‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന ഒറ്റ ചിത്രത്തിലൂടെത്തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് ടിനു പാപ്പച്ചന്. സംവിധായകന്റെ രണ്ടാമത്തെ ചിത്രം റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. ആന്റണി വര്‍ഗീസ് നായകനാവുന്ന ചിത്രത്തിന് ‘അജഗജാന്തരം’ എന്നാണ് പേരിട്ടിരിക്കുന്നത്. ടിനു പാപ്പച്ചനും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ മുമ്പേ തന്നെ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ സംവിധായകന് തന്നെ ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ്.
‘വിദൂരമായ ചില ചര്‍ച്ചകള്‍ നടക്കുന്നുണ്ടന്നേയുള്ളൂ. അതിനൊരു വ്യക്തത വന്നിട്ടില്ല. ഒരു കഥ പറഞ്ഞിട്ടുണ്ട്. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അത് ഓണായെന്നോ ഓഫോയെന്നോ ഒന്നുമില്ല. അതിങ്ങനെ അന്തരീക്ഷത്തില്‍ കിടക്കുകയാണ്. ചിലപ്പോള്‍ വരാം ചിലപ്പോള്‍ പറന്നു പോകാം. അങ്ങനെയൊരു അവസ്ഥയിലാണെന്ന് ടിനു പറയുന്നു.
കോവിഡ് വ്യാപനത്തിന്റെ ആദ്യസമയത്ത് എല്ലാവരും വീട്ടിലിരുന്നപ്പോഴാണ് നമ്മളിങ്ങനെ ഒരാളെ കൊണ്ട് സാറിന്റെയടുത്തേക്ക് പോകുന്നത്. ലാലേട്ടനെ നേരിട്ട് കണ്ട് കഥയൊക്കെ പറഞ്ഞിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരു ചിത്രം. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസും ടിനു പാപ്പച്ചനും ഒന്നിക്കുന്ന അജഗജാന്തരം ഡിസംബര്‍ 24 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.
അജഗജാന്തരത്തെ പറ്റി ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ഒരു ഉത്സവപറമ്പില്‍ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയില്‍ വിവരിക്കുന്നത്. അര്ജുന് അശോകന്, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സുധി കോപ്പ, വിനീത് വിശ്വം, ലുക്മാന്, ശ്രീരഞ്ജിനി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...