
Malayalam
ഞാൻ നിന്നെ സ്നേഹിക്കുന്നു ആരാധകരെ ഞെട്ടിച്ച് ലേഡി സൂപ്പർ സ്റ്റാർ! ആ ചിത്രം പുറത്ത്
ഞാൻ നിന്നെ സ്നേഹിക്കുന്നു ആരാധകരെ ഞെട്ടിച്ച് ലേഡി സൂപ്പർ സ്റ്റാർ! ആ ചിത്രം പുറത്ത്
Published on

പൂർണിമയുടെ ജന്മദിനത്തിൽ പ്രിയ കൂട്ടുകാരിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ. നീ എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിന്നെ സ്നേഹിക്കുന്നുവെന്നാണ് മഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പൂർണിമയ്ക്ക് ഒപ്പമുള്ളൊരു ഫൊട്ടോയും മഞ്ജു പോസ്റ്റ് ചെയ്തിട്ടുണ്ട്.
മഞ്ജുവും പൂർണിമയും തമ്മിലുള്ള സൗഹൃദത്തിന് വർഷങ്ങളുടെ ഇഴയടുപ്പമുണ്ട്. ജീവിതത്തിൽ മാത്രമല്ല, കരിയറിലും പരസ്പരം പിന്തുണ നൽകുന്ന സുഹൃത്തുക്കളാണ് ഇവർ. പല അവസരങ്ങളിലും മഞ്ജുവിനായി പൂർണിമ ഡിസൈൻ ചെയ്ത ഡിസൈനർ വസ്ത്രങ്ങൾ വാർത്താപ്രാധാന്യം നേടിയിട്ടുണ്ട്. മഞ്ജുവിന്റെയും പൂർണിമയുടെയും സൗഹൃദക്കൂട്ടിൽ ഗീതു മോഹന്‍ദാസും സംയുക്ത വർമ്മയും ഭാവനയും കൂടിയുണ്ട്. ഒന്നിച്ചു കൂടാനുള്ള അവസരങ്ങളൊന്നും ഈ ചങ്ങാതിമാർ നഷ്ടപ്പെടുത്താറില്ല.
പിറന്നാളും വെഡ്ഡിങ് ആനിവേഴ്‌സറിയും ഒന്നിച്ച് ആഘോഷിക്കാനുള്ള ഭാഗ്യം കൂടിയുണ്ട് പൂര്‍ണിമയ്ക്ക്
മഞ്ജുവിനെ കൂടാതെ ഇന്ദ്രജിത്ത് ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ റ്റു യൂ, ഹാപ്പി ആനിവേഴ്‌സറി റ്റു അസ് എന്നായിരുന്നു ഇന്ദ്രജിത്ത് പൂര്‍ണിമയോട് പറഞ്ഞത്. നീ എപ്പോഴും സന്തോഷത്തോടെയും പുഞ്ചിരിയോടെയും ഇരിക്കട്ടെ! വരും വർഷം നിന്റെ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാക്കട്ടെ! ഈ 19 വർഷത്തെ റോളർകോസ്റ്റർ സവാരിക്ക് നന്ദി! ഈ പ്രത്യേക ദിനത്തിൽ നിങ്ങൾക്ക് സ്നേഹവും ഭാഗ്യവും നേരുന്നു എന്നും അദ്ദേഹം കുറിച്ചിരുന്നു. ശിവദ, മുന്ന, രഞ്ജിനി ജോസ് തുടങ്ങി നിരവധി പേരായിരുന്നു ആശംസ അറിയിച്ചെത്തിയത്.
പൂര്‍ണിമയുടെ സഹോദരിയായ പ്രിയ മോഹനും ചേച്ചിയെക്കുറിച്ച് വാചാലയായി എത്തിയിരുന്നു. നമ്മള്‍ ഹൃദയം കൊണ്ട് അടുത്തവരാണ്, നിന്നെപ്പോലെ എന്നെ വേറാരും സ്‌നേഹിക്കില്ല. എനിക്കേറെ പ്രിയപ്പെട്ടതാണ് നിങ്ങള്‍. സുന്ദരിയും കഴിവുള്ളയാളുമായ നിങ്ങള്‍ ഏരെ സ്‌പെഷലാണ്, ഇനി എനിക്ക് ഈ സാരി കടം തരുമോയെന്നുമായിരുന്നു പ്രിയ മോഹന്‍ ചേച്ചിയെക്കുറിച്ച് കുറിച്ചത്. പ്രിയയുടെ ഭര്‍ത്താവായ നിഹാലും ആശംസയുമായെത്തിയിട്ടുണ്ട്.
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരം മികച്ച ഫാഷന്‍ ഡിസൈനറും കൂടിയാണ് പൂർണ്ണിമ . അഭിനയത്തില്‍ നിന്നും മാറി നിന്ന സമയത്തായിരുന്നു പ്രാണ തുടങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രാണയെന്ന ബ്രാന്‍ഡും പൂര്‍ണിമയുടെ കരവിരുതും ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. സെലിബ്രിറ്റികള്‍ മാത്രമല്ല സാധാരണക്കാര്‍ക്കും പ്രിയപ്പെട്ടതായി മാറുകയായിരുന്നു പ്രാണ ബോട്ടീക്. വൈറസിലൂടെയായിരുന്നു താരം അഭിനയ ലോകത്തേക്ക് തിരിച്ചെത്തിയത്. രാജീവ് രവി ചിത്രമായ തുറമുഖത്തിലും താരം അഭിനയിച്ചിട്ടുണ്ട്
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...
നടൻ എൻ എഫ് വർഗീസ് ഓർമയായിട്ട് ഇന്നേക്ക് 23 വർഷം. അഭിനയത്തിന്റെ മാസ്മരിക കഴിവ് കൊണ്ട്, കണ്ട് നിൽക്കുന്നവരെ പോലും ദേഷ്യം...