നമ്മള് ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നതെന്ന് പറയുകയാണ് മഞ്ജു വാര്യര്‍, നമ്മള് ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നത്; തന്റെ സൗന്ദര്യത്തെ കുറിച്ച് മഞ്ജു വാര്യര്‍
നമ്മള് ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നതെന്ന് പറയുകയാണ് മഞ്ജു വാര്യര്‍, നമ്മള് ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നത്; തന്റെ സൗന്ദര്യത്തെ കുറിച്ച് മഞ്ജു വാര്യര്‍
നമ്മള് ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നതെന്ന് പറയുകയാണ് മഞ്ജു വാര്യര്‍, നമ്മള് ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നത്; തന്റെ സൗന്ദര്യത്തെ കുറിച്ച് മഞ്ജു വാര്യര്‍
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും.
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര് യു എന്ന റോഷന് ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി. തിരിച്ച് വരവില്‍ ഒന്നോ രണ്ടോ സിനിമകളില്‍ തീരുന്നതാണ് മിക്ക നടിമാരുടയും കരിയറെന്ന് ചരിത്രം തന്നെ പറയുന്നുണ്ട്. എന്നാല്‍ അത് മഞ്ജുവാര്യരുടെ കാര്യത്തില്‍ തെറ്റായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി മഞ്ജു മലയാള സിനിമയുടെ മുന്‍നിരയില്‍ തന്നെ നിറഞ്ഞ് നില്‍ക്കുകയാണ്. അതിന് പുറമെ മറ്റ് ഭാഷകളിലും താരം അഭിനയ മികവ് കാണിച്ചുകൊടുത്തു.
ഇപ്പോഴും ചെറുപ്പമായിരിക്കുന്ന മഞ്ജുവിന്റെ സൗന്ദര്യത്തെ കുറിച്ച് പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ സൗന്ദര്യത്തെ കുറിച്ച് പറയുകയാണ് മഞ്ജു വാര്യര്‍. നമ്മള് ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നതെന്ന് പറയുകയാണ് മഞ്ജു വാര്യര്‍. നമ്മള് ചെയ്യുന്ന പ്രവര്‍ത്തികള്‍ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നത്. സമൂഹത്തില്‍ ഉള്ള മറ്റൊരാളുടെ അതായത് നമ്മുടെ സഹജീവികളുടെ വേദന കേള്‍ക്കാന്‍ കാതോര്‍ക്കുകയും, അവരുടെ വേദന കേള്‍ക്കാന്‍ ഒരു മനസ്സ് ഉണ്ടാവുകയും ചെയ്യുക. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ഉള്ള ഒരു മനസ്സ് രൂപപെടുത്തുക. അപ്പോഴാകാം നമുക്ക് സൗന്ദര്യം ഉണ്ടാവുക…
വീട് ഇല്ലാത്ത ഒരാള്‍ക്ക് വീട് കൊടുക്കുമ്പോഴോ, അല്ലെങ്കില്‍ എന്തെങ്കിലും അസുഖത്താല്‍ വലയുമ്പോള്‍ അവര്‍ക്ക് എന്തെങ്കിലും ഒരു സഹായം ചെയ്യാന്‍ നമ്മളെ കൊണ്ട് സാധിക്കുമ്പോഴോ അവരുടെ മനസ്സിലെ പ്രാര്‍ത്ഥന നമ്മളിലേക്ക് എത്തുമ്പോള്‍. അല്ലെങ്കില്‍ അവരുടെ മുഖത്തെ ആത്മാര്‍ത്ഥമായ ചിരി കാണുമ്പൊള്‍ ആണ് എനിക്ക് ഏറ്റവും കൂടുതല്‍ ഞാന്‍ സുന്ദരിയാണ് എന്ന് തോന്നിയിട്ടുള്ളത്.
എനിക്ക് സുന്ദരി ആകാന്‍ വേണ്ടിയിട്ടായിരിക്കാം ചിലപ്പോള്‍ ഒരു പക്ഷേ എന്റെ മനസ്സിന് സന്തോഷം നല്കുന്ന, എന്റെ മനസ്സിന് സൗന്ദര്യം നല്കുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യാനും കഴിയുന്നത്. അപ്പോള്‍ അങ്ങനെ ആയിരിക്കാം എനിക്ക് പക്വത ഉണ്ടെന്നോ, അങ്ങനെയൊക്കെയുള്ള ധാരണ മറ്റുള്ളവരുടെ മനസ്സില്‍ ഉണ്ടാകുന്നത്.
ഏതായാലും ആ തിരിച്ചുവരവ് വെറുതെയായില്ല.മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തരയില്‍ ജീവനേകി തന്റെ ജൈത്രയാത്ര തുടരുകയാണ്.നിരുപമ രാജീവിലൂടെയുള്ള തിരിച്ചുവരവിന് ഗംഭീര സ്വീകരണമാണ് മലയാളികള്‍ നല്‍കിയത്. മഞ്ജുവിനൊപ്പം തന്നെ സഹോദരനായ മധു വാര്യരും സിനിമയില്‍ സജീവമാണ്. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ചതുര്‍മുഖമാണ് അവസാനമായി പുറത്തിറങ്ങിയത്. നിരവധി ചിത്രങ്ങളാണ് നടിയുടേതായി പുറത്തിറങ്ങാനുള്ളത്.
ജയസൂര്യ നായകനാകുന്ന മേരി ആവാസ് സുനോ എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി അണിയറയില്‍ ഒരുണങ്ങുന്നത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. മഞ്ജു വാര്യര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന അമേരിക്കി പണ്ഡിറ്റ് എന്ന ചിത്രവും പുരോഗമിക്കുകയാണ്. നവാഗതനായ കല്‍പേഷ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മാധവനാണ് നായകന്. ഭോപ്പാലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഇപ്പോള്‍ സൗബിനൊപ്പം മഞ്ജു കേന്ദ്രകഥാപാത്രമാകുന്ന വെള്ളരിക്കാപട്ടണത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് താരം.
ഇതുവരെ 40 ഓളം സിനിമകളില്‍ മഞ്ജു അഭിനയിച്ചു. ഒരു ദേശീയ ചലച്ചിത്ര പുരസ്കാരം, ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ഏഴ് ഫിലിംഫെയര്‍ അവാര്‍ഡ് സൗത്ത് എന്നിവയുള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ മഞ്ജു വാര്യര്‍ നേടിയിട്ടുണ്ട്. ചതുര്‍മുഖമാണ് അവസാനമായി റിലീസ് ചെയ്ത മഞ്ജുവാര്യര്‍ ചിത്രം. സണ്ണി വെയ്ന്‍ അടക്കമുള്ളവര്‍ ചിത്രത്തിന്റെ ഭാഗമായിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്റ് ജില്, ലളിതം സുന്ദരം, പടവെട്ട് തുടങ്ങി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്.
1995ല്‍ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. 1996 ല്‍ പുറത്തിറങ്ങിയ ‘സല്ലാപ’ത്തിലൂടെയാണ് മഞ്ജു മലയാള സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും എല്ലാം. പതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു പ്രേക്ഷക പ്രതീക്ഷയെ നിരാശപ്പെടുത്തിയില്ല. അഭിനയം കൊണ്ടും ലുക്ക് കൊണ്ടും അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിയ്ക്കുകയാണ് മഞ്ജു വാര്യര്‍.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....