മമ്മൂട്ടിയെ ഉറക്കത്തില്‍ നിന്നും വിളിച്ച് എഴുന്നേല്‍പ്പിച്ചായിരുന്നു ദിലീപ് ആ കാര്യം പറഞ്ഞത്!, ബാലചന്ദ്രകുമാര്‍ പറഞ്ഞ ആ സൂപ്പര്‍സ്റ്റാറിനെ തപ്പി സോഷ്യല്‍ മീഡിയ, മമ്മൂട്ടിയെയും വലിച്ചിഴക്കാന്‍ ശ്രമം
മമ്മൂട്ടിയെ ഉറക്കത്തില്‍ നിന്നും വിളിച്ച് എഴുന്നേല്‍പ്പിച്ചായിരുന്നു ദിലീപ് ആ കാര്യം പറഞ്ഞത്!, ബാലചന്ദ്രകുമാര്‍ പറഞ്ഞ ആ സൂപ്പര്‍സ്റ്റാറിനെ തപ്പി സോഷ്യല്‍ മീഡിയ, മമ്മൂട്ടിയെയും വലിച്ചിഴക്കാന്‍ ശ്രമം
മമ്മൂട്ടിയെ ഉറക്കത്തില്‍ നിന്നും വിളിച്ച് എഴുന്നേല്‍പ്പിച്ചായിരുന്നു ദിലീപ് ആ കാര്യം പറഞ്ഞത്!, ബാലചന്ദ്രകുമാര്‍ പറഞ്ഞ ആ സൂപ്പര്‍സ്റ്റാറിനെ തപ്പി സോഷ്യല്‍ മീഡിയ, മമ്മൂട്ടിയെയും വലിച്ചിഴക്കാന്‍ ശ്രമം
ഇപ്പോള്‍ കേരളക്കരയാകെ ചര്‍ച്ചയായിരിക്കുന്ന സംഭവമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്. തുടര്‍ന്ന് നിരവധി പേരാണ് നടന് ദിലീപിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ദിലീപ് വിഷയത്തില്‍ ഒരു സൂപ്പര്‍താരം തന്നെ പിന്തുണച്ചെന്നും കേസുമായി മുന്നോട്ട് പോകാന്‍ ആവശ്യപ്പെട്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.
‘മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ എനിക്ക് മെസേജ് അയച്ചു. കേസുമായി മുന്നോട്ട് പോവാന്‍ അദ്ദേഹം പിന്തുണച്ചു. ഒരുപാട് താരങ്ങള്‍ അറിയുന്നവരും അറിയാത്തവരും മെസേജ് അയക്കുന്നുണ്ട്,’ ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഈ വെളിപ്പെടുത്തലിന് പിന്നാലെ ആരാണ് ആ സുപ്പര്‍ താരം എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സിനിമാ ലോകത്ത് ഉള്‍പ്പടെ സജീവമാകുന്നത്.പല പേരുകളും പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്നത് മമ്മൂട്ടിയുടെയും പ്രിഥ്വിരാജിന്റെയും പേരുകളാണ്. വിഷയത്തില്‍ പ്രിഥ്വിരാജ് എടുത്ത പരസ്യനിലപാടുകളാണ് പ്രിഥ്വിവിനെ ചര്‍ച്ചയിലേക്ക് എത്തിക്കുന്നതെങ്കില്‍ മമ്മൂട്ടിയെ സംബന്ധിച്ച് ദീലിപുമായുണ്ട ഒരു അനുഭവവും അതിന് ശേഷമുള്ള മമ്മൂട്ടിയുടെ ഒരു പ്രതികരണവുമാണ്.
സിനിമയില്‍ അവസരങ്ങള്‍ തേടി നടന്ന ദിലീപിന് സിനിമയിലേയ്ക്കും ജനപ്രിയ നായകനിലേയ്ക്കും വഴിതെളിച്ചത് മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയെ നായകനാക്കി ചെയ്യാനിരുന്ന ഒരു ചിത്രം ചില കാരണങ്ങള്‍ കൊണ്ട് മമ്മൂട്ടിക്ക് ചെയ്യാന്‍ പറ്റാതെ വന്നപ്പോള്‍ മമ്മൂട്ടിയുടെ തന്നെ ഇടപെടലില്‍ കഥയിലും തിരക്കഥയിലും മാറ്റങ്ങള്‍ വരുത്തിയാണ് ദിലീപിന് മലയാള സിനിമയിലേക്ക് ഒരു അവസരം നല്‍കുന്നത്.മമ്മൂട്ടി നായകനും നാല് നായികമാരും എന്ന രീതിയില്‍ ആലോചിച്ച ചിത്രമാണ് പിന്നിട് മാറ്റങ്ങള്‍ വരുത്തി ഒരു പ്രധാന നായികയും നാല് നായകന്മാരുമായി മാനത്തെ വെള്ളിത്തേര് എന്ന പേരില്‍ പിന്നീട് പുറത്തിറങ്ങിയത്.ഈ ചിത്രത്തിലേക്ക് ദിലീപിനെ നിര്‍ദ്ദേശിച്ചതും മമ്മൂട്ടിയായിരുന്നു.
തുടര്‍ന്നങ്ങോട്ട് വളര്‍ച്ചയുടെ പടവുകള്‍ കയറിയ ദിലീപ് മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം മലയാള സിനിമയിലെത്തന്നെ ശബ്ദമായി മാറി. ഒരുപക്ഷേ അതിനേക്കാളേറ. അടുത്തിടെ മമ്മൂട്ടിക്കും മോഹന്‍ലാലിനും മുകളിലാണ് താന്‍ എന്ന് പലരോടും ദിലീപ് പറഞ്ഞിരുന്നതായാണ് പുറത്ത് വന്ന വിവരം. അങ്ങിനെ രഞ്ജിത്തിന്റെ സംവിധാനത്തില്‍ മിഴിരണ്ടിലും എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്താണ് പ്രസ്തുത സംഭവം. മമ്മൂട്ടിക്ക് പൊതുവേ അവസരങ്ങള്‍ കുറഞ്ഞ സമയമായിരുന്നു അത്.അ ഇടയ്ക്കാണ് അമ്മയില്‍ ചെറിയ വിഷയങ്ങള്‍ ഉണ്ടാകുന്നത്. ഒരു പ്രശ്നത്തിന് വഴിവെക്കണ്ട എന്നുകരുതി മമ്മൂട്ടിയും മോഹന്‍ലാലും വിഷയത്തില്‍ നിലപാട് സ്വീകരിച്ചിരുന്നില്ല.മാത്രമല്ല അവസരങ്ങള്‍ കുറവായതിനാല്‍ തന്നെ മമ്മൂട്ടി കൊച്ചിയില്‍ ഒറ്റയ്ക്കായിരുന്നു താമസം.മമ്മൂട്ടി ദൈവമായി കാണുന്ന ഒരു സിനിമാ പ്രവര്ത്തകന് മാത്രമാണ് അന്ന് അദ്ദേഹത്തോടൊപ്പം സഹായത്തിന് ഉണ്ടായിരുന്നു.
ഈ സമയത്താണ് അപ്രതീക്ഷിത അതിഥിയായി ദിലീപ് വീട്ടിലേക്ക് എത്തുന്നത്.മമ്മൂട്ടി നല്ല ഉറക്കത്തിലും. മമ്മൂട്ടിയെ കാണണമെന്ന ആവശ്യം പറഞ്ഞപ്പോള്‍ സിനിമ പ്രവര്‍ത്തകന്റെ മറുപടി ഇപ്പോള്‍ പറ്റില്ലെന്നും ഉണര്‍ത്തിയാല്‍ ദേഷ്യപ്പെടുമെന്നുമായിരുന്നു.ഉറക്കത്തില്‍ നിന്ന് വിളിച്ചുണര്‍ത്താന്‍ ആകെ അനുവദിക്കുക ഭാര്യയെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ അത് മുഖവിലക്കെടുക്കാതെ ദിലീപ് അകത്ത് കയറി മമ്മൂട്ടിയെ വിളിച്ചുണര്‍ത്തി. സാധാരണ ദേഷ്യപ്പെടുന്ന മമ്മൂട്ടി മറുത്തൊന്നും പറഞ്ഞില്ല.കാര്യം ചോദിച്ചപ്പോള്‍ ഞാന്‍ വന്നത് സംഘടനയിലെ വിഷയത്തില്‍ മൗനം പാലിക്കരുതെന്ന് പറയാനും നിലപാട് വ്യക്തമാക്കണമെന്ന് പറയാനുമാണെന്ന് ദിലീപ് മറുപടി നല്കി.
തനിക്ക് ഇപ്പോള്‍ തന്നെ അവസരങ്ങള്‍ കുറവാണെന്നും ഒരു പ്രശ്നത്തിന് ഇപ്പോള്‍ താനില്ലെന്നും മമ്മൂട്ടി പറഞ്ഞപ്പോള്‍ അവസരങ്ങള്‍ കുറവാണെങ്കില്‍ എന്നോട് പറഞ്ഞാല്‍ പോരെ ഞാന്‍ ശരിയാക്കിതരില്ലെയെന്നും ദിലീപ് പ്രതികരിച്ചു.ഉടനെ തന്നെ സംവിധായകന് രഞ്ജിത്തിനെ വിളിച്ച് മമ്മൂട്ടിക്ക് വേണ്ടി ഒരു സിനിമ ചെയ്യണമെന്നും പറഞ്ഞു.തുടര്‍ന്ന് ദിലീപ് മടങ്ങുകയും ചെയ്തു.കൂടെയുണ്ടായിരുന്ന സിനിമ പ്രവര്ത്തകന് മമ്മൂട്ടിയോട് ചോദിച്ചു എന്താ ഒന്നും പറയാഞ്ഞതെന്ന്.. മമ്മൂട്ടിയുടെ മറുപടി ഇങ്ങനെയായിരുന്നു അതൊക്കെപടച്ചവന് നോക്കിക്കൊള്ളുമെന്ന്.. ഈ സംഭവം മമ്മൂട്ടിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഈ വിഷയവും പുറത്ത് വന്നതോടെയാണ് ബാലചന്ദ്രകുമാറിനെ പിന്തുണച്ച സൂപ്പര്‍ താരം മമ്മൂട്ടിയാണോയെന്ന് ചര്‍ച്ചകള്‍ സജീവമാകുന്നത്.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...