Connect with us

ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് കാവ്യയുടെ കൈപിടിച്ച് മീനാക്ഷി, ചടങ്ങിൽ താരമായി മീനാക്ഷി; വീഡിയോ വൈറൽ

Malayalam

ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് കാവ്യയുടെ കൈപിടിച്ച് മീനാക്ഷി, ചടങ്ങിൽ താരമായി മീനാക്ഷി; വീഡിയോ വൈറൽ

ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് കാവ്യയുടെ കൈപിടിച്ച് മീനാക്ഷി, ചടങ്ങിൽ താരമായി മീനാക്ഷി; വീഡിയോ വൈറൽ

ദിലീപും ദിലീപിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഒരു പ്രേത്യേക താല്പര്യമുണ്ട്. താരകുടുംബം പങ്കെടുക്കുന്ന പരിപാടിയിലെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ കാവ്യ മാധവനും മീനാക്ഷിയും പങ്കെടുത്ത വിവാഹ നിശ്ചയത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. സ്റ്റൈലിഷ് ലുക്കിലായിരുന്നു ഇരുവരും എത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് കാവ്യയുടെ കൈപിടിച്ചാണ് മീനാക്ഷി നിശ്ചയത്തിനെത്തിയത്. അതേസമയം, ഇരുവർക്കുമൊപ്പം ദിലീപ് ഇല്ലാതിരുന്നത് ശ്രദ്ധേയമായി. തന്റെ പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥൻ സിനിമയുടെ പ്രൊമോഷനുമായി ദിലീപ് തിരക്കിലാണെന്നാണ് വിവരം.

കാവ്യയെയും മീനാക്ഷിയും കൂടാതെ സുരേഷ് ഗോപി, ജയരാജ് വാര്യർ തുടങ്ങിയവരും എൻഗേജ്മെന്റ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ചടങ്ങിനെത്തിയ സുരേഷ് ഗോപി ഏറെ നേരം മീനാക്ഷിയോടും കാവ്യയോടും സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

കാവ്യയും മീനാക്ഷിയും അടുത്ത സുഹൃത്തുക്കളെ പോലെയാണ്. മീനാക്ഷിയുടെ സമ്മതത്തോടെയാണ് താൻ കാവ്യയെ വിവാഹം ചെയ്തതെന്നാണ് ദിലീപ് മുൻപ് പറഞ്ഞത്. വിവാഹശേഷം തന്റെ മകളെന്നപോലെയാണ് മീനാക്ഷിയെ കാവ്യ കാണുന്നത്. വിശേഷാവസരങ്ങളിൽ കാവ്യയ്ക്കൊപ്പം പലപ്പോഴും മീനാക്ഷിയെയും കാണാറുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top