‘ഒരു മനോഹര ഗാനം നല്‍കിയതിന് ദാസേട്ടന് താങ്കളോടല്ലേ നന്ദി പറയേണ്ടത്, അദ്ദേഹത്തിന് പാട്ടൊന്നും ഇല്ല’; കമന്റിന് പിന്നാലെ യേശുദാസിനോട് മാപ്പ് പറഞ്ഞ് നാദിര്‍ഷ
‘ഒരു മനോഹര ഗാനം നല്‍കിയതിന് ദാസേട്ടന് താങ്കളോടല്ലേ നന്ദി പറയേണ്ടത്, അദ്ദേഹത്തിന് പാട്ടൊന്നും ഇല്ല’; കമന്റിന് പിന്നാലെ യേശുദാസിനോട് മാപ്പ് പറഞ്ഞ് നാദിര്‍ഷ
‘ഒരു മനോഹര ഗാനം നല്‍കിയതിന് ദാസേട്ടന് താങ്കളോടല്ലേ നന്ദി പറയേണ്ടത്, അദ്ദേഹത്തിന് പാട്ടൊന്നും ഇല്ല’; കമന്റിന് പിന്നാലെ യേശുദാസിനോട് മാപ്പ് പറഞ്ഞ് നാദിര്‍ഷ
ദിലീപിനെ നായകനാക്കി നാദിര്‍ഷ ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്’ എന്ന ചിത്രത്തില്‍ യേശുദാസ് ആലപിച്ച ഗാനത്തിന്റെ മേക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഈ വീഡിയോക്ക് താഴെ യേശുദാസിനെ അപമാനിക്കുന്ന തരത്തിലുള്ള കമന്റ് വന്നിരുന്നു.
യേശുദാസിനോട് മാപ്പ് ചോദിച്ചാണ് ഇതിന് മറുപടി നാദിര്‍ഷ കുറിച്ചിരിക്കുന്നത്. ‘ഒരു മനോഹര ഗാനം നല്‍കിയതിന് ദാസേട്ടന് താങ്കളോടല്ലേ നന്ദി പറയേണ്ടത്. അദ്ദേഹത്തിന് പാട്ടൊന്നും ഇല്ല’ എന്നായിരുന്നു പോസ്റ്റിന് താഴെ എത്തിയ കമന്റ്.
‘താങ്കളുടെ ഈ വാക്കുകള്‍ക്ക്, താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്റെ പ്രിയപ്പെട്ട ദാസേട്ടനോട് മാപ്പ് ചോദിക്കുന്നു’ എന്നായിരുന്നു നാദിര്‍ഷായുടെ മറുപടി. അതേസമയം, കേശു ഈ വീടിന്റെ നാഥന് ചിത്രം നാളെ ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് റിലീസ് ചെയ്യും.
ദിലീപും ഉര്‍വ്വശിയും ആദ്യമായി ജോഡിയായി അഭിനയിക്കുന്ന ചിത്രം എന്ന സവിശേഷതയും ‘കേശു ഈ വീടിന്റെ നാഥന്’ എന്ന ചിത്രത്തിനുണ്ട്. ഹരിശ്രീ അശോകന്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, ബിനു അടിമാലി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
നര്‍മ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഫാമിലി എന്റര്ടൈയ്നര് ചിത്രമായ കേശു ഈ വീടിന്റെ നാഥന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ദേശീയ പുസ്ക്കാര ജേതാവായ സജീവ് പാഴൂര്‍ ആണ്. നാദ് ഗ്രൂപ്പ്, യു ജി എം എന്നി ബാനറില്‍ ദിലീപ്, ഡോക്ടര്‍ സഖറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...