അടുത്തിടെയായിരുന്നു നടൻ റഹ്മാന്റെ മൂത്ത മകളുടെ വിവാഹം നടന്നത്. സിനിമ,രാഷ്ട്രീയ മേഖലകളില്‍ നിന്നായി നിരവധി പ്രമുഖരാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. 80 കളിലെ നായികനായകന്മാരുടെ ഒത്തുചേരല്‍ കൂടിയായിരുന്നു നടന്നത്.
നാളുകള്‍ക്ക് ശേഷമുള്ള കൂടിച്ചേരല്‍ താരങ്ങള്‍ ആഘോഷമാക്കുകയായിരുന്നു. നദിയ മൊയ്തു, മേനക സുരേഷ് കുമാര്‍, ശോഭന, പാര്‍വതി ജയറാം, രേവതി, ലിസി ലക്ഷ്മി, അംബിക, പൂര്‍ണിമ ഭാഗ്യരാജ് ഇവരെല്ലാം വിവാഹത്തിനെത്തിയിരുന്നു.
അതിനിടയിലൊരു അപൂര്‍വ്വ കൂടിക്കാഴ്ചയും നടന്നിരുന്നു. കൂടവിടെയില് റഹ്മാനൊപ്പം സുഹാസിനിയും പ്രേം പ്രകാശും അഭിനയിച്ചിരുന്നു. ഈ മൂന്ന് പേരും ഒന്നിച്ചുള്ള അന്നത്തേയും ഇന്നത്തേയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മൂന്നര പതിറ്റാണ്ടിന് ശേഷമാണ് ഇവര്‍ മൂന്ന് പേരും വീണ്ടും കണ്ടുമുട്ടിയത്. റഹ്മാനും ഫേസ്ബുക്കിലൂടെ ഈ അപൂര്‍വ്വ കൂടിക്കാഴ്ചയുടെ വിശേഷം പങ്കിട്ടിരുന്നു. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായെത്തിയത്.
വിദ്യാര്‍ത്ഥിയും സ്കൂള്‍ ടീച്ചറും തമ്മിലുള്ള മനോഹരമായ ബന്ധമായിരുന്നു കൂടെവിടെയില്‍ കാണിച്ചത്. ഇവരുടെ ബന്ധത്തില്‍ ടീച്ചറുടെ കാമുകന് സംശയം തോന്നുന്നതും പിന്നീടുണ്ടാവുന്ന സംഭവങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. ടീച്ചറായി സുഹാസിനി എത്തിയപ്പോള്‍ വിദ്യാര്‍ത്ഥിയായി വേഷമിട്ടത് റഹ്മാനായിരുന്നു. ഈ കഥാപാത്രം സുഹാസിനി ചെയ്താല്‍ ശരിയാവുമോയെന്ന തരത്തിലുള്ള ആശങ്കയുണ്ടായിരുന്നു പത്മരാജന്. മമ്മൂട്ടി ധൈര്യം പകര്‍ന്നതോടെ അത് മാറുകയായിരുന്നു. അങ്ങനെയാണ് തന്റെ ആദ്യ മലയാള സിനിമയായി കൂടെവിടെ മാറിയതെന്ന് മുന്‍പ് സുഹാസിനി പറഞ്ഞിരുന്നു.
അല്‍താഫ് നവാബാണ് താരപുത്രിയെ വിവാഹം ചെയ്തത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...