ആരെന്നെ കല്ലെറിഞ്ഞാലും എനിക്ക് പ്രസ്സ് മീറ്റില്‍ വന്നിരിക്കാനോ, മീറ്റ് ദി പ്രസ്സ് വിളിക്കാനോ കഴിയില്ല, അതുകൊണ്ടു മാത്രമാണ് പലരും പലത് പറയുമ്പോഴും എനിക്കൊന്നും പ്രതികരിക്കാന്‍ കഴിയാത്തത്, എന്റെ പ്രേക്ഷകരോട് സത്യം എന്തെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഞാനുള്ളത്; ആരോപണങ്ങളോട് പ്രതികരിച്ച് ദിലീപ്
ആരെന്നെ കല്ലെറിഞ്ഞാലും എനിക്ക് പ്രസ്സ് മീറ്റില്‍ വന്നിരിക്കാനോ, മീറ്റ് ദി പ്രസ്സ് വിളിക്കാനോ കഴിയില്ല, അതുകൊണ്ടു മാത്രമാണ് പലരും പലത് പറയുമ്പോഴും എനിക്കൊന്നും പ്രതികരിക്കാന്‍ കഴിയാത്തത്, എന്റെ പ്രേക്ഷകരോട് സത്യം എന്തെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഞാനുള്ളത്; ആരോപണങ്ങളോട് പ്രതികരിച്ച് ദിലീപ്
ആരെന്നെ കല്ലെറിഞ്ഞാലും എനിക്ക് പ്രസ്സ് മീറ്റില്‍ വന്നിരിക്കാനോ, മീറ്റ് ദി പ്രസ്സ് വിളിക്കാനോ കഴിയില്ല, അതുകൊണ്ടു മാത്രമാണ് പലരും പലത് പറയുമ്പോഴും എനിക്കൊന്നും പ്രതികരിക്കാന്‍ കഴിയാത്തത്, എന്റെ പ്രേക്ഷകരോട് സത്യം എന്തെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഞാനുള്ളത്; ആരോപണങ്ങളോട് പ്രതികരിച്ച് ദിലീപ്
കഴിഞ്ഞ കുറച്ച് ദിവസങ്ങല്‍ക്ക് മുമ്പാണ് കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച് വീഡിയോ പകര്‍ത്തിയ കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സിനിമാ സംവിധായകന് ബാലചന്ദ്ര കുമാര്‍ രംഗത്തെത്തിയത്. ഇത് വലിയ ചര്‍ച്ചകള്‍ക്കും വാര്‍ത്തകള്‍ക്കുമാണ് തിരികൊളുത്തിയത്. നടിയെ പ്രതികള്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ദിലീപിന് ഒരു വിഐപി വീട്ടില്‍ എത്തിച്ച് നല്കി എന്നാണ് ബാലചന്ദ്ര കുമാര്‍ പറഞ്ഞത്. ഒരു ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്ര കുമാര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ജയിലില്‍ കിടക്കുന്നത് കൊണ്ടാണ് പള്‍സര്‍ സുനി ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് എന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഈ ആരോപണത്തോട് പ്രതികരിച്ചിരിക്കുകയാണ് ദിലീപ്. തനിക്ക് പലതും പറയാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ദിലീപ് പറഞ്ഞു. ജാമ്യവ്യവസ്ഥയുള്ളതുകൊണ്ടുതന്നെ സത്യം എന്താണെന്ന് പ്രേക്ഷകരോട് വെളിപ്പെടുത്താന്‍ തനിക്ക് കഴിയുന്നില്ലെന്ന് ദിലീപ് വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് വളരെ അടുത്ത ബന്ധമുണ്ടെന്നായിരുന്നു ചന്ദ്രകുമാറിന്റെ ആരോപണം. ദിലീപിന്റെ വീട്ടില്‍ വച്ച് സുനിയെ താന്‍ കണ്ടിട്ടുണ്ടെന്നും ചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. ഇതിനോടാണ് ദിലീപ് പ്രതികരിച്ചത്.
‘എന്റെ ഇപ്പോഴത്തെ അവസ്ഥയറിയാല്ലോ? ബെയിലും കാര്യങ്ങളുമൊക്കെയുള്ളതുകൊണ്ട് ആരെന്നെ കല്ലെറിഞ്ഞാലും എനിക്ക് പ്രസ്സ് മീറ്റില്‍ വന്നിരിക്കാനോ, മീറ്റ് ദി പ്രസ്സ് വിളിക്കാനോ കഴിയില്ല. അതിനൊന്നുമുള്ള അനുമതി എനിക്കില്ല. അതുകൊണ്ടു മാത്രമാണ് പലരും പലത് പറയുമ്പോഴും എനിക്കൊന്നും പ്രതികരിക്കാന്‍ കഴിയാത്തത്. എന്റെ പ്രേക്ഷകരോട് സത്യം എന്തെന്ന് പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് ഞാനുള്ളത്. ഇതൊക്കെ ഫേസ് ചെയ്തു പോവുക എന്നല്ലാതെ ഞാന്‍ എന്താണ് ചെയ്യുക. എന്നാലും ഞാന്‍ ഹാപ്പിയാണ്. ദൈവം അനുഗ്രഹിച്ച് നമ്മളെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ കൂടെയുള്ളപ്പോള്‍ ഞാന്‍ ഹാപ്പിയാണ്’ എന്ന് ദിലീപ് പറയുന്നു.
കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാര്‍ നടത്തിയ ആരോപണങ്ങള്‍ ഇങ്ങനെയായിരുന്നു; ഒക്ടോബര്‍ മൂന്നിനാണ് ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയത്. നവംബര്‍ 15ന് ആ വീഡിയോ ക്ലിപ്പ് ദിലീപിന്റെ പക്കലെത്തി. ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരന് അനൂപും സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ കാണുന്നതിന് താന്‍ സാക്ഷിയായി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകര്‍പ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകള്‍ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങള്‍.
ഭായി കാണുന്നുണ്ടോ എന്ന് എന്നോട് ചോദിച്ചു, എന്താണ് സര് ഞാന്‍ ചോദിച്ചു. സുനിയുടെ ക്രൂരകൃത്യങ്ങള്‍ എന്നാണ് ദിലീപ് മറുപടി പറഞ്ഞത്. നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങളാണെന്ന് മനസ്സിലാതോടെ ഞാനില്ല എന്ന് പറഞ്ഞ് ഞാന്‍ മാറിയിരുന്നു. അവരുടെ സംസാരം നിരീക്ഷിച്ചു. ഒരു വിഐപിയാണ് ദൃശ്യങ്ങള്‍ ടാബില്‍ കൊണ്ടു വന്നത്. ദൃശ്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതും കേട്ടെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
പള്‍സര്‍ സുനി ജാമ്യത്തിലിറങ്ങിയാല്‍ ജീവന് ഭീഷണി ഉണ്ടെന്ന് ഉറപ്പാണ്. പള്‍സര്‍ സുനി ജയിലില്‍ കിടക്കുന്നത് കൊണ്ടാണ് ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് എന്നാണ് താന്‍ കരുതുന്നത്. ഇപ്പോള്‍ ഇതൊക്കെ പറയാനുളള കാരണങ്ങളിലൊന്ന് കൊല്ലുമെന്നുളള ഭയം ആണ്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ തോന്നി, ഇനി കൊല്ലുന്നുവെങ്കില്‍ കൊല്ലട്ടെ, ലോകത്തോട് പറഞ്ഞേക്കാം എന്ന്. മുഖ്യമന്ത്രിയോട് പറഞ്ഞത് ലോകം അറിയാനാണ്. എഡിജിപി സന്ധ്യയുടെ നമ്പറില്‍ പതിനഞ്ച് തവണ വിളിച്ചു. പ്രതികരിച്ചതേ ഇല്ല. മുഖ്യമന്ത്രിക്ക് കൊടുത്തത് പോലെ ഒരു പരാതി കൊടുക്കാനും ഓഡിയോ ക്ലിപ്പുകള്‍ കൊടുക്കാനുമായിരുന്നു എഡിജിപിയെ വിളിച്ചത്. അവരായിരുന്നല്ലോ കേസ് അന്വേഷിച്ചത്.
പരാതി കൊടുത്തിട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ലെങ്കില്‍ താന്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. അവധി കഴിഞ്ഞ ഉടനെ കോടതിയെ നേരിട്ട് സമീപിക്കുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധം ഉളളതായും ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നു. ആലുവയിലുളള ദിലീപിന്റെ വീട്ടില്‍ വെച്ച് പള്‍സര്‍ സുനിയെ താന്‍ നേരിട്ട് കണ്ടതായും പരിചയപ്പെട്ടിരുന്നതായും ബാലചന്ദ്രകുമാര്‍ പറയുന്നു. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം ഇക്കാര്യം താന്‍ ദിലീപിനോട് ചോദിച്ചിരുന്നു എന്നും എന്നാല്‍ ദിലീപ് അന്ന് അറിയില്ലെന്ന് പറഞ്ഞുവെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയില്‍ നടിക്കെതിരെ ആക്രമണമുണ്ടായത്. നടി സഞ്ചരിച്ചിരുന്ന കാറില്‍ അതിക്രമിച്ച് കയറിയ സംഘം താരത്തെ അക്രമിക്കുകയും അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു എന്നായിരുന്നു കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18 നാണ് നടിയുടെ കാര്‍ ഓടിച്ചിരുന്ന മാര്‍ട്ടിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. അതിന് പിന്നാലെയാണ് പള്‍സര്‍ സുനി എന്ന സുനില്‍കുമാറടക്കമുള്ള 6 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. പിന്നീട് കേസുമായി ബന്ധപ്പെട്ട് നിരവധിപേര്‍ പിടിയിലായി. ജൂലൈ 10 നാണ് കേസില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കാണിച്ച് ദിലീപിനെ അറസ്റ്റ് ചെയ്തത്. ഏതാനും നാളത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെ പിന്നീട് ദിലീപിന് ജാമ്യം ലഭിക്കുകയായിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...