അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇന്നലെ രാവിലെ 9 മണിയ്ക്ക് തന്നെ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. വെള്ള ഷർട്ടും മുണ്ടും കുറിയുമണിഞ്ഞായിരുന്നു ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായത്. രാവിലെ ഒന്‍പത് മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ എട്ടുമണിയോടെയാണ് അവസാനിച്ചത്. ചോദ്യം ചെയ്യലിന് ശേഷം ദിലീപും കൂട്ടുപ്രതികളും ഒരു വാഹനത്തിലാണ് ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്ന് മടങ്ങിയത്.
അതിനിടെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ എ.ഡി.ജി.പി.ശ്രീജിത്ത് ദിലീപിനോട് വ്യക്തിപരമായി പറഞ്ഞ രഹസ്യം പുറത്തേക്ക്.. ചോദ്യം ചെയ്യലിൻ്റെ ആദ്യ ഘട്ടത്തിൽ ബാലചന്ദ്രകുമാറിനോടുള്ള വൈരാഗ്യം തീർക്കാൻ ചില കാര്യങ്ങൾ ദിലീപ് ആവർത്തിച്ചതോടെയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയ എ.ഡി.ജി.പി എസ് ശ്രീജിത്ത് ദിലീപിനെ തൻ്റെ മുറിയിലേക്ക് വിളിപ്പിച്ചത്.
തികച്ചും സൗമ്യനായി തൻ്റെ മുറിയിലെത്തിയ ദിലീപിനോട് ഇരിക്കാൻ പറഞ്ഞ ശേഷം ശ്രീജിത്ത് കുശലാന്വേഷണങ്ങൾ നടത്തി. ചോദ്യം ചെയ്യലിനിടയിൽ പ്രയാസങ്ങൾ ഉണ്ടാകുന്നുണ്ടോ എന്നാണ് അദ്ദേഹം പ്രധാനമായും ചോദിച്ചത്.ദിലീപ് അസഹ്യതയോടെ ഇക്കാര്യം സമ്മതിച്ചു. ചോദ്യം ചെയ്യലിൻെറ ആദ്യ ദിവസം തന്നെ ഇങ്ങനെയൊക്കെ തോന്നിയാൽ ഭാവിയിൽ എന്തു ചെയ്യുമെന്നാണ് ശ്രീജിത്ത് തിരിച്ചു ചോദിച്ചത്.
തുടർന്ന് ക്രൈംബ്രാഞ്ച് മേധാവിയുടെ സ്വരം കടുത്തു. തനി പോലീസ് ശൈലിയിൽ അദ്ദേഹം ദിലീപിനോട് സംസാരിക്കാൻ തുടങ്ങി.സഹകരിക്കുന്നതാണ് ദിലീപിന് നല്ലത് എന്നദ്ദേഹം സംശയത്തിന് ഇട നൽകാത്ത വിധം പറഞ്ഞു. ഇതിന് ചോദ്യഭാവത്തിൽ എ ഡി ജി പി യെ നോക്കിയ ദിലീപിനോട് അദ്ദേഹം പറഞ്ഞു:
ചോദ്യം ചെയ്യുമ്പോൾ എല്ലാം തുറന്നു പറ ഞാൽ താങ്കൾക്ക് വൈകിട്ട് വീട്ടിലേക്ക് മടങ്ങി പിറ്റേന്ന് തിരിച്ചെത്താം. ചോദ്യം ചെയ്യലുമായി സഹകരിക്കാതിരുന്നാൽ നിങ്ങളെ കസ്റ്റഡിയിൽ വാങ്ങും.കോടതി കസ്റ്റഡി അനുവദിക്കും. അപ്പോൾ അകത്തു കടന്ന് സംസാരിക്കേണ്ടി വരും.ഏതു വേണമെന്ന് തീരുമാനിക്കാം.
പിന്നീട് അതുവരെ കണ്ട ദിലീപിനയല്ല അന്വേഷണ സംഘം കണ്ടത്. അദ്ദേഹം ബാലചന്ദ്രകുമാറിനെ പുലഭ്യം പറയുന്നത് നിർത്തി വിഷയത്തിലേക്ക് വന്നു.
നടി ആക്രമിക്കപ്പെട്ട കേസിലെ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരെ കൃത്യമായ തെളിവുണ്ടെന്ന് .എഡിജിപി ശ്രീജിത്ത്. പറഞ്ഞു. ഇന്നലെ കോടതിയിൽ നടന്നത് കണ്ടതാണല്ലോയെന്നും ഒന്നുമില്ലാതെയല്ല ചോദ്യം ചെയ്യുന്നതെന്ന് അതിൽ നിന്നും മനസ്സിലാക്കാമല്ലോയെന്നും അദ്ദേഹം പ്രതികരിച്ചു.
ക്രൈം ബ്രാഞ്ചിന്റെ കൈയ്യിൽ എന്തെല്ലാം ഉണ്ടെന്ന് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്ന് എഡിജിപി പറഞ്ഞു. ദിലീപ് നിസഹകരിച്ചാൽ അതും അന്വേഷണത്തിന് ഗുണകരമാകും. സഹകരിക്കുന്നത് മാത്രമല്ല കേസിൽ വഴിത്തിരിവ് ഉണ്ടാക്കുകയെന്നും താരം നിസഹകരിച്ചാൽ ആ വിവരം കോടതിയെ അറിയിക്കുമെന്നും എഡിജിപി പറഞ്ഞു.
തെളിവുകളെ പറ്റി ഇപ്പോൾ പുറത്തു പറയാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിചേർത്ത അഞ്ച് പേരെയും ചോദ്യം ചെയ്യുന്നുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ആളുകളെയും ചോദ്യം ചെയ്യും. ആറാമൻ (വിഐപി) ശരത്താണോയെന്ന് ഇപ്പോൾ പറയാനാവില്ല. കോടതിയുടെ നിർദേശപ്രകാരമാണ് ഇപ്പോൾ ചോദ്യം ചെയ്യൽ നടക്കുന്നത്. കൂടുതൽ സമയം വേണമെങ്കിൽ അത് കോടതിയോട് ആവശ്യപ്പെടും. കോടതിയുടെ നിർദ്ദേശം പൂർണ്ണമായും പാലിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
എഡിജിപിയും ഐജി ഗോപേഷ് അഗർവാളും കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. ദിലീപ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യലിൽ ഇരുവരും ഭാഗമാകും. ഇതുവരെയുള്ള ചോദ്യം ചെയ്യൽ ഇവർ വിലയിരുത്തും.
ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.രണ്ടാം ദിവസമായ ഇന്നും രാവിലെ 9ന് ഹാജരാകാനാണ് അഞ്ച് പ്രതികളോടും ഹൈക്കോടതി നിർദേശിച്ചിരുന്നത്.രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ എങ്ങനെവേണമെന്നത് സംബന്ധിച്ച രൂപരേഖ ഇന്നലെ വൈകുന്നേരം തന്നെ തയാറാക്കിയിട്ടുണ്ട്.ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ദിലീപ് നല്കിയ മൊഴികളില്‍ നിറയെ പൊരുത്തക്കേടുകളുണ്ടെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. തെളിവുകളുള്ള കാര്യങ്ങളില്‍ പോലും നിഷേധാത്മക മറുപടിയാണ് ദിലീപ് നല്‍കുന്നത്. ബിഷപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാദങ്ങളെയും ക്രൈംബ്രാഞ്ച് തള്ളിയിട്ടുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആരോപണത്തില്‍ കഴമ്പൊന്നുമില്ലെന്നും അന്വേഷണസംഘം നിരീക്ഷിച്ചു.
അതേസമയം, താന്‍ ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്നാണ് ദിലീപ് നല്കിയ മൊഴി. കോടതിയില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ അത് കാണേണ്ടെന്നാണ് പറഞ്ഞത്. കാരണം നടിയെ ആ അവസ്ഥയില്‍ കാണാനുള്ള മനസ്സ് ഇല്ലാത്തത് കൊണ്ടായിരുന്നു അതെന്നും ദിലീപ് ഇന്നത്തെ ചോദ്യം ചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലാന്‍ ഗുഢാലോചന നടന്നുവെന്ന ആരോപണം തെറ്റാണെന്നും ദിലീപ് പറഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...