‘ഇവന് പൈസ ഒന്നും കൊടുക്കേണ്ട’ എന്ന് വാപ്പ പറഞ്ഞെങ്കിലും, ഞാന്‍ ചെയ്ത ജോലിക്ക് ഫാസില്‍ സാര്‍ എനിക്ക് കൃത്യമായ വേതനം തന്നു.. എന്നാൽ പിന്നീട് നടന്നത് വമ്പൻ ട്വിസ്റ്റ്

മലയാളികളുടെ ഇഷ്ട്ട നടനാണ് സൗബിന് ഷാഹിര്‍. നടനാവും മുമ്പേ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിട്ടുണ്ട് അദ്ദേഹം. ഇപ്പോഴിതാ തനിക്ക് സിനിമയില്‍ നിന്ന് ആദ്യമായി ലഭിച്ച വേതനത്തെ സംബന്ധിച്ചുണ്ടായ ഒരു രസകരമായ സംഭവം ആരാധകരുമായി പങ്കു വെച്ചിരിക്കുകയാണ് അദ്ദേഹം.
സംവിധായകന് ഫാസില്‍ തനിക്ക് നല്കിയ പ്രതിഫലം അതേ പോലെ വാപ്പയ്ക്ക് നല്‍കിയെന്നും പക്ഷേ അതില്‍ രസകരമായ മറ്റൊരു ട്വിസ്റ്റ് ഉണ്ടെന്നും സൗബിന് പറയുന്നു.
സൗബിന്റെ വാക്കുകള്‍
ക്രോണിക് ബാച്ചിലറിലാണ് എനിക്ക് ആദ്യമായി പ്രതിഫലം ലഭിക്കുന്നത്. ആ സിനിമയുടെ പ്രൊഡക്ഷന്‍ കണ്ട്രോളര് എന്റെ വാപ്പയായിരുന്നു. ഞാന്‍ എഡിയായി ജോലി നോക്കിയ ചിത്രത്തില്‍ നിന്ന് എനിക്ക് അന്ന് ലഭിച്ചത് 2000 രൂപയാണ്. ക്രോണിക് ബാച്ചിലറിന്റെ നിര്‍മ്മാതാവായ സംവിധായകന് ഫാസില്‍ സാറാണ് എനിക്ക് ആദ്യമായി പ്രതിഫലം നല്‍കിയത്.
‘ഇവന് പൈസ ഒന്നും കൊടുക്കേണ്ട’ എന്ന് വാപ്പ പറഞ്ഞെങ്കിലും, ഞാന്‍ ചെയ്ത ജോലിക്ക് ഫാസില്‍ സാര്‍ എനിക്ക് കൃത്യമായ വേതനം തന്നു. അത് ഞാന്‍ അത് പോലെ വാപ്പയുടെ കൈയില്‍ കൊടുത്തു. അത് കഴിഞ്ഞാണ് ട്വിസ്റ്റ്. 2000 രൂപ കൊടുത്തിട്ട്, വാപ്പയുടെ കൈയില്‍ നിന്ന് നാലായിരം രൂപ വാങ്ങി ഞാന്‍ ആ സിനിമ കഴിഞ്ഞപ്പോള്‍ ടൂര്‍ പോയി”.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...