മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ഉണ്ണി മുകുന്ദന് സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ പ്രണയത്തെ കുറിച്ചുള്ള ഉണ്ണി മുകുന്ദന്റെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
മേപ്പടിയാന് എന്ന ചിത്രമാണ് ഉണ്ണിയുടെതായി തിയേറ്ററില്‍ എത്തുന്നത്. ചിത്രത്തിലെ നായിക അഞ്ജു കുര്യനുമായി ഉണ്ണി പ്രണയത്തിലാണ് എന്ന വാര്‍ത്തകളും ഇടയ്ക്ക് പ്രചരിച്ചിരുന്നു. ഇതിന് പിന്നിലെ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
അഞ്ജുവുമായി പ്രണയത്തിലാണോ എന്ന ചോദ്യത്തിന് അല്ല എന്നാണ് ഉണ്ണിയുടെ പ്രതികരണം. എങ്കില്‍ വേറെ ആരുമായിട്ടാണ് പ്രണയം എന്ന ചോദ്യത്തിന് പേര് പറയാന്‍ പറ്റില്ലെന്നും കുറേ പ്രണയങ്ങള്‍ ഇപ്പോഴുമുണ്ടെന്നും ഉണ്ണി മുകുന്ദന് പറയുന്നു.
എല്ലാവര്ക്കും എപ്പോഴും പ്രണയം ഉണ്ടാവും. അതിപ്പോള്‍ വ്യക്തിയോടോ മറ്റ് എന്തിനോടോ ആയിരിക്കാം. കല്യാണം എപ്പോഴാണെന്ന് ഒന്നും അറിയില്ല എന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്.
മുമ്പും നിരവധി നടിമാരുടെ പേരുമായി ഉണ്ണിമുകുന്ദന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്ക ഷെട്ടിയും താരവും പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നുമായിരുന്നു വാര്‍ത്തകള്‍.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....