Connect with us

21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക്..രാജ്യത്തിൻറെ അഭിമാനമായി ഹര്‍നാസ് സന്ധു.. ആള് ചില്ലറക്കാരിയല്ല.. വമ്പൻ പുലി.. തലയിൽ അണിഞ്ഞത് 23 കോടിയുടെ വജ്രകിരീടം, എല്ലാ മാസവും ശമ്പളമായി ലഭിക്കുന്നത് ആറക്കമുള്ള തുക.. 1770 വജ്രങ്ങൾ കൊണ്ട് 18 കാരറ്റ് സ്വർണത്തിൽ നിർമ്മിതമായ കിരീടം അവളുടെ കേശഭാരത്തെ അലങ്കരിക്കും, ലഭിക്കാൻ പോകുന്ന ജീവിത സൗഭാഗ്യങ്ങൾ കണ്ടോ! കണ്ണ് തള്ളും, വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിച്ച ആ ചോദ്യം ഇതാണ്!

Malayalam

21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക്..രാജ്യത്തിൻറെ അഭിമാനമായി ഹര്‍നാസ് സന്ധു.. ആള് ചില്ലറക്കാരിയല്ല.. വമ്പൻ പുലി.. തലയിൽ അണിഞ്ഞത് 23 കോടിയുടെ വജ്രകിരീടം, എല്ലാ മാസവും ശമ്പളമായി ലഭിക്കുന്നത് ആറക്കമുള്ള തുക.. 1770 വജ്രങ്ങൾ കൊണ്ട് 18 കാരറ്റ് സ്വർണത്തിൽ നിർമ്മിതമായ കിരീടം അവളുടെ കേശഭാരത്തെ അലങ്കരിക്കും, ലഭിക്കാൻ പോകുന്ന ജീവിത സൗഭാഗ്യങ്ങൾ കണ്ടോ! കണ്ണ് തള്ളും, വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിച്ച ആ ചോദ്യം ഇതാണ്!

21 വർഷത്തിന് ശേഷം വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക്..രാജ്യത്തിൻറെ അഭിമാനമായി ഹര്‍നാസ് സന്ധു.. ആള് ചില്ലറക്കാരിയല്ല.. വമ്പൻ പുലി.. തലയിൽ അണിഞ്ഞത് 23 കോടിയുടെ വജ്രകിരീടം, എല്ലാ മാസവും ശമ്പളമായി ലഭിക്കുന്നത് ആറക്കമുള്ള തുക.. 1770 വജ്രങ്ങൾ കൊണ്ട് 18 കാരറ്റ് സ്വർണത്തിൽ നിർമ്മിതമായ കിരീടം അവളുടെ കേശഭാരത്തെ അലങ്കരിക്കും, ലഭിക്കാൻ പോകുന്ന ജീവിത സൗഭാഗ്യങ്ങൾ കണ്ടോ! കണ്ണ് തള്ളും, വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിച്ച ആ ചോദ്യം ഇതാണ്!

1994ൽ സുസ്മിത സെന്‍, ആറു വർഷത്തിനുശേഷം ലാറ ദത്ത… രണ്ടു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പഞ്ചാബിലെ ചണ്ഡീഗഡ് സ്വദേശിയായ ഇരുപത്തിയൊന്നുകാരി ഹർനാസ് കൗർ സന്ധുവിലൂടെ ഇന്ത്യയിലേക്ക് വീണ്ടുമൊരു വിശ്വസുന്ദരീ പട്ടം ലഭിച്ചിരിക്കുന്നു…ലോകത്തിന്‍റെ നെറുകയിൽ ഇന്ത്യക്കാരി അഭിമാനത്തോടെ നിൽക്കുമ്പോൾ ഏതൊരു ഇന്ത്യൻ പൗരനും ഇത് അഭിമാനത്തിന്റെ നിമിഷമാണ്.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 80 സുന്ദരിമാർ മാറ്റുരച്ച മത്സരമാണ് ഇത്തവണ നടന്നത്. ഒടുവിൽ 79 പേരെയും പിന്തള്ളി വിശ്വസുന്ദരിയായി ഹർനാസ് സന്ധു തിരഞ്ഞെടുക്കപ്പെട്ടു. 21 വർഷത്തിനു ശേഷമാണ് ഹർന്നാസിലൂടെ വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തുന്നത്. ഇസ്രായേലിലെ ഏയ്‌ലറ്റില്‍ നടന്ന 70ാം മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് ഹർനാസ് വിജയകിരീടം ചൂടിയത്. ഇസ്രയേലിൽ ഏലിയറ്റിൽ നടന്ന എഴുപതാമത് മിസ് യൂണിവേഴ്സ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ദക്ഷിണാഫ്രിക്കയുടെ ലാലേല മസ്വനെയും മൂന്നാം സ്ഥാനം നേടിയ പരാഗ്വേയുടെ നാദിയ ഫെരേരയേയും പിന്തള്ളിയാണ് ഹർനാസ് സന്ധു വിശ്വസുന്ദരി പട്ടം നേടിയത്.

ഹർനാസ് സന്ധു ജനിച്ച വര്‍ഷമായിരുന്നു ഇന്ത്യ അവസാനമായി ലാറ ദത്തയിലൂടെ വിശ്വസുന്ദരീപട്ടം നേടിയത്. അതിന് മുമ്പ് 1994 ല്‍ സുസ്മിത സെന്നിലൂടെയാണ് ഇന്ത്യയിലേക്ക് ആദ്യമായൊരു വിശ്വസുന്ദരീ പട്ടം എത്തിയത്.

വിശ്വസുന്ദരി പട്ടം നേടിയെടുത്ത മോഡലും നടിയുമായ ഹര്‍നാസ് ആള് ചില്ലറക്കാരിയല്ല കേട്ടോ? ഹര്‍നാസിനെ കുറിച്ച് കൂടുതൽ അറിയാം…

മിസ് യൂണിവേഴ്‌സ് ഇന്ത്യ 2021 കിരീടനേട്ടത്തെത്തുടര്‍ന്നാണ് മോഡലും നടിയുമായ ഹർനാസ് വിശ്വസുന്ദരിപ്പട്ടത്തിലേക്കുള്ള തന്റെ യാത്ര ആരംഭിച്ചത്. നിലവില്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദ പഠനത്തിലാണ്. ടൈംസ് ഫ്രഷ് ഫെയ്‌സ് 2017, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 എന്നീ കിരീടങ്ങള്‍ മുന്‍പ് നേടിയിട്ടുണ്ട്. നിരവധി പഞ്ചാബി സിനിമകളിലും സന്ധു അഭിനയിച്ചിട്ടുണ്ട്. ചണ്‍ഡിഗഢ് സ്വദേശിനിയാണ് സന്ധു. യോഗ, നൃത്തം, കുതിരസവാരി, ചെസ്സ് എന്നിവയിലെല്ലാം അതീവ തത്പരയാണ് സന്ധു.

വിശ്വസുന്ദരി എന്ന പ്രയോഗത്തിനപ്പുറം സ്വപ്‌നതുല്യമായ ജീവിതസൗഭാഗ്യങ്ങളാണ് ഹർനാസിനിയ്ക്ക് കാത്തിരുന്നത്. തലയിൽ ചൂടുന്ന വജ്രകിരീടത്തിൽ നിന്നുതുടങ്ങുന്നു ആ സൗഭാഗ്യ യാത്ര. 23 കോടി എൺപത് ലക്ഷം വിലമതിക്കുന്ന വജ്ര കിരീടമാണ് വിശ്വസുന്ദരിയെ അണിയിക്കുന്നത്. പിന്നീടുള്ള ഒരു വർഷക്കാലം 1770 വജ്രങ്ങൾ കൊണ്ട് 18 കാരറ്റ് സ്വർണത്തിൽ നിർമ്മിതമായ കിരീടം അവളുടെ കേശഭാരത്തെ അലങ്കരിക്കും. ആറക്കമുള്ള തുകയാണ് വിശ്വസുന്ദരിക്ക് എല്ലാ മാസവും ശമ്പളമായി ലഭിക്കുക. എന്നാൽ കൃത്യമായ തുക എത്രയാണെന്ന് മിസ് യൂണിവേഴ്‌സ് സംഘാടകർ പുറത്തുവിട്ടിട്ടില്ല. ന്യൂയോർക്കിലെ അത്യാഢംബര ഹോട്ടലിൽ എല്ലാ സൗകര്യങ്ങളോടും കൂടി ഒരുവർഷക്കാലം മിസ് യൂണിവേഴ്‌സിന് താമസിക്കാം. കൂട്ടിന് മിസ് യുഎസ്എയും ഒപ്പമുണ്ടാകും.

ലോകമറിയുന്ന മേക്കപ്പ് ആർട്ടിസ്‌റ്റുകളും, സൗന്ദര്യ വർദ്ധക വസ്‌തുക്കളുടെ നിർമ്മാതാക്കളും അവൾക്കായി കാത്തിരിക്കും. ഏറ്റവും വിലപിടിപ്പുള്ള ഉൽപ്പന്നങ്ങൾ കൊണ്ട് വിശ്വസുന്ദരിയെ കൂടുതൽ മനോഹരിയാക്കാൻ അവർ മത്സരിക്കും.ലോകത്തിലെ ഏറ്റവും പ്രഗൽഭരായ സെലിബ്രിറ്റി ഫോട്ടോഗ്രാഫർമാരുടെ ക്യാമറകൾ അവളുടെ അളവഴകുകൾ ഒപ്പാൻ എപ്പോഴും പിന്നാലെയുണ്ടാകും

ലോകത്തെ വിവിധയിടങ്ങൾ സന്ദർശിക്കാൻ അവസരമൊരുങ്ങും. യാത്രച്ചെലവ് ഉൾപ്പടെ പൂർണമായും സൗജന്യമായിരിക്കുമത്.കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വളരെ വലിയ ഉത്തരവാദിത്തങ്ങളും മിസ് യൂണിവേഴ്‌സിനെ കാത്തിരിക്കുന്നുണ്ട്. മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷന്റെ ചീഫ് ബ്രാൻഡ് അംബാസിഡർ സ്ഥാനമാണ് വിശ്വസുന്ദരിയിലേക്ക് നിക്ഷിപ്‌തമാകുന്നത്. അതുകൊണ്ട് തന്നെ ലോകത്തെ വിവിധയിടങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഇവന്റുകൾ, ചാരിറ്റി പ്രവർത്തനങ്ങൾ, മീഡിയ കോൺഫറൻസുകൾ, സൗന്ദര്യമത്സരങ്ങൾ തുടങ്ങിയവയിലെല്ലാം മിസ് യൂണിവേഴ്‌സിന് പങ്കെടുക്കേണ്ടി വരും.

വിശ്വസുന്ദരി പട്ടം നേടിയതിനു പുറകെ ഗൂഗിളിൽ ഹർനാസ് സന്ധുവിനെപ്പറ്റിയുള്ള സെർച്ചുകൾ കൂടിയിരിക്കുകയാണ്. ഹർനാസിന്റെ ഉയരം എത്രയാണെന്നാണ് ഏറ്റവും കൂടുതൽ ആളുകൾ സെർച്ച് ചെയ്തത്. കൂടാതെ ഹർനാസിന്റെ ഉയരം ഗൂഗിളിൽ മീറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ അത് അടി കണക്കിലേക്ക് മാറ്റാനും ഗൂഗിളിൽ സെർച്ച് വർദ്ധിച്ചിട്ടുണ്ട്. ഇന്ന് പകൽ 8:47 മുതലാണ് ഹർനാസ് സന്ധുവിനെക്കുറിച്ചുള്ള ഗൂഗിൾ സെർച്ചുകൾക്ക് വമ്പൻ കുതിച്ചുചാട്ടം ഉണ്ടായത്. പഞ്ചാബ്, ചണ്ഡിഗഡ്, ഡൽഹി, കർണാടക, ഹരിയാന എന്നിവിടങ്ങളിൽ നിന്നാണ് ‘ഹർനാസ് കൗർ സന്ധു’ എന്ന വാക്ക് ഗൂഗിളിൽ സെർച്ച് ചെയ്യുന്നത്. മിസോറാം, ചണ്ഡീഗഡ്, ഡൽഹി, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവയാണ് ‘ഹർനാസ് സന്ധു’ എന്ന് സെർച്ച് ചെയ്യുന്ന പ്രധാന സ്ഥലങ്ങൾ

അതേസമയം എഴുപത്തിയൊൻപത് സുന്ദരിമാരെ പിന്തള്ളി ഒന്നാമതെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയാണ് ഹർനാസ് സന്ധു വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഫൈനൽ റൗണ്ടായ ടോപ് ത്രീ റൗണ്ടിൽ, ”ഇക്കാലത്ത് യുവതികൾ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് അവർക്ക് എന്തുപദേശമായിരിക്കും നിങ്ങൾ നൽകുക?” എന്ന ചോദ്യമാണ് പാനലിസ്റ്റുകൾ ചോദിച്ചത്.

ഇതിന് മനോഹരമായ ഒരു മറുപടിയാണ് ഇരുപത്തിയൊന്നുകാരിയായ ഹർനാസ് നൽകിയത്. ഈ മറുപടി തന്നെയാണ് ഹർനാസിനെ വിശ്വസുന്ദരിയാക്കിയത്

അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികൾ നേരിടുന്ന ഏറ്റവും വലിയ സമ്മർദ്ദം. നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങൾക്ക് വേണ്ടി സംസാരിക്കൂ. നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാൻ എന്നിൽ വിശ്വസിച്ചു. അതിനാൽ ഞാനിന്ന് ഇവിടെ നിൽക്കുന്നു” എന്നായിരുന്നു ഹർനാസ് നൽകിയ മറുപടി.

ഈ മറുപടിയോടെ ഹര്‍നാസ് അവസാന മൂന്ന് പേരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. അവസാന 5 പേരില്‍ ഒരാളായിരുന്നപ്പോള്‍ “കാലാവസ്ഥാ വ്യതിയാനം ഒരു തട്ടിപ്പാണെന്ന് പലരും കരുതുന്നു, അങ്ങനെയല്ലെങ്കിൽ അവരെ ബോധ്യപ്പെടുത്താൻ നിങ്ങൾ എന്ത് ചെയ്യും?” എന്ന ചോദ്യമായിരുന്നു ഹര്‍നാസിന് നേരിടേണ്ടിവന്നത്. പ്രകൃതി ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നത് കാണുമ്പോൾ എന്‍റെ ഹൃദയം തകരുന്നു. ഇതെല്ലാം നമ്മുടെ നിരുത്തരവാദപരമായ പെരുമാറ്റം മൂലമാണ്. ഇത് പ്രവർത്തിക്കാനും കുറച്ച് സംസാരിക്കാനുമുള്ള സമയമാണെന്ന് എനിക്ക് പൂർണ്ണമായും തോന്നുന്നു. കാരണം നമ്മുടെ ഓരോ പ്രവർത്തിയ്ക്കും പ്രകൃതിയെ രക്ഷിക്കാനോ കൊല്ലാനോ കഴിയും. അനുതപിക്കുന്നതിനേക്കാളും നന്നാക്കുന്നതിനേക്കാളും നല്ലത് തടയുകയും സംരക്ഷിക്കുകയും ചെയ്യുക. ഇതാണ് ഞാൻ ഇന്ന് നിങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്. എന്നായിരുന്നു മറുപടി നൽകിയത്

മുൻ മിസ് യൂണിവേഴ്‌സ് ആയ മെക്‌സിക്കോയുടെ ആൻഡ്രിയ മെസയാണ് തന്റെ പിൻഗാമിയെ കിരീടമണിയിച്ചത് . ലോകമെമ്പാടും എല്ലാവർഷവും ലക്ഷക്കണക്കിന് ആളുകൾ തത്സമയം കാണുന്ന പരിപാടിയാണ് വിശ്വസുന്ദരി മത്സരം. ഓമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് വിശ്വസുന്ദരി മത്സരം മാറ്റിവെക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, മത്സരം യഥാസമയം നടക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചിരുന്നു.

More in Malayalam

Trending

Recent

To Top