പീഡന പരാതിയോ മീ ടൂ ആരോപണമോ അമ്മയുടെ ഫണ്ട് വെട്ടിച്ചതോ അങ്ങനെ ഒരു ആരോപണവും തനിക്കെതിരെ ഇല്ല; സിദ്ദിഖ് ആ പരമാര്‍ശം നടത്തിയത് കുറ്റബോധം കൊണ്ട്; സിദ്ദിഖിന്റെ പോസ്റ്റിനെതിരെ ഷമ്മി തിലകന്
പീഡന പരാതിയോ മീ ടൂ ആരോപണമോ അമ്മയുടെ ഫണ്ട് വെട്ടിച്ചതോ അങ്ങനെ ഒരു ആരോപണവും തനിക്കെതിരെ ഇല്ല; സിദ്ദിഖ് ആ പരമാര്‍ശം നടത്തിയത് കുറ്റബോധം കൊണ്ട്; സിദ്ദിഖിന്റെ പോസ്റ്റിനെതിരെ ഷമ്മി തിലകന്
പീഡന പരാതിയോ മീ ടൂ ആരോപണമോ അമ്മയുടെ ഫണ്ട് വെട്ടിച്ചതോ അങ്ങനെ ഒരു ആരോപണവും തനിക്കെതിരെ ഇല്ല; സിദ്ദിഖ് ആ പരമാര്‍ശം നടത്തിയത് കുറ്റബോധം കൊണ്ട്; സിദ്ദിഖിന്റെ പോസ്റ്റിനെതിരെ ഷമ്മി തിലകന്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തയിലും നിറഞ്ഞ നില്‍ക്കുകയാണ് മലയാള താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ്. ഇതുമായി ബന്ധപ്പെട്ട് നടന് സിദ്ദിഖ് പങ്കുവെച്ച പോസ്റ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് ഷമ്മി തിലകന്.
സിദ്ധിഖ് സമൂഹമാധ്യമത്തിലൂടെ നടത്തിയ പരാമര്‍ശം തന്നെ മാത്രം ലക്ഷ്യം വെച്ച് ഉള്ളതാണെന്ന് ഷമ്മി തിലകന് പറഞ്ഞു. ഒപ്പ് രേഖപ്പെടുത്താത്തതിന്റെ പേരില്‍ നോമിനേഷന് തള്ളിയ വ്യക്തി താന്‍ മാത്രമാണ്. സിദ്ദിഖ് ഈ പരമാര്‍ശം നടത്തിയത് കുറ്റബോധം കൊണ്ടാണെന്നും ഷമ്മി തിലകന് പറഞ്ഞു.
കഴിഞ്ഞ ദിവസമയാിരുന്നു താരസംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനായി വോട്ട് തേടി നടന് സിദ്ധിഖ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കിട്ടത്. ‘ആരെ തെരഞ്ഞെടുക്കണമെന്ന് അംഗങ്ങള്‍ക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും.
അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല. അമ്മയുടെ തലപ്പത്തിരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരക്കാന്‍ നല്കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്കു നല്‍കാം എന്ന് വാദ്ഗാനം നല്കി അമ്മയെ കബളിപ്പിച്ചവരുമല്ല’, എന്നായിരുന്നു കുറിപ്പ്.
ഇതിനെതിരെയാണ് ഷമ്മി തിലകന് രംഗത്തെത്തിയത്. പീഡന പരാതിയോ മീ ടൂ ആരോപണമോ അമ്മയുടെ ഫണ്ട് വെട്ടിച്ചതോ അങ്ങനെ ഒരു ആരോപണവും തനിക്കെതിരെ ഇല്ല. അപ്പോള്‍ സംഘടനയുടെ തലപ്പത്തിരിക്കാന്‍ തനിക്ക് യോഗ്യതയുണ്ട്. അമ്മ എക്കാലത്തും ഒരുപക്ഷത്തിന്റെ മാത്രം സംഘടനയാണെന്നും ഷമ്മി തിലകന് ആരോപിച്ചു.
അമ്മ എക്കാലത്തും ഒരു വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ്. മുന്‍ വൈസ് പ്രസിഡണ്ട് പത്രത്തിലൂടെ പ്രസ്താവന നടത്തുന്ന സാഹചര്യം വരെ മുന്‍പ് ഉണ്ടായതാണ്.സിദ്ധിഖിന്റെ പരാമര്‍ശത്തിലൂടെ അദ്ദേഹം തന്റെ ധാരമികതതയാണ് വെളിവാക്കിയത്. ഒപ്പ് ഇല്ലാതെ നോമിനേഷന് തള്ളിയ വ്യക്തി ഞാന്‍ മാത്രമാണ്. അതുകൊണ്ട് പരാമര്‍ശം തന്നെ കുറിച്ചാണെന്ന് എല്ലാവര്ക്കും മനസ്സിലാകും ഈ വിഷയം ജനറല്‍ ബോഡിയില്‍ ഉന്നയിക്കാന്‍ തന്നെയാണ് തന്റെ തിരുമാനമെന്നും ഷമ്മി തിലകന് പറഞ്ഞിരുന്നു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...