
Malayalam
ധനുഷിന്റെ ‘വാത്തി’യിൽ നിന്നും മലയാളി നായിക പുറത്ത്?; പ്രതികരണവുമായി അണിയറപ്രവർത്തകർ!
ധനുഷിന്റെ ‘വാത്തി’യിൽ നിന്നും മലയാളി നായിക പുറത്ത്?; പ്രതികരണവുമായി അണിയറപ്രവർത്തകർ!

തമിഴ്, ഹിന്ദി, തെലുങ്ക്, ഹോളിവുഡ് അങ്ങനെ തമിഴകത്തിന്റെ മിന്നും താരം ധനുഷ് കൈ വെക്കാത്ത ഭാഷകളില്ല. ധനുഷിന്റെ നായികയാകാൻ ഏതൊരു പുതുമുഖ നായികയും ആഗ്രഹിക്കും .അങ്ങനെ പുതിയ ചിത്രത്തില്‍ അവസരം ലഭിച്ചത് മലയാളത്തിന്റെ സ്വന്തം സംയുക്ത മേനോന് ആണ്.
ധനുഷിനെ നായകനാക്കി വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന വാത്തി എന്ന ചിത്ത്രതില്‍ നായികയായി എത്തുന്നത് എന്ന വാര്‍ത്ത കഴിഞ്ഞ ആഴ്ചയാണ് പുറത്ത് വന്നത്. ചിത്രത്തിന്റെ മുഹൂര്‍ത്ത പൂജയും കഴിഞ്ഞു.
എന്നാൽ ഇപ്പോൾ മലയാളി താരം സംയുക്ത മേനോന് പിന്മാറി എന്ന തരത്തിൽ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വ്യക്തിപരമായ കാരണങ്ങളാലാണ് നടി സിനിമയിൽ നിന്നും പിന്മാറിയത് എന്നും സോഷ്യൽ മീഡിയ പറയുന്നു. ഇപ്പോഴിതാ വിഷസായത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ.സംയുക്ത സിനിമയുടെ ഭാഗമാണ്. നടി പിന്മാറി എന്ന വാർത്ത തെറ്റാണെന്നും അണിയറപ്രവർത്തകർ അറിയിക്കുന്നു. പൊങ്കലിന് ശേഷം സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
ധനുഷ് തന്നെയായിരുന്നു ‘വാത്തി’യുടെ പ്രഖ്യാപനം നടത്തിയത്. വെങ്കി അറ്റ്ലൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജനുവരി അഞ്ചിനാണ് ചിത്രീകരണം ആരംഭിക്കുക. തമിഴിലും തെലുങ്കിലും ആയിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ധനുഷിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് വാത്തി.ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം ദിനേഷ് കൃഷ്ണനാണ്. ധനുഷിനനും സംയുക്തക്കും പുറമെ ആരൊക്കെയാണ് സിനിമയില്‍ അഭിനയിക്കുന്നതെന്ന വിവരം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
about dhanush
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...