കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെയും കൂട്ടാളികളുടെയും മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലില്‍ രണ്ട് ദിവസവും പിന്നിട്ടിരിക്കുകയാണ്. അതിവൈകാരികമായാണ് നടന് ചോദ്യം ചെയ്യലില്‍ പ്രതികരിക്കുന്നതെന്നാണ് അന്വേഷണസംഘം നല്കുന്ന സൂചന. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര ബിഷപ്പിന്റ പേര് ആവശ്യമില്ലാതെ കേസിലേക്ക് വലിച്ചിഴച്ചിരുന്നു. ഇത്തരത്തില്‍ കേസ് വഴിതിരിച്ച് വിടാന്‍ ശ്രമിച്ച് ദിലീപ് സ്വയം കുഴി കുഴിക്കുകയാണ്.
കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര ബിഷപ്പിന്റ പേര് ആവശ്യമില്ലാതെ കേസിലേക്ക് വലിച്ചിഴച്ചത് ഇതിന്റെ ഉദാഹരണമായി ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. സംവിധായകന് ബാലചന്ദ്രകുമാര്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ പേരില്‍ പണം ചോദിച്ചു. ഉന്നത ബന്ധമുള്ള ബിഷപ്പിനെ കേസില്‍ ഇടപെടുത്തിയാല്‍ രക്ഷിക്കുമെന്ന് പറഞ്ഞു. പല തവണയായി 10 ലക്ഷത്തോളം രൂപ പറ്റി. വീണ്ടും പണം ചോദിച്ചപ്പോള്‍ നിരസിച്ചു. സിനിമയും നിരസിച്ചു. ഇതോടെ ശത്രുതയായി എന്നാണ് ദിലീപ് പറഞ്ഞിരുന്നത്.
ക്രൈംബ്രാഞ്ചിനും അന്വേഷണസംഘത്തിനും ദിലീപും ബിഷപ്പുമായി ബന്ധമുണ്ടെന്ന സൂചനലഭിച്ചിട്ടുണ്ടെന്ന ദീലീപിന്റെ തന്നെ മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ് ദിലിപ് ക്രൈംബ്രാഞ്ചിനോട് ഈ വിഷയം അവതരിപ്പിച്ചത്.എന്നാല്‍ അത് തള്ളിക്കൊണ്ട് ബിഷപ്പ് രംഗത്ത് വരികയും ചെയ്തു.ഇത്തരത്തില്‍ ക്രൈംബ്രാഞ്ചിന്റെ കൈയിലുള്ള തെളിവുകളെക്കുറിച്ച് പോലും ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളും നുണയുമാണ് ചോദ്യം ചെയ്യലില്‍ ദീലീപ് പറയുന്നത്.
ലോകമെമ്പാടും ശ്രദ്ധ നേടിയ മണി ഹെയിസ്റ്റ് എന്ന വെബ് സീരീസിലെ ചില രംഗങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് ദിലീപിന്റെ പ്രവൃത്തികള്‍. ചോദ്യം ചെയ്യല്‍ എങ്ങനെയെല്ലാം നീട്ടികൊണ്ട് പോകാന്‍ പറ്റുമോ അങ്ങനെയൊക്കെ തന്നെ സമയം വലിച്ച് നീട്ടാനായിരിക്കാം ദിലീപിന്റെ ഉദ്ദേശം. ദിലീപിന്റെ കയ്യില്‍ ആവശ്യത്തിലധിമുള്ളതും പോലീസിന്റെ കയ്യില്‍ ഇല്ലാത്തതുമായ ഒന്നാണ് സമയം, അത്കൊണ്ട് തന്നെ എങ്ങനെയെങ്കിലും ഈ സമയം പാഴാക്കി കളയണം എന്ന് ഉറപ്പിച്ച് തന്നെയാണ് ദിലീപ് ഇറങ്ങി പുറപ്പെട്ടിരിക്കുന്നത് എന്ന് തന്നെ അനുമാനിക്കേണ്ടിയിരിക്കുന്നു.
അതേസമയം, താന്‍ ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ല, കോടതിയില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അത് കാണേണ്ടെന്നാണ് പറഞ്ഞത്. കാരണം നടിയെ ആ അവസ്ഥയില്‍ കാണാനുള്ള മനസ്സ് ഇല്ലാത്തത് കൊണ്ടായിരുന്നു അതെന്നുമാണ് ദിലീപ് പറഞ്ഞത്. ഇങ്ങനെ അതിനാടകീയമായും വൈകാരികമായുമാണ് ദിലീപ് ചോദ്യം ചെയ്യലിനോട് പ്രതികരിക്കുന്നത്. ദീലീപിന്റെ ഈ പ്രതികരണങ്ങള്‍ ഒക്കെത്തന്നെയും മുന്‍പ് പറഞ്ഞതുമായോ കോടതി രേഖകളുമായോ ഒരു ബന്ധവുമില്ലാത്തതാണ്.അത് ദിലീപിന് തന്നെ തിരിച്ചടിയായകുകയും ചെയ്യും.
ദൃശ്യങ്ങള്‍ പ്ലേ ചെയ്യണ്ട എനിക്ക് കാണാന്‍ ത്രാണിയില്ലെന്ന് പറഞ്ഞ അതേ ദിലീപാണ് ദൃശ്യം വിട്ടുകിട്ടുന്നതിനായി സുപ്രീംകോടതി വരെ പോയത്.മാത്രമല്ല ബാലചന്ദ്രകുമാറിന്റെ സിനിമയില്‍ നിന്ന് പിന്മാറിയതുമായുള്ള വിശദീകരണത്തിലും ഇപ്പോള്‍ രണ്ട് വെളിപ്പെടുത്തലുകള്‍ വന്നിരിക്കുകയാണ്. ദിലീപ് പറഞ്ഞതിന് വിരുദ്ധമായാണ് സംവിധായകന് റാഫിയുടെ മൊഴി.ദിലീപ് ഇത്തരം കഥകള്‍ മെനയുന്നതുകൊണ്ട് അതൊക്കെ നിഷ്പ്രയാസം പൊളിക്കാന്‍ സാധിക്കുമെന്നും അന്വേഷണസംഘത്തിന് വിശ്വാസമുണ്ട്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് തിരിച്ചടി. വിചാരണ നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.കേസില്‍ പുതിയ ചില തെളിവുകള്‍ കൂടി ലഭിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ജയദീപ് ഗുപ്ത വാദിച്ചത്. സുപ്രീംകോടതി നിശ്ചയിച്ച സമയപരിധി ചൂണ്ടിക്കാട്ടി പുതിയ തെളിവുകള്‍ വിചാരണ കോടതി പരിഗണിക്കുന്നില്ല. അതിനാല്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം ഫെബ്രുവരി 14-ല്‍ നിന്നും നീട്ടണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഇക്കാര്യം ഉന്നയിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിചാരണ കോടതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാം. മുന്‍പ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി തന്നെ സമീപിച്ചിരുന്നെന്നും ഇത് അംഗീകരിച്ചിരുന്നെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...