റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മിന്നല്‍ മുരളിയുടെ വ്യാജന് ടെലഗ്രാമില്‍; പക്ഷേ ചെറിയൊരു ട്വിസ്റ്റ് ഉണ്ട്!, ചിത്രം ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് കിട്ടിയത്!?
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മിന്നല്‍ മുരളിയുടെ വ്യാജന് ടെലഗ്രാമില്‍; പക്ഷേ ചെറിയൊരു ട്വിസ്റ്റ് ഉണ്ട്!, ചിത്രം ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് കിട്ടിയത്!?
റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മിന്നല്‍ മുരളിയുടെ വ്യാജന് ടെലഗ്രാമില്‍; പക്ഷേ ചെറിയൊരു ട്വിസ്റ്റ് ഉണ്ട്!, ചിത്രം ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് കിട്ടിയത്!?
മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടൊവിനോ തോമസ് -ബേസില്‍ ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രം മിന്നല്‍ മുരളി ഇന്ന് ഉച്ചയ്ക്ക് 1.30ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തിരുന്നു. പതിവ് പോലെ തന്നെ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മിന്നല്‍ മുരളിയുടെ വ്യാജന് ടെലഗ്രാമിലും വന്നു.
എന്നാല്‍ ഇത്തവണ ചെറിയൊരു ട്വിസ്റ്റുണ്ട്. വ്യാജന് കാണുന്നവര്‍ക്ക് എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്.
മിന്നല്‍ മുരളി എന്ന പേരില്‍ പ്രചരിച്ച ഫയലുകളില്‍ മിക്കതും വ്യാജനായിരുന്നു. ഇത്തരം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് നോക്കിയ പലര്‍ക്കും കിട്ടയത് ദിലീപ് നായകനായ പറക്കും തളികയും മമ്മൂട്ടിയുടെ മായാവിയുമൊക്കെയാണ്. ബേസില്‍ ജോസഫ് തന്നെയാണോ മിന്നല്‍ മുരളിയുടേതെന്ന പേരില്‍ ഇത്തരം ഫയലുകള്‍ അപ്ലോഡ് ചെയ്തതെന്നാണ് പലരും ചോദിക്കുന്നത്. നിരവധി ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പുകളിലും ഇക്കാര്യം ചര്‍ച്ചയായിരിക്കുകയാണ്.
വ്യാജപ്രിന്റുകള്‍ കാണാതെ എല്ലാവരും നെറ്റ്ഫ്ലിക്സില്‍ തന്നെ ചിത്രം കാണണമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിക്കുന്നത്. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ കൂട്ടുകെട്ടില്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഗോധയില്‍ ഇരുവരും ഒന്നിച്ചിരുന്നു. ടൊവിനോയ്ക്ക് പുറമെ അജുവര്‍ഗ്ഗീസ്, മാമുക്കോയ തുടങ്ങിയ നിരവധി പേരും ചിത്രത്തിലെത്തുന്നുണ്ട്.
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...