ബോളിവുഡില്‍ നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് നസറുദ്ദീന്‍ ഷാ. സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരത്തിന്റെ വാക്കുകളെല്ലാം തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ നസറുദ്ദീന്‍ ഷായുടെ ഏറ്റവും പുതിയ അഭിപ്രായപ്രകടനവും വിവാദത്തിലായിരിക്കുകയാണ്.
പ്രമുഖ മാധ്യമ പ്രവര്ത്തകന് കരണ്‍ ഥാപ്പറിന് നല്കിയ അഭിമുഖത്തിലെ ഷായുടെ പരാമര്‍ശത്തിന് എതിരെയാണ് പലരും രംഗത്തെത്തിയിരിക്കുന്നത്. അഭിമുഖത്തിനിടയില്‍ മുഗളന്മാരെ കുറിച്ച് പറഞ്ഞപ്പോള്‍ അവര്‍ അഭയാര്‍ത്ഥികള്‍ എന്ന പദം ഉപയോഗിച്ചതിനെ എതിരെയാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്.
മുഗളന്മാര്, ഇന്ത്യയെ തങ്ങളുടെ മാതൃഭൂമിയാക്കാനാണ് വന്നതെന്നും നൃത്തം, സംഗീതം, ചിത്രകല, സാഹിത്യം എന്നിവയുടെ സ്ഥായിയായ സ്മാരകങ്ങളും പാരമ്പര്യങ്ങളും അവര്‍ രാജ്യത്തിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മുഗളന്മാര് അഭയാര്‍ത്ഥികളല്ല അധിനിവേശക്കാരായിരുന്നു. അവര്‍ സായുധരായ റൈഡര്‍മാരായിരുന്നു, അഭയം തേടാനല്ല ഇന്ത്യ സന്ദര്‍ശിച്ചത്. ഇന്ത്യയില്‍ അന്നത്തെ രാജ്യങ്ങള്‍ക്കിടയിലെ അനൈക്യത്തെ മുതലെടുത്ത് ഭരിക്കുക, അവര്‍ക്ക് അവരുടേതായ സംസ്കാരം ഉണ്ടായിരുന്നു,
ഇന്തോ ആര്യന് സംസ്കാരത്തിന്റെ ഒരു സഹോദര ശാഖ അവരുടെ സ്വാധീനം വ്യക്തമായിരുന്നു’ എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ നടന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനം ഉയരുന്നത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...