളുമെല്ലാം തന്നെ പോലീസിന് കൈമാറിയിട്ടുണ്ട്. മാത്രമല്ല, ദിലീപും കാവ്യയും യൂറോപ്പിലെത്തിയ വിവരങ്ങളും വിളിച്ചയാള്‍ പറഞ്ഞുവെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്.

നടിയെ പള്‍സര്‍ സുനിയും ഗുണ്ടാ സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തോടും കോടതിക്ക് നല്‍കിയ മൊഴിയിലും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ദിലീപിന്റെ വീട്ടില്‍ ചര്‍ച്ച നടന്നു കൊണ്ടിരിക്കുമ്പോള്‍ ഒരു നടി വിവാഹം ക്ഷണിക്കാന്‍ അവിടെ വന്നിരുന്നു. ഇതിനിടയിലാണ് ശരത് കാറില്‍ ചെന്ന് ടാബ് എടുത്തുകൊണ്ടുവന്നത്. എന്നിട്ട് എല്ലാവരും കൂടിയിരുന്ന് ടാബില്‍ ദൃശ്യങ്ങള്‍ കണ്ടു. ഇതിനിടയില്‍ ചിലര്‍ പല അഭിപ്രായങ്ങളും പറയുന്നുണ്ട്. 15 മിനിറ്റോളം അവര്‍ ദൃശ്യങ്ങള്‍ കണ്ടു. എട്ടു ക്ലിപ്പുകളുണ്ടെന്നാണ് അവരുടെ സംസാരത്തില്‍ നിന്ന് മനസിലായത്.

അതിന് ശേഷം ടാബ് കാവ്യയുടെ കൈയില്‍ കൊടുത്ത് സൂക്ഷിച്ച് വെയ്ക്കണമെന്ന അര്‍ത്ഥത്തില്‍ വീടിനുള്ളിലേക്ക് കൊടുത്തു വിടുകയായിരുന്നു. ദൃശ്യം കാണുമ്പോള്‍ കാവ്യ അവിടെ ഉണ്ടായിരുന്നില്ല. സംസാരത്തിനിടയില്‍ കാവ്യ വന്നു പോയി കൊണ്ടിരുന്നു. ടാബിനുള്ളില്‍ എന്താണുള്ളതെന്ന് കാവ്യയ്ക്ക് അറിയുമായിരുന്നോയെന്ന് എനിക്ക് അറിയില്ല.

ശബ്ദം കൂട്ടിയാണ് അവര്‍ ദൃശ്യങ്ങള്‍ പ്ലേ ചെയ്തിരുന്നത്. 10 ഇഞ്ച് ടാബായിരുന്നു കൈവശമുണ്ടായിരുന്നത്. കൈയില്‍ പിടിച്ചാണ് അവര്‍ ദൃശ്യങ്ങള്‍ കണ്ടത്. സൈഡിലൊക്കെ നിന്ന എല്ലാവര്‍ക്കും കാണുന്ന രീതിയിലാണ് ടാബ് പിടിച്ചിരുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഇപ്പോള്‍ നടത്താന്‍ സാധിക്കില്ല. പൊലീസിനും കോടതി മുമ്പാകെ നല്‍കിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്’ എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

കേസില്‍ ഒരു മാഡത്തിന് പങ്കുള്ളതായി സംശയമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ”മാഡമെന്ന പേര് പള്‍സര്‍ സുനിയാണ് ആദ്യം ഉന്നയിച്ചത്. ഒരു പെണ്ണിന് വേണ്ടിയാണ് ഇത് സംഭവിച്ചതെന്ന് ദിലീപ് പറയുമ്പോള്‍ മാഡമുണ്ടെന്ന് ഞാനും വിശ്വസിച്ചു. അത് ദിലീപിന് ഏറ്റവും പ്രിയപ്പെട്ട ഒരാളായിരിക്കുമെന്നാണ് മനസിലാക്കുന്നത്. ദിലീപിന് ഏറ്റവും അടുപ്പമുള്ള ഒരു സ്ത്രീയായിരിക്കണം. അവര്‍ ജയിലില്‍ പോവരുതെന്ന് ദിലീപ് ആഗ്രഹിക്കുന്നുണ്ട്.”എന്നും ബാലചന്ദ്രകുമാര്‍ ചാനല്‍ പരിപാടിയില്‍ പറഞ്ഞു.

അതേസമയം, താന്‍ ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്നാണ് ദിലീപ് നല്‍കിയ മൊഴി. കോടതിയില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അത് കാണേണ്ടെന്നാണ് പറഞ്ഞത്. കാരണം നടിയെ ആ അവസ്ഥയില്‍ കാണാനുള്ള മനസ്സ് ഇല്ലാത്തതുകൊണ്ടായിരുന്നു അതെന്നും ദിലീപ് ഇന്നത്തെ ചോദ്യം ചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാന്‍ ഗുഢാലോചന നടന്നുവെന്ന ആരോപണം തെറ്റാണെന്നും ദിലീപ് പറഞ്ഞു.

ഇതിനിടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചു. വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ദിലീപ് സുപ്രീംകോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനമാണ്. കേസില്‍ തുടരന്വേഷണം ആവശ്യമില്ല. വിചാരണ കോടതി ജഡ്ജിയെ മാറ്റുന്നതിനായാണ് സര്‍ക്കാര്‍ സമയം തേടുന്നതെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top